രതീഷ് തിരികെ ബിഗ് ബോസ് വീട്ടിലേയ്ക്ക്; ഇനി തീ പാറുന്ന പോരാട്ടം!!!
By
ബിഗ് ബോസ് മലയാളം സീസൺ 6 ൽ അകത്തും പുറത്തും ഒരുപോലെ ചർച്ചയായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു രതീഷ്. ഈ സീസണിലെ ഏറ്റവും ശക്തനായ മത്സരാർത്ഥിയായി രതീഷ് വന്നേക്കുമെന്നും 100 ദിവസം തികച്ച് കപ്പടിക്കാനുള്ള സാധ്യത വരെ ഉണ്ടെന്നുമടക്കമുള്ള പ്രവചനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇവയെല്ലാം അസ്ഥാനത്താക്കി കൊണ്ടായിരുന്നു ബിഗ് ബോസ് വീട്ടിൽ നിന്നുമുള്ള രതീഷിന്റെ പടിയിറക്കം.
ഇപ്പോഴിതാ കഴിഞ്ഞ ബിഗ് ബോസ് മത്സരാർത്ഥി നാദിറ മെഹിറിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ബിഗ് ബോസ് മലയാളം സീസൺ 6ലേയ്ക്ക് റീ എൻട്രിയായി രതീഷ് കുമാർ വരുന്നു എന്നാണ് റിപ്പോർട്ടുകൾ. എവിക്ഷനിലൂടെ അല്ലാതെ ആരോഗ്യപരമായ പ്രശ്നങ്ങള്‍ കാരണം മൂന്നോളം താരങ്ങളാണ് സീസണില്‍ നിന്നും പുറത്തേക്ക് പോയിരിക്കുന്നത്.
സിബിന്‍, പൂജ എന്നിവർ പുറത്ത് പോയ സാഹചര്യത്തില്‍ ഈ ആഴ്ചയില്‍ എവിക്ഷന്‍ ഇല്ലെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. അതുകൊണ്ടുതന്നെ തികച്ചും അപ്രതീക്ഷിതമായി ഷോയില്‍ നിന്നും പുറത്ത് പോയ ഒരുവ്യക്തിയാണ് രതീഷ്. വോട്ടിന്റെ അടിസ്ഥാനത്തില്‍ തന്നെയാണോ അദ്ദേഹത്തെ ഷോയില്‍ നിന്നും പുറത്താക്കിയത് എന്നത് അടക്കമുള്ള സംശയങ്ങള്‍ പ്രേക്ഷകർ തന്നെ സംശയം ഉന്നയിച്ചിരുന്നു.
ബിഗ് ബോസിലേക്ക് തിരികെ കയറാനായി ചെന്നൈയില്‍ എത്തി എന്നാണ് മനസ്സിലാക്കുന്നതെന്നും നാദിറ പറയുന്നു. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് നാദിറ ഇക്കാര്യം അറിയിച്ചത്. 99 ശതമാനവും ഉറപ്പാണ് രതീഷിന്റെ റീ എന്‍ട്രി എന്നാണ് നാദിറ പറയുന്നത്. ബിഗ് ബോസ് ആരാധകര്‍ക്ക് സന്തോഷം നല്‍കുന്നതാണ് ഈ വാര്‍ത്ത.
നിലവില്‍ ബിഗ് ബോസ് വീട്ടിലെ എന്റര്‍ടെയ്ന്‍മെന്റ് ഫാക്ടര്‍ ഉയര്‍ത്താന്‍ രതീഷിന് സാധിക്കുമെന്നാണ് പ്രതീക്ഷ. ആദ്യ ആഴ്ച അകത്തും പുറത്തും വിമര്‍ശനം നേരിട്ട താരം കൂടിയാണ് രതീഷ്. പുറത്ത് വന്ന ശേഷം താന്‍ കുറച്ചധികം ഓവറായിപ്പോയെന്നും യഥാര്‍ത്ഥ താന്‍ ഇങ്ങനെയല്ലെന്നും ഗെയിമിനെക്കുറിച്ചുള്ള തെറ്റിദ്ധാരണയാണ് തന്നെക്കൊണ്ട് അങ്ങനെ ചെയ്യിച്ചതെന്നും രതീഷ് പറഞ്ഞിരുന്നു.
അവസരം ലഭിക്കുകയാണെങ്കില്‍ വീണ്ടും പോകുമെന്നും താനായി തന്നെ നില്‍ക്കുമെന്നും രതീഷ് പറഞ്ഞിരുന്നു. രതീഷ് തിരികെ വരികയാണെങ്കില്‍ മുമ്പത്തേതില്‍ നിന്നും വ്യത്യസ്തമായിരിക്കുമോ അദ്ദേഹത്തിന്റെ ഗെയിം പ്ലാന്‍ എന്ന് കണ്ടറിയണം. തിരികെ വരുന്ന രതീഷിനോടുള്ള വീട്ടിലെ മറ്റ് താരങ്ങളുടെ സമീപനവും എങ്ങനെയായിരിക്കും എന്നതും കണ്ടറിയണം.
പുറത്തു നിന്നും കളി കണ്ടു വരുന്നതിനാല്‍ രതീഷ് എങ്ങനെയാകും നീങ്ങുക എന്നത് രസകരമായിരിക്കും. ജിന്റോയുമായുള്ള രതീഷിന്റെ കൂട്ടുകെട്ട് വീണ്ടും ബിഗ് ബോസ് വീട്ടില്‍ കാണാന്‍ സാധിക്കുമോ എന്നും ആരാധകര്‍ ഉറ്റു നോക്കുന്നുണ്ട്.
