Connect with us

ആഗ്യഭാഷയിലൂടെ ഒച്ച വെച്ച് മകളെ ഉണർത്തരുതെന്ന് ദുൽഖർ; ഹൃദയത്തിലേറ്റി ആരാധകർ

Malayalam Breaking News

ആഗ്യഭാഷയിലൂടെ ഒച്ച വെച്ച് മകളെ ഉണർത്തരുതെന്ന് ദുൽഖർ; ഹൃദയത്തിലേറ്റി ആരാധകർ

ആഗ്യഭാഷയിലൂടെ ഒച്ച വെച്ച് മകളെ ഉണർത്തരുതെന്ന് ദുൽഖർ; ഹൃദയത്തിലേറ്റി ആരാധകർ

ആഗ്യഭാഷയിലൂടെ ഒച്ച വെച്ച് മകളെ ഉണർത്തരുതെന്ന് ദുൽഖർ; ഹൃദയത്തിലേറ്റി ആരാധകർ

താരങ്ങളും അവരുടെ മക്കളുടെ ആഘോഷങ്ങളുമെല്ലാം ആരാധകർ വളരെയധികം സ്നേഹത്തോടെയാണ് സ്വീകരിക്കാറുള്ളത്. ആരാധകരോട് തന്റെ മക്കൾക്കുവേണ്ടി ദുൽഖർ സൽമാൻ ഒച്ചവയ്ക്കരുതെന്നു പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. ആരാധകർ ദുൽഖറിനെ അനുസരിക്കുകയും കുഞ്ഞിക്കയുടെ കൂടെ ഫോട്ടോ എടുക്കുകയും ചെയ്തതോടെ സംഭവം ഹിറ്റ് ആയി.

ഗെയിറ്റിന് പുറത്ത് തടിച്ചു കൂടി ആർത്തുവിളിച്ച ആരാധകരോട് തന്റെ മകൾ ഉറങ്ങുകയാണെന്നും ശബ്ദം ഉണ്ടാക്കരുതെന്നും ആംഗ്യം കാണിക്കുകയായിരുന്നു ദുൽഖർ. പോവല്ലെ ഇക്കാ എന്ന് ആരാധകർ വിളിച്ചു പറയുകയും ശബ്ദം കുറയ്ക്കുകയും ചെയ്തു. പിന്നാലെ ദുൽഖർ പുറത്തിറങ്ങി വന്നു അവർക്കൊപ്പം സെൽഫിയെടുത്തു. വിഡിയോ അതിവേഗം സമൂഹമാധ്യമങ്ങളിൽ തംരഗമായി.

കഴിഞ്ഞ വർഷം മെയ് അഞ്ചിനായിരുന്നു ദുൽഖർ സൽമാന് പെൺകുഞ്ഞ് പിറന്നത്. മകളുെട വരവറിയിച്ചു കൊണ്ട് ദുൽഖർ ഫെയ്സ്ബുക്കിൽ കുറിച്ചത് ഇങ്ങനെയായിരുന്നു ‘ഒന്നിലേറെ കാരണങ്ങളാൽ ഇന്നെനിക്ക് മറക്കാനാകാത്ത ദിവസവമാണ്. എന്റെ ജീവിതം തന്നെ മാറിമറിഞ്ഞിരിക്കുന്നു. സ്വർഗത്തിൽ നിന്നും വലിയൊരു അനുഗ്രഹം ലഭിച്ചിരിക്കുന്നു. എന്റെ വളരെക്കാലത്തെ ആഗ്രഹം സഫലീകരിച്ചു. എനിക്ക് എന്റെ രാജകുമാരിയെ ലഭിച്ചു.’ദുൽഖറുടെ മകൾ മറിയം അമീറ സൽമാന് സമൂഹമാധ്യമങ്ങളിൽ ആരാധകർ നിരവധിയാണ്.

മമ്മൂട്ടിയുടെ ജൻമദിനത്തിൽ വീട്ടിലെത്തിയ ആരാധകർക്ക് മമ്മൂട്ടി കേക്ക് നൽകി ജൻമദിനം ആഘോഷിച്ചത് വാർത്തയായിരുന്നു. പിന്നീട് അവരോടോപ്പം സെൽഫിയും എടുത്താണ് മമ്മൂട്ടി ആരാധകരെ യാത്രയാക്കിയത്.

dulquer salman’s daughter mariyam ameera salmaan

More in Malayalam Breaking News

Trending

Recent

To Top