“അത് ഏതു ചിത്രമാണ് എന്ന് നിങ്ങള്‍ക്ക് ഗസ് ചെയ്യാന്‍ സാധിക്കുമോ എന്ന് നോക്കട്ടെ” – ആരാധകരെ കൺഫ്യൂഷനടിപ്പിച്ച് ദുൽഖർ സൽമാൻ !!
ഇന്ന് വൈകിട്ട് ഒരു ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്യുമെന്നറിയിച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ . ഫേസ്ബുക്കിലാണ് താരം ട്രെയ്ലർ റിലീസ് പങ്കു വച്ചിരിക്കുന്നത്. ആരാധകർ ആകെ കൺഫ്യൂഷനടിച്ചിരിക്കുകയാണ്. കാരണം തന്റെ ചിത്രത്തിന്റെ ട്രൈലെർ അല്ല എന്നും കണ്ടുപിടിക്കു എന്നും ചലഞ്ചു ചെയ്തിരിക്കുകയാണ് ദുൽഖർ സൽമാൻ.
“ഒരു ചിത്രത്തിന്റെ ട്രെയിലർ എന്ന് വൈകിട്ട് 6 മണിയ്ക്ക് ഷെയർ ചെയ്യാൻ പോകുന്നതിന്റെ സൂപ്പർ എക്സൈറ്റ്മെന്റിലാണ്. അത് ഏതു ചിത്രമാണ് എന്ന് നിങ്ങള്‍ക്ക് ഗസ് ചെയ്യാന്‍ സാധിക്കുമോ എന്ന് നോക്കട്ടെ “, എന്നാണ് തന്റെ പോസ്റ്റിലൂടെ ദുൽഖർ പറയുന്നത്. തന്റെ അടുത്ത റിലീസ് അല്ല അത് എന്നും താരം പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്.
ഏതായിരിക്കും ആ ചിത്രമെന്ന കൺഫ്യൂഷനോടെ പോസ്റ്റിനു താഴെ കമന്റന്റുകളുമായി സജീവമാവുകയാണ് ആരാധകർ. ‘ഒരു യമണ്ടൻ പ്രേമകഥ’, ‘തംഗ്സ് ഒാഫ് ഹിന്ദോസ്ഥാൻ’, ‘ഫ്രഞ്ച് വിപ്ലവം’, ‘മാമാങ്കം’, ‘മധുരരാജ’, ‘കുഞ്ഞാലി മരയ്ക്കാർ’, ‘ഒടിയൻ’, ‘കായംകുളം കൊച്ചുണ്ണി’ എന്നിങ്ങനെ താരവുമായി ബന്ധമുള്ളതും ഇല്ലാത്തതുമായ ധാരാളം സിനിമകളുടെ പേരുകളൊക്കെ ആരാധകർ കമന്റിൽ പറയുന്നുണ്ട്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...