News
പൊരിവെയിലിലും ദുല്‍ഖറിനെ കാണാനെത്തിയത് ലക്ഷങ്ങള്‍!; ഡാന്‍സും പാട്ടുമായി നടന്
പൊരിവെയിലിലും ദുല്‍ഖറിനെ കാണാനെത്തിയത് ലക്ഷങ്ങള്‍!; ഡാന്‍സും പാട്ടുമായി നടന്
നിരവധി ആരാധകരുള്ള, യുവാക്കളുടെ സ്വന്തം കുഞ്ഞിക്കയാണ് ദുല്‍ഖര്‍ സല്മാന്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറാറുള്ളതും. ഇപ്പോഴിതാ ഒരു ഉദ്ഘാടനത്തിനെത്തിയ ദുല്‍ഖറിനെ കാണാനെത്തിയവരുടെ വീഡിയോ ആണ് വൈറലാകുന്നത്.
കൊണ്ടോട്ടിയില്‍ ഉദ്ഘാടനത്തിന് എത്തിയ നടനെ കാണാന്‍ ലക്ഷങ്ങളാണ് എത്തിയത്. നടന് ‘സുന്ദരി പെണ്ണെ’ എന്ന ഗാനം നടന് ആലപിക്കുകയും ചുവടുവയ്ക്കുകയും ചെയ്തു. കൊണ്ടോട്ടിയിലെ റോഡ് മുഴുവന്‍ ജനങ്ങളെ കൊണ്ട് നിറഞ്ഞതുകൊണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു.
അതേസമയം, ‘കിംഗ് ഓഫ് കൊത്ത’യാണ് ദുല്‍ഖറിന്റേതായി ഈ വര്‍ഷം റിലീസിനൊരുങ്ങുന്ന ചിത്രം. ജോഷിയുടെ മകന് അഭിലാഷ് ജോഷിയാണ് സംവിധാനം. ഈ വര്‍ഷത്തെ ഓണം റിലീസ് ആയി ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് വീഡിയോയില്‍ കാണുന്നത്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. ചിത്രം നിര്‍മ്മിക്കുന്നത് വെഫേറര്‍ ഫിലിംസും സീ സ്റ്റുഡിയോയും ചേര്‍ന്നാണ്. ജേക്സ് ബിജോയ്, ഷാന്‍ റഹ്മാന് എന്നിവരാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം നിമീഷ് രവി, സ്ക്രിപ്റ്റ് അഭിലാഷ് എന്‍ ചന്ദ്രന്, എഡിറ്റര്‍ ശ്യാം ശശിധരന്.
