Actor
അത്യാഡംബര വാഹനമായ മെയ്ബ ജിഎല്‍എസ് 600 സ്വന്തമാക്കി ദുല്‍ഖര്‍ സല്മാന്; ഇഷ്ട നമ്പര്‍ കിട്ടാന്‍ മുടക്കിയത് 1.85 ലക്ഷം രൂപ
അത്യാഡംബര വാഹനമായ മെയ്ബ ജിഎല്‍എസ് 600 സ്വന്തമാക്കി ദുല്‍ഖര്‍ സല്മാന്; ഇഷ്ട നമ്പര്‍ കിട്ടാന്‍ മുടക്കിയത് 1.85 ലക്ഷം രൂപ
നിരവധി ആരാധകരുള്ള താരമാണ് ദുല്‍ഖര്‍ സല്മാന്. വാഹന പ്രേമിയായ നടന് വിന്റേജ് കാറുകളും സൂപ്പര്‍ കാറുകളും സൂപ്പര്‍ ബൈക്കുകളും തുടങ്ങിയ വാഹനങ്ങളുടെ ഒരു വലിയ ശേഖരം തന്നെയുണ്ട്. ഇപ്പോഴിതാ മെഴ്സിഡീസ് ബെന്‍സിന്റെ മെയ്ബ ജിഎല്‍എസ് 600 സ്വന്തമാക്കിയിരിക്കുകയാണ് ദുല്‍ഖര്‍ സല്മാന്.
രണ്‍വീര്‍ സിങ്ങ്, കൃതി സനോണ്‍, അര്ജുന് കപൂര്‍, നീതു സിങ്ങ് തുടങ്ങിയ ബോളിവുഡ് താരങ്ങളും തെന്നിന്ത്യന്‍ സൂപ്പര്‍ താരം രാം ചരണ്‍ തുടങ്ങിയവരെല്ലാം അടുത്തിടെ ഈ വാഹനം സ്വന്തമാക്കിയിരുന്നു. മമ്മൂട്ടിയുടെ പേരില്‍ കോട്ടയം രജിസ്ട്രേഷനിലുള്ള വാഹനത്തിന്റെ നമ്പറിനായി ഏകദേശം 1.85 ലക്ഷം രൂപ മുടക്കിയെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ വര്‍ഷം ബെന്‍സ് ജി 63 എഎംജിയും ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറും ദുല്‍ഖര്‍ വാങ്ങിയിരുന്നു. അതിന് പിന്നാലെയാണ് മെയ്ബയുടെ അത്യാഡംബര എസ്!യുവി. ഏകദേശം 2.9 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. പൂര്‍ണമായും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനമാണ് മെയ്ബ ജിഎല്‍എസ് 600.
കഴിഞ്ഞ ജൂണിലാണ് മെയ്ബയുടെ ആദ്യ എസ്!യുവി ഇന്ത്യന്‍ വിപണിയിലെത്തിയത്. ജിഎല്‍എസില്‍ നിരവധി ആഡംബര ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്ത വാഹനമാണ് മെയ്ബ ജിഎല്‍എസ് 600. എസ് ക്ലാസിന് ശേഷം ഇന്ത്യന്‍ വിപണിയിലെത്തുന്ന രണ്ടാമത്തെ മെയ്ബ വാഹനമാണ് ജിഎല്‍എസ്.
നാലു ലീറ്റര്‍ ട്വീന്‍ ടര്‍ബോ വി 8 എന്‍ജിനും 48 വാട്ട് മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റവുമാണ് വാഹനത്തിന് കരുത്തേകുന്നത്. എന്‍ജിനില്‍നിന്ന് 557 എച്ച്പി കരുത്തും 730 എന്‍എം ടോര്‍ക്കും ലഭിക്കുമ്പോള്‍ ഹൈബ്രിഡ് സിസ്റ്റത്തിന്റെ കരുത്ത് 22 എച്ച്പി, ടോര്‍ക്ക് 250 എന്‍എം എന്നിങ്ങനെയാണ്. വാഹനത്തില്‍ 9 സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്സാണുള്ളത്.
