Connect with us

മലയാളത്തിൽ എന്നെ ടാർഗറ്റ് ചെയ്ത് അറ്റാക്ക് ചെയ്യുന്ന ഗ്രൂപ്പുണ്ട്, മറ്റ് ഭാഷകളിൽ അഭിനയിക്കുമ്പോൾ നല്ല സ്നേഹം കിട്ടുന്നുണ്ട്; ദുൽഖർ സൽമാൻ

Actor

നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം നടനാണ് ദുൽഖർ സൽമാൻ. സോ,യ്ൽ മീഡിയയിൽ അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ താരം ഒരു അഭിമുഖത്തിൽ പറഞ്ഞ ചില വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

മലയാളത്തിൽ തന്നെ ടാർഗറ്റ് ചെയ്ത് അറ്റാക്ക് ചെയ്യുന്ന ഗ്രൂപ്പുണ്ടെന്ന് പറയുകയാണ് ദുൽഖർ സൽമാൻ. മറ്റ് ഭാഷകളിൽ അഭിനയിക്കുമ്പോൾ നല്ല സ്നേഹം കിട്ടുന്നുണ്ട്. മലയാളത്തിൽ ഏത് സിനിമ ചെയ്താലും മമ്മൂട്ടിയുടെ മകൻ എന്ന ടാഗ് ചാർത്തി അറ്റാക്ക് ചെയ്യുന്ന ഒരു ഗ്രൂപ്പുണ്ട്. മറ്റ് ഭാഷകളിൽ അങ്ങനെ തോന്നിയിട്ടില്ല.

തമിഴിലോ, തെലുങ്കിലോ നല്ല സിനിമകൾ ചെയ്യുന്ന സമയത്തും ഈ പറയുന്നവർ ഇങ്ങനെ പെരുമാറുന്നുണ്ട്. സ്വന്തം നാട്ടുകാരനായിട്ടും അവർ എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് പല തവണ ചിന്തിച്ചിട്ടുണ്ട്. കരിയറിന്റെ തുടക്കം മുതൽ മമ്മൂട്ടിയുടെ മകൻ എന്ന ടാഗ് ഒപ്പമുണ്ട്. അത് കളയാൻ പല തവണ നോക്കി.

തമിഴിലായാലും, തെലുങ്കിലായാലും, ഹിന്ദിയിലായാലും ഈ അനുഭവം മുൻപ് ഉണ്ടായിട്ടില്ല. എന്നു വച്ച് മലയാളികൾ മോശമാണെന്ന് ഞാൻ പറയുന്നില്ല.മറ്റ് നാട്ടിൽ നിന്ന് സ്നേഹം ലഭിക്കുമ്പോൾ അവിടെ തന്നെ നിൽക്കാൻ തോന്നാറുണ്ടല്ലോയെന്നും ദുൽഖർ സൽമാൻ അഭിമുഖത്തിൽ പറഞ്ഞു.

More in Actor

Trending

Recent

To Top