Connect with us

സിനിമയിൽ ഞാനൊരു ദുരന്തമായിരുന്നു, സിനിമയിൽ നിന്ന് ആകെ സംഭവിച്ച നല്ല കാര്യം കങ്കണ റണാവത്തിനെ പോലെ നല്ലൊരു സുഹൃത്തിനെ കിട്ടിയത് മാത്രമാണ്; ചിരാ​ഗ് പാസ്വാൻ

Actor

പ്രേക്ഷകർക്കേറെ സുപരിചിതനാണ് ചിരാ​ഗ് പാസ്വാൻ. സിനിമയിൽ പ്രതീക്ഷിച് വിജയം കൈവരിക്കാനമായില്ലെങ്കിലും രാഷ്ട്രീയത്തിൽ വിജയം കണ്ടെത്താൻ ചിരാ​ഗിനായി. രാം വിലാസ് പാസ്വാന്റെ മകൻ കൂടിയാണ് കേന്ദ്രമന്ത്രി കൂടിയായ നടൻ. ഇപ്പോഴിതാ ഒരു വാർത്താ ഏജൻസിയോട് പ്രതികരിക്കവെ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

സിനിമയിൽ താനൊരു ദുരന്തമായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. അതൊരു വല്ലാത്ത സമയമായിരുന്നു. നിസാരമാണോ ബു​ദ്ധിമുട്ടാണോ എന്നൊന്നും പറയാനാകില്ല. കുടുംബത്തിലാരും അന്നുവരെ ബോളിവുഡിൽ ഉണ്ടായിരുന്നില്ല. എന്റെ കുടുംബത്തിൽനിന്ന് ബോളിവുഡിലേക്ക് കടക്കാൻ മുതുർന്ന ആദ്യ വ്യക്തി ഞാനായിരുന്നു.

എന്നാൽ ആ തീരുമാനം ഒരു ദുരന്തമായി പോയി എന്നെനിക്ക് തോന്നിതുടങ്ങി. അത് മറ്റുള്ളവർ മനസിലാക്കുന്നതിന് മുമ്പ് തന്നെ ഞാനൊരു ദുരന്തമായി എനിക്കുതോന്നി.

സിനിമാ മേഖലയ്ക്ക് വേണ്ടിയുള്ള ഒരു വ്യക്തിയല്ല ഞാനെന്ന് എനിക്ക് തന്നെ മനസിലായി. സിനിമയിൽ വന്നതിന് ശേഷം എനിക്ക് ആകെ സംഭവിച്ച നല്ല കാര്യം കങ്കണ റണാവത്തിനെ പോലെ നല്ലൊരു സുഹൃത്തിനെ കിട്ടിയത് മാത്രമാണ്.

പാർലമെൻ്റിൽ കങ്കണയെ കാണാൻ താൻ ശരിക്കും കാത്തിരിക്കുകയായിരുന്നു. കാരണം കഴിഞ്ഞ മൂന്ന് വർഷമായി ഞാൻ എൻ്റെ സ്വന്തം ജീവിതത്തിൽ വളരെ തിരക്കിലായിരുന്നതിനാൽ കങ്കണയുമായുള്ള എല്ലാ കണക്ഷനും നഷ്ടപ്പെട്ടിരിക്കുകായായിരുന്നുവെന്നാണ് കേന്ദ്ര ഭക്ഷ്യ സംസ്കരണ സഹമന്ത്രിയായ ചിരാ​ഗ് പാസ്വാൻ പറയുന്നത്. 2011-ൽ പുറത്തിറങ്ങിയ മിലേ നാ മിലേ ഹം എന്ന ചിത്രത്തിലൂടെയാണ് ചിരാ​ഗ് പാസ്വാൻ സിനിമയിലെത്തിയത്. കങ്കണ ആയിരുന്നു നായിക.

More in Actor

Trending