Malayalam Breaking News
ആരാധകരുടെ വാ അടപ്പിച്ച് ദുല്‍ഖര്‍; പാര്‍വ്വതിയുടെ ചിത്രം കാണാന്‍ അക്ഷമനായി ദുല്‍ഖര്‍
ആരാധകരുടെ വാ അടപ്പിച്ച് ദുല്‍ഖര്‍; പാര്‍വ്വതിയുടെ ചിത്രം കാണാന്‍ അക്ഷമനായി ദുല്‍ഖര്‍
ആരാധകരുടെ വാ അടപ്പിച്ച് ദുല്‍ഖര്‍; പാര്‍വ്വതിയുടെ ചിത്രം കാണാന്‍ അക്ഷമനായി ദുല്‍ഖര്‍
പാര്വ്വതിയ്ക്കെതിരെയും പാര്‍വ്വതിയുടെ പുതിയ ചിത്രങ്ങള്‍ക്കെതിരെയും സൈബര്‍ ആക്രമണം നടക്കുന്ന സാഹചര്യത്തില്‍ ആരാധകരുടെ വാ അടപ്പിച്ച് ദുല്‍ഖര്‍ സല്മാന്. പാര്‍വ്വതിയുടെ അടുത്തായി റിലീസ് ചെയ്ത മൈ സ്റ്റോറിയെയും കൂടെയെയും വിമര്‍ശിപ്പിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് ദുല്‍ഖറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ അഞ്ജലി മേനോന് ചിത്രം കൂടെയിലെ അണിയറ പ്രവര്‍ത്തകരെയും താരങ്ങളേയും അഭിനന്ദിച്ചാണ് ദുല്‍ഖര്‍ ഫെയ്സ്ബുക്കിലെത്തിയിരിക്കുന്നത്. കൂടെ കാണാന്‍ താന്‍ അക്ഷമനാണെന്നും ദുല്‍ഖര്‍ പറയുന്നു.
ദുല്‍ഖറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം-
“കൂടെ എന്ന ചിത്രത്തിന് വളരെ മികച്ച പ്രതികരണമാണ് കേള്‍ക്കുന്നത്. ചിത്രം കാണാന്‍ ഞാന്‍ അക്ഷമനാണ്. കുഞ്ഞിമ നിനക്ക് ഒരുപാട് സ്നേഹം. പൃഥ്വി, പറു, ലിറ്റി നിങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. പ്രിയപ്പെട്ട അഞ്ജലി ഇനിയും ഉയരെ പറക്കുക.”
കൂടുതല്‍ വായിക്കുക-
അഞ്ജലിമേനോന്റെ ഹീറോയായി മോഹന്‍ലാല്‍ , 38വര്‍ഷത്തെ സിനിമാ സപര്യയില്‍ ചരിത്രം തിരുത്തിക്കുറിക്കാൻ മോഹൻലാൽ !
Dulquer Salmaan s facebook post about Koode
