Malayalam Breaking News
ദുല്‍ഖറിന്റെ രാജകുമാരിയുടെ പുതിയ ചിത്രം പുറത്ത്……
ദുല്‍ഖറിന്റെ രാജകുമാരിയുടെ പുതിയ ചിത്രം പുറത്ത്……
ദുല്‍ഖറിന്റെ രാജകുമാരിയുടെ പുതിയ ചിത്രം പുറത്ത്……
മലയാളികള്‍ക്ക് മമ്മൂട്ടിയോടുള്ള അതേ താത്പര്യവും ആവേശവുമാണ് ദുല്ഖറോറും. അതുപോലെ തന്നെയാണ് ദുല്‍ഖറുടെ മകള്‍ മറിയത്തോടും. ദുല്‍ഖര്‍ പതിവായി സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും തന്റെ മകളെ അധികം സോഷ്യല്‍ മീഡിയയ്ക്ക് മുമ്പില്‍ കൊണ്ടുവരാറില്ല.
എന്നാല്‍ ഇടയ്ക്കിടയ്ക്ക് ദുല്‍ഖര്‍ തന്റെ മകളുടെ ചിത്രം പുറത്തുവിടാറുണ്ട്. ഇപ്പോഴിതാ ദുല്‍ഖറുമൊത്തുള്ള മറിയത്തിന്റെ ചിത്രം പുറത്തുവിട്ടിരിക്കുകയാണ്. എന്നാല്‍ ദുല്‍ഖര്‍ അല്ല കുഞ്ഞിനൊപ്പമുള്ള പുതിയ ചിത്രം പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ ആര് എപ്പോള്‍ എവിടെ വെച്ചെടുത്ത ചിത്രമെന്നറിയില്ലെങ്കിലും ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
2017 മെയ് അഞ്ചിനാണ് ദുല്‍ഖറിനും ഭാര്യ അമാലുവിനും കുഞ്ഞ് ജനിക്കുന്നത്. മറിയം അമീറ സല്മാന് എന്നാണ് കുഞ്ഞിന്റെ പേര്. കാത്തിരിപ്പിനൊടുവിലായിരുന്നു ദുല്‍ഖര്‍ തന്റെ മകളുടെ പേരും വെളിപ്പെടുത്തിയത്. അതുപോലു ഏറെ കാത്തിരിപ്പിനൊടുവിലാണ് മറിയത്തിന്റെ ചിത്രവും ദുല്‍ഖര്‍ പങ്കുവെച്ചത്. എന്നാല്‍ മകളുടെ വളര്‍ച്ചയുടെ പല പല ഘട്ടങ്ങളുടെ സൂചനകള്‍ വ്യക്തമാക്കുന്ന ചിത്രങ്ങള്‍ ദുല്‍ഖര്‍ ആദ്യനാളുകളില്‍ ഫെയ്സ്ബുക്കിലും ഇന്സ്റ്റോഗ്രാമിലൂടെയും പങ്കുവെച്ചിരുന്നു. മറിയത്തിന്റെ കളിപ്പാട്ടങ്ങള്‍, ഷൂസ്, സോക്ക്സ്, തുടങ്ങിയവയായിരുന്നു ആദ്യ നാളുകളില്‍ ദുല്‍ഖര്‍ ആരാധകരുമായി പങ്കുവെച്ചിരുന്നത്.
2011 ഡിസംബര്‍ 22 നായിരുന്നു ദുല്‍ഖറിന്റെയും അമാലുവിന്റെയും വിവാഹം. 2017 മെയ് അഞ്ചിനാണ് മറിയം ജനിക്കുന്നത്. മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള ചെന്നൈയിലെ മദര്‍ഹുഡ് ആശുപത്രിയിലാണ് അമാലു കുഞ്ഞിന് ജന്മം നല്‍കിയത്. തന്റെ ജീവിതത്തിലെ സുന്ദരമായ നിമിഷമായിരുന്നു അതെന്ന് ദുല്‍ഖര്‍ പറഞ്ഞിരുന്നു. മകള്‍ വന്നതോടെ തനിക്ക് വന്ന മാറ്റം വലുതാണെന്നും സ്വര്‍ഗത്തില്‍ നിന്നെത്തിയെ ഒരു തുള്ളി അനുഗ്രഹമാണ് തന്റെ മകളെന്നും ദുല്‍ഖര്‍ മകളെ കുറിച്ച് പറഞ്ഞിരുന്നു. ഏതൊരാളെയും പോലെ തന്റെ ജീവിതത്തിലെയും വലിയ സ്വപ്നമാണ് മറിയം. അമാലുവിന്റെ കുഞ്ഞുവേര്ഷന് കൂടിയാണ് മറിയം. അച്ഛനായാല്‍ ഏതൊരാളും മാറും. തന്റെ ചിന്തയിലും സ്വഭാവത്തിലും ആ മാറ്റം തനിക്കുണ്ടായെന്നും ദുല്‍ഖര്‍ നേരത്തെ പറഞ്ഞിരുന്നു.
Dulquer Salmaan s baby new photo
