Connect with us

80 കളിലെ താരങ്ങളും കേരളത്തിനൊപ്പം…. 20 പതോ 30 തോ ലക്ഷമല്ല പ്രളയ കേരളത്തിന് ഇവര്‍ സമ്മാനിച്ചത്…

Malayalam Breaking News

80 കളിലെ താരങ്ങളും കേരളത്തിനൊപ്പം…. 20 പതോ 30 തോ ലക്ഷമല്ല പ്രളയ കേരളത്തിന് ഇവര്‍ സമ്മാനിച്ചത്…

80 കളിലെ താരങ്ങളും കേരളത്തിനൊപ്പം…. 20 പതോ 30 തോ ലക്ഷമല്ല പ്രളയ കേരളത്തിന് ഇവര്‍ സമ്മാനിച്ചത്…

80 കളിലെ താരങ്ങളും കേരളത്തിനൊപ്പം…. 20 പതോ 30 തോ ലക്ഷമല്ല പ്രളയ കേരളത്തിന് ഇവര്‍ സമ്മാനിച്ചത്…

പ്രളയത്തില്‍ നിന്നും കരകയറുന്ന കേരളം ഇപ്പോള്‍ അതിജീവനത്തിന്റെ പാതയിലാണ്. പ്രളയക്കെടുതിയിലായ കേരളത്തിന് രാഷ്ട്രീയ-സാമൂഹ്യ-സിനിമാ മേഖലയിലുള്ള പ്രമുഖര്‍ സഹായഹസ്തവുമായി എത്തിയിരുന്നു. സിനിമാ മേഖലയിലുള്ളവരുടെ സംഭാവന അതില്‍ പ്രധാനമായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ സിനിമാ മേഖലകളില്‍ നിന്നും കേരളത്തിന് സഹായമെത്തിയിരുന്നു.

ഇപ്പോഴിതാ കേരളത്തിന് കൈത്താങ്ങാകാന്‍ 80 കളിലെ തെന്നിന്ത്യന്‍ താരങ്ങളും രംഗത്തെത്തിയിരിക്കുകയാണ്. രേവതി, ലിസി, സുഹാസിനി, ഖുശ്ബു, നദിയാ മൊയ്തു, റഹ്മാന്‍, രാജ്കുമാര്‍ തുടങ്ങിയവരുടെ ഒരു കൂട്ടായ്മ ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു തുക സംഭാവന നല്‍കിയിരിക്കുകയാണ്. വാര്‍ഷിക ഒത്തുചേരല്‍ വേണ്ടെന്നു വെച്ചാണ് താരങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയത്. നേരത്തെ താരങ്ങള്‍ വ്യക്തിപരമായി പണം നല്‍കിയത് കൂടാതെയാണ് കൂട്ടായ്മയുടെ പേരില്‍ വീണ്ടും നല്‍കുന്നത്.

ഇതിലൂടെ കേരളത്തിലെ ജനങ്ങള്‍ തനിച്ചല്ല, എല്ലാവരും കൂടെയുണ്ടെന്നു പറയാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് ഖുഷ്ബു പറഞ്ഞു. താരങ്ങള്‍ മാത്രമല്ല ചെന്നൈയിലെ തങ്ങളുടെ മറ്റു പരിചയക്കാരും ഇതിലേക്ക് തുക സംഭാവന ചെയ്തിട്ടുണ്ടെന്ന് ലിസി മാധ്യമങ്ങളോടു പറഞ്ഞു. മണിരത്‌നം, ജാക്കി ഷെറോഫ്, സുന്ദര്‍, മരിയസേന, രാജ്കുമാര്‍ സേതുപതി, പൂര്‍ണിമ ഭാഗ്യരാജ്, സരിത, ജയസുധ, അവ്‌നി സിനിമാക്‌സ്, കാസിനോ മജോങ് ഫൗണ്ടേഷന്‍, മാള്‍ട്ട ഹോണററി കൗണ്‍സല്‍ ശാന്തകുമാര്‍, മൗറീഷ്യസ് ഹോണററി കൗണ്‍സല്‍ രവിരാമന്‍ എന്നിവരും ഈ ധനസമാഹരണത്തില്‍ സഹകരിച്ചിട്ടുണ്ട്.


ഇവിടെ തങ്ങളല്ല താരങ്ങള്‍, ജീവന്‍ പണയംവച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിയ ജനങ്ങളെയാണ് ശരിക്കും അഭിനന്ദിക്കേണ്ടതെന്നും തങ്ങളാല്‍ കഴിയുന്ന സഹായമാണ് തങ്ങള്‍ ചെയ്യുന്നതെന്നും ലിസി വ്യക്തമാക്കി. ഈ കൂട്ടായ്മ 40 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് നല്‍കിയത്. സുഹാസിനി, ഖുഷ്ബു ലിസി, രാജ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് 40 ലക്ഷം രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് മുഖ്യമന്ത്രിക്ക് കൈമാറിയത്.

80 stars donate Kerala flood

More in Malayalam Breaking News

Trending

Recent

To Top