Bollywood
ആ സിക്സ് പാക്ക് വി എഫ് എക്സ് ആണോ ? ഒടുവിൽ വെളിപ്പെടുത്തലുമായി ദുൽഖർ സൽമാൻ !
ആ സിക്സ് പാക്ക് വി എഫ് എക്സ് ആണോ ? ഒടുവിൽ വെളിപ്പെടുത്തലുമായി ദുൽഖർ സൽമാൻ !
By
ബോളിവുഡിൽ സജീവ സാന്നിധ്യമായിരിക്കുകയാണ് ദുൽഖർ സൽമാൻ . ഇപ്പോൾ രണ്ടാമത്തെ ചിത്രമായ സോയ ഫാക്ടർ റിലീസിന് തയ്യാറാക്കുകയാണ് . സോനം കപൂർ നായികയാകുന്ന ചത്രത്തിൻ്റെ ട്രെയ്ലർ പുറത്തു വന്നപ്പോൾ മുതൽ ചർച്ചയായതാണ് ട്രെയ്നിലാറിൽ കാണിച്ച ദുൽഖർ സൽമാന്റെ സിക്സ് പാക്ക് .
അത് വി എഫ് എക്സ് ആണെന്നും അല്ലെന്നും പറഞ്ഞു സമൂഹ മാധ്യമങ്ങളിൽ ചർച്ചയുമായിരുന്നു. ഇപ്പോൾ അതിനെക്കുറിച്ച് വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ തന്നെ .
ബോളിവുഡ് ഹംഗാമയില്‍ ഫരിദൂനുമായി നടത്തിയ അഭിമുഖത്തിലാണ് താരം തന്റെ സിക്സ് പാക്ക് രഹസ്യം വെളിപ്പെടുത്തിയത്. സിനിമയ്ക്ക് വേണ്ടി താന്‍ ഒരു പരിധി വരെ ഫിറ്റാകാന്‍ ശ്രമിച്ചിട്ടുണ്ട്.പ്രത്യേക രീതിയിലുള്ള എക്സൈസും ഡയറ്റുമെല്ലാം ഉണ്ടായിരുന്നു. എന്നാല്‍ സിനിമിയില്‍ കാണിക്കുന്ന സിക്സ് പാക്ക് വി.എഫ്.എക്സിന്റെ സഹായത്തോടു കൂടി തന്നെയാണെന്ന് താരം വെളിപ്പെടുത്തി.
ഒരു ക്രിക്കറ്റ് താരത്തെ അവതരിപ്പിക്കുമ്പോള്‍ ഫിറ്റായിരിക്കണം എന്നത് വളരെ അത്യാവശ്യമായ കാര്യമാണ്. അതുകൊണ്ട് തന്നെ ബോഡി ഫിറ്റാകാനുള്ള വ്യായമെല്ലാം സിനിമയ്ക്കായി ചെയ്തിരുന്നു. ക്രിക്കറ്റും നന്നായി തന്നെ പരിശീലിച്ചു-ദുല്‍ഖര്‍ പറഞ്ഞു.
Dulquer salmaan about zoya factor
