Connect with us

ലോകമെമ്പാടുമുള്ള ആരാധകരുടെ ഹൃദയം കീഴടക്കി ജോനാസ് സഹോദരന്മാർ! തങ്ങളുടെ കീമോതെറാപ്പി ചെയ്ത ആരാധികയെ കാണാൻ ആശുപത്രിയിൽ!

Bollywood

ലോകമെമ്പാടുമുള്ള ആരാധകരുടെ ഹൃദയം കീഴടക്കി ജോനാസ് സഹോദരന്മാർ! തങ്ങളുടെ കീമോതെറാപ്പി ചെയ്ത ആരാധികയെ കാണാൻ ആശുപത്രിയിൽ!

ലോകമെമ്പാടുമുള്ള ആരാധകരുടെ ഹൃദയം കീഴടക്കി ജോനാസ് സഹോദരന്മാർ! തങ്ങളുടെ കീമോതെറാപ്പി ചെയ്ത ആരാധികയെ കാണാൻ ആശുപത്രിയിൽ!

കീമോതെറാപ്പി മൂലം തങ്ങളുടെ തൽസമയ സംഗീതപരിപാടി കാണാൻ കഴിയാതെ പോയ ആരാധികയ്ക്ക് സർപ്രൈസ് നൽകി ആസ്വാദക ലോകത്തിന്റെ ഹൃദയം കീഴടക്കിയ ജോനാസ് സഹോദരന്മാർ.

ഇന്ത്യൻ ഫിലിം മേക്കറും ബോളിവുഡ് നടിയുമായ പ്രിയങ്ക ചോപ്രയുടെ ഭർത്താവ് എന്ന നിലയിൽ ഇന്ത്യക്കാർക്ക് സുപരിചിതനായ താരം കൂടിയാണ് യുവാക്കളുടെ ഹരമായ നിക്ക് ജോനാസ്. നിക്കും സഹോദരൻമാരും ചേരുന്ന ബാൻഡിന് ആരാധകർ ഏറെയാണ്. ഇതായിപ്പോൾ തങ്ങളുടെ ആരാധികയെ നേരിട്ട് ആശുപത്രിയിലെത്തി കണ്ടാണ് അവര്‍ സംഗീത ലോകത്തിന്റെ മനസ്സ് കീഴടക്കിയിരിക്കുന്നത്. കൂടെ പ്രിയങ്ക ചോപ്രയും എത്തി .

നിക്ക് സഹോദരൻമാരായ നിക്ക്, കെവിൻ, ജോ എന്നിവരുടെ വലിയ ആരാധികയാണ് ലില്ലി ജോർദാൻ എന്ന പതിനാറുകാരി . സംഗീത പരിപാടി കാണാൻ സാധിക്കാത്തതിന്റെ വിഷമം ലില്ലി സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത്, ഇക്കാര്യം ജോനാസ് സഹോദരങ്ങളെ അറിയിക്കണമെന്ന് അപേക്ഷിച്ചിരുന്നു.


ഇത് ജൊനാസ് സഹോദരൻമാരിലേക്ക് എത്തിയതോടെയാണ് ആശുപത്രിയിലെത്തി ലില്ലിയെ നേരിട്ട് കാണാൻ അവർ തീരുമാനിച്ചത്. തുടർന്ന് തന്റെ മുന്നിലേക്കെത്തിയ പ്രിയ ഗായകരെ കണ്ട് ലില്ലി അമ്പരക്കുകയുണ്ടായി . അടുത്ത വേദിയിൽ ലില്ലിക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനം അവതരിപ്പിക്കുമെന്ന് ഉറപ്പു നൽകി, ഏറെ നേരം ലില്ലിക്കൊപ്പം ചെലവഴിച്ച ശേഷമാണ് അവർ മടങ്ങിയത്. ഇതിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്.

nick jonas brothers- saw their fan girl in hospital

More in Bollywood

Trending

Recent

To Top