Malayalam
ദുല്‍ഖറിനെ വെച്ച് ത്രില്ലർ ചിത്രം ചെയ്യാനൊരുങ്ങി ജോയ് മാത്യു;വിവരങ്ങൾ ഇങ്ങനെ!
ദുല്‍ഖറിനെ വെച്ച് ത്രില്ലർ ചിത്രം ചെയ്യാനൊരുങ്ങി ജോയ് മാത്യു;വിവരങ്ങൾ ഇങ്ങനെ!
നായകനാക്കി ഒരു ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്യാനൊരു്ങ്ങുകയാണ് ജോയ് മാത്യു.തന്റെ മറ്റു ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു കഥാ പശ്ചാത്തലമാണ് സിനിമയിൽ കൊണ്ടുവരാൻ പോകുന്നതെന്നാണ് ജോസ് പറയുന്നത്.അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം.മമ്മൂട്ടിയെ നായകനാക്കി ‘അങ്കിൾ’ എന്ന ചിത്രം ജോസ് മാത്യു സംവിധാനം ചെയ്തിരുന്നു.ഇപ്പോൾ മകൻ ദുല്‍ഖറിനേയും പ്രധാന കഥാപാത്രമാക്കി ചിത്രം എടുക്കുമ്പോൾ വലിയ പ്രതീക്ഷയാണ് ആരാധകർ നൽകുന്നത്.
”ഇത് എന്റെ മറ്റെല്ലാ സിനിമകളെയും പോലെ സമകാലിക കാലഘട്ടത്തിലെ വിഷയത്തെ ആസ്പദമാക്കിയുള്ള ഒരു ത്രില്ലറാണ്. നമ്മള് ഇപ്പോള്‍ അഭിമുഖീകരിക്കുന്ന യാഥാര്‍ത്ഥ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം,” എന്ന് ജോയ് മാത്യു പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
സിനിമയിലെ ദുല്‍ഖറിന്റെ കഥാപാത്രത്തെക്കുറിച്ച് അധികം വെളിപ്പെടുത്താന്‍ തയ്യാറായില്ലെങ്കിലും ഈ കഥാപാത്രം ഏറെ വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നും ഒരു നടന് എന്ന നിലയില്‍ ദുല്‍ഖറിന് തന്റെ വ്യക്തിമുദ്ര പതിപ്പിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മലയാള സിനിമാ മേഖലയില്‍ താരങ്ങള്‍ ഒരുപാടുണ്ടെങ്കിലും നല്ല പ്രകടനങ്ങള്‍ കുറവാണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ജനുവരിയിലോ ഫെബ്രുവരിയിലോ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ ഇതിവൃത്തം കേരളത്തിലാണെങ്കിലും മറ്റ് സംസ്ഥാനങ്ങളും ലൊക്കേഷനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
dulquer new film
