Malayalam Breaking News
ബോളിവുഡില്‍ നിന്ന് ദുല്‍ഖറിന് കിട്ടിയ ആ വമ്പന്‍ പിറന്നാള്‍ സമ്മാനം ,
ബോളിവുഡില്‍ നിന്ന് ദുല്‍ഖറിന് കിട്ടിയ ആ വമ്പന്‍ പിറന്നാള്‍ സമ്മാനം ,
ജൂലൈ 28ന് യുവ താരം ദുല്‍ഖര്‍ സല്‍മാന്റെ 32-ാം പിറന്നാളാണ്. പിറന്നാള്‍ എത്തുന്നതിന് മുന്‍പ് തന്നെ ദുല്‍ഖറിനൊരു വമ്പന്‍ പിറന്നാള്‍ സമ്മാനം ലഭിച്ചിരിക്കുകയാണ്. കര്വാന്റെ സംവിധായകന് ആകര്‍ഷ് ഖുരാനയാണ് പിറന്നാള്‍ ആഘോഷിക്കാന്‍ ഒരുങ്ങുന്ന ദുല്‍ഖറിന് സമ്മാനം നല്‍കിയത്.
കര്വാന് സിനിമയില്‍ കഥാപാത്രങ്ങളെപ്പോലെ തന്നെ ഒരു ബ്ലൂ വാനും നിറഞ്ഞുനില്‍ക്കുന്നുണ്ട്. സിനിമയിലുടനീളം കഥാപാത്രങ്ങള്‍ക്കൊപ്പം സന്തതസഹചാരിയായി ഈ വാനുമുണ്ട്. ദുല്‍ഖറിന് പിറന്നാള്‍ സമ്മാനമായി സംവിധായകന് നല്‍കിയിരിക്കുന്നത് ഈ വാനാണ്.
‘ഈ വാന്‍ ദുല്‍ഖറിന് സമ്മാനിക്കാന്‍ രണ്ടു കാരണങ്ങളുണ്ട്. ഒന്നു തീര്‍ച്ചയായും ഇമോഷണലാണ്. ഈ സിനിമയിലെ ഒരു പ്രധാന കഥാപാത്രമാണ് വാന്‍. ഇതിലാണ് ദുല്‍ഖര്‍ കൂടുതല്‍ സമയവും ചെലവഴിച്ചത്. മറ്റൊന്ന് വാഹനങ്ങളോടുളള ദുല്‍ഖറിന്റെ ഇഷ്ടമാണ്. ഇതു കൂടി ചിന്തിച്ചാണ് ബ്ലൂ വാന്‍ പിറന്നാള്‍ സമ്മാനമായി നല്കാന് തീരുമാനിച്ചത്’, ആകാശ് പറഞ്ഞു.
കാറുകളോടും ബൈക്കുകളോടും ദുല്‍ഖറിന് പ്രത്യേക ഇഷ്ടമാണ്. ബിഎംഡബ്ല്യു എം3, വോക്സ്വാഗന് പോളോ ജിടി, ബിഎംഡബ്ല്യു ഇ46, ബിഎംഡബ്ല്യു ഐ8, ട്രംപ് ബോണിവില്ലേ, ബിഎംഡബ്ല്യു ആര്120 ജിഎസ് തുടങ്ങി വലിയൊരു ശേഖരം തന്നെ താരത്തിന്റെ പക്കല്‍ ഇപ്പോഴുണ്ട്. ദുല്‍ഖറിന്റെ ശേഖരണത്തില്‍ ഈ വാനും കൂടി ഇരിക്കട്ടെ’, ആകാശ് പറഞ്ഞു.
ഓഗസ്റ്റ് 10 നാണ് കര്വാന് റിലീസ് ചെയ്യുന്നത്. ദുല്‍ഖറിന്റെ ആദ്യ ബോളിവുഡ് ചിത്രമാണ്. ഇര്ഫാന് ഖാനും മിഥില പാര്‍ക്കറുമാണ് ചിത്രത്തില്‍ മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
