Connect with us

കേരളത്തിലെ സാംസ്‌കാരിക രംഗത്തിന്റെ നേര്‍ചിത്രം; ഭീമന്‍ രഘുവിനെ പരിഹസിച്ച് സംവിധായകന്‍ ഡോ. ബിജു

Malayalam

കേരളത്തിലെ സാംസ്‌കാരിക രംഗത്തിന്റെ നേര്‍ചിത്രം; ഭീമന്‍ രഘുവിനെ പരിഹസിച്ച് സംവിധായകന്‍ ഡോ. ബിജു

കേരളത്തിലെ സാംസ്‌കാരിക രംഗത്തിന്റെ നേര്‍ചിത്രം; ഭീമന്‍ രഘുവിനെ പരിഹസിച്ച് സംവിധായകന്‍ ഡോ. ബിജു

മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ ആദരവ് പ്രകടിപ്പിച്ച് എഴുന്നേറ്റു നിന്ന നടന്‍ ഭീമന്‍ രഘുവിനെ പരിഹസിച്ച് സംവിധായകന്‍ ഡോ. ബിജു. കേരളത്തിലെ സാംസ്‌കാരിക രംഗത്തിന്റെ നേര്‍ചിത്രമാണ് ഈ കാണുന്നതെന്ന് ചടങ്ങില്‍ നിന്നുള്ള ഭീമന്‍ രഘുവിന്റെ ചിത്രം പങ്കുവച്ച് ബിജു കുറിച്ചു. ‘

‘എപിക് ..കേരളത്തിലെ സാംസ്‌കാരിക രംഗത്തിന്റെ നേര്‍ചിത്രം ..ചിലര്‍ പരസ്യമായി പ്രകടിപ്പിക്കുന്നു. ചിലര്‍ മാനസികമായി പ്രകടിപ്പിക്കുന്നു ..അത്രയേ ഉള്ളൂ വ്യത്യാസം.” എന്ന് ഡോ.ബിജു പറഞ്ഞു.

സംസ്ഥാന ചലചിത്ര പുരസ്‌കാര ചടങ്ങിലാണ് മുഖ്യമന്ത്രി പ്രസംഗിച്ച മുഴുവന്‍ സമയവും എഴുന്നേറ്റ് നിന്ന് ഭീമന്‍ രഘു ആദരവ് പ്രകടിപ്പിച്ചത്. പിണറായി വിജയന്‍ പ്രസംഗിച്ച 15 മിനിറ്റും ഭാവ ഭേദങ്ങളില്ലാതെ ഒറ്റനില്‍പ്പായിരുന്നു. ബഹുമാന സൂചകമായാണ് എഴുന്നേറ്റ് നിന്നതെന്നും അച്ഛന്റെ സ്ഥാനത്താണ് മുഖ്യമന്ത്രിയെ കാണുന്നതെന്നും ഭീമന്‍ രഘു പറഞ്ഞു.

”മുഖ്യമന്ത്രിയെ വളരെയധികം ബഹുമാനത്തോടെയാണ് കാണുന്നത്. അദ്ദേഹത്തിന്റെ മറ്റേത് പരിപാടികളിലാണെങ്കിലും ഞാന്‍ എഴുന്നേറ്റുനിന്നാണ് പ്രസംഗം കേള്‍ക്കുക. കാരണം ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു. നല്ലൊരു അച്ഛന്‍, നല്ലൊരു മുഖ്യമന്ത്രി, നല്ലൊരു കുടുംബനാഥന്‍. എന്റെ അച്ഛന്റെ രീതിയുമൊക്കെയായി നല്ല താരതമ്യമുണ്ടെന്ന് ചില സമയത്ത് തോന്നാറുണ്ട്.” എന്നും ഭീമന്‍ രഘു പറഞ്ഞു.

അതേസമയം ബിജെപിയില്‍ നിന്നും സിപിഎമ്മിനൊപ്പം എത്തിയതു കൊണ്ടാണോ ഈ ബഹുമാനമെന്ന മാധ്യമ പ്രവര്‍ത്തകന്റ ചോദ്യത്തിന് മറുപടി നല്‍കാന്‍ താരം തയാറായതുമില്ല. ഭീമന്‍ രഘുവിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളിലും ഉയരുന്നത്. രഘുവിന്റെ പ്രവര്‍ത്തി വെറും രാഷ്ട്രീയം മാത്രമാണെന്നും അഭിനയം സിനിമയില്‍ മാത്രം മതിയെന്നുമായിരുന്നു ആളുകളുടെ പ്രതികരണം.

More in Malayalam

Trending

Recent

To Top