Connect with us

ഈ ഡയലോഗ് ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നെങ്കില്‍ ഇന്ന് പുരോഗമന തള്ള് തള്ളാമായിരുന്നു; അലന്‍സിയറുടെ അവാര്‍ഡ് സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ഹരീഷ് പേരടി

Malayalam

ഈ ഡയലോഗ് ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നെങ്കില്‍ ഇന്ന് പുരോഗമന തള്ള് തള്ളാമായിരുന്നു; അലന്‍സിയറുടെ അവാര്‍ഡ് സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ഹരീഷ് പേരടി

ഈ ഡയലോഗ് ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നെങ്കില്‍ ഇന്ന് പുരോഗമന തള്ള് തള്ളാമായിരുന്നു; അലന്‍സിയറുടെ അവാര്‍ഡ് സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ഹരീഷ് പേരടി

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണ ചടങ്ങില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ അലന്‍സിയറിനെതിരെ രംഗത്തത്തെി നടന്‍ ഹരീഷ് പേരടി. അലന്‍സിയറുടെ അവാര്‍ഡ് സര്‍ക്കാര്‍ പിന്‍വലിക്കണമെന്നാണ് ഹരീഷ് പേരടി പ്രതികരിച്ചത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയിട്ടും നടനെതിരെ പ്രതികരിക്കാന്‍ ജനപ്രതിനിധികളോ കലാസാംസ്‌കാരിക രംഗത്തു നിന്നുള്ളവരോ ആരും തയാറാകാത്തതിനെയും ഹരീഷ് പേരടി വിമര്‍ശിച്ചു.

ഹരീഷ് പേരടിയുടെ കുറിപ്പ് ഇങ്ങനെ;

ഈ ഡയലോഗ് ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നെങ്കില്‍ ഇന്ന് പുരോഗമന തള്ള് തള്ളാമായിരുന്നു…പക്ഷെ പറഞ്ഞത് കമ്മ്യൂണിസ്റ്റ് പാവാട അലന്‍സിയറായി പോയി…എന്തായാലും പറഞ്ഞ സ്ഥിതിക്ക് അലന്‍സിയറിനോട് രണ്ട് വാക്ക് …അലന്‍സിയറെ..മഹാനടനെ..ഒരു പെണ്‍ പുരസ്‌ക്കാര പ്രതിമ കാണുമ്പോള്‍ പോലും നിനക്ക് ലിംഗം ഉദ്ധരിക്കുന്നുണ്ടെങ്കില്‍ അത് നിന്റെ മാനസികരോഗം മൂര്‍ച്ചിച്ചതിന്റെ ലക്ഷണമാണ്…അതിന് ചികല്‍സിക്കാന്‍ നിരവധി മാനസിക ആരോഗ്യ കേന്ദ്രങ്ങള്‍ കേരളത്തില്‍ നിലവിലുണ്ട്…

അല്ലെങ്കില്‍ മറ്റൊരു വഴി സ്വര്‍ണ്ണം പൂശിയ ആണ്‍ ലിംഗ പ്രതിമകള്‍ സ്വയം പണം ചിലവഴിച്ച് സ്വന്തമാക്കി വീട്ടില്‍ പ്രദര്‍ശിപ്പിച്ച് അതിലേക്ക് നോക്കിയിരിക്കുക എന്നതാണ് …രാഷ്ടിയ അഭിപ്രായ വിത്യാസങ്ങള്‍ ഉണ്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെ ആണ്‍കരുത്ത് ഇതല്ല …അത് സമരങ്ങളുടെയും പോരട്ടങ്ങളുടെതുമാണ്…ഈ സ്ത്രി വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ അലന്‍സിയറുടെ അവാര്‍ഡ് സര്‍ക്കാര്‍ പിന്‍വലിക്കേണ്ടതാണ്..

അലന്‍സിയറിന്റെ പരാമര്‍ശം ഇങ്ങനെ: ”പ്രത്യേക ജൂറി അവാര്‍ഡ് കിട്ടുന്നവര്‍ക്ക് സ്വര്‍ണം പൂശിയ ശില്‍പം നല്‍കണം. നല്ല നടന്‍ എല്ലാവര്‍ക്കും കിട്ടും സ്‌പെഷ്യല്‍ കിട്ടുന്നവര്‍ക്ക് സ്വര്‍ണത്തിന്റെ പ്രതിമ നല്‍കണം. പ്രത്യേക പുരസ്‌ക്കാരം നേടുന്ന എന്നെയും കുഞ്ചാക്കോ ബോബനേയും 25,000 രൂപ നല്‍കി അപമാനിക്കരുത്. പുരസ്‌ക്കാരത്തിനുള്ള തുക വര്‍ധിപ്പിക്കണം.

പെണ്‍ പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നയിടത്ത് ആണ്‍കരുത്തുള്ള പ്രതിമ നല്‍കണം. അത് എന്നുമേടിക്കാന്‍ പറ്റുന്നുവോ, അന്ന് അഭിനയം നിര്‍ത്തും”എന്നും അലന്‍സിയര്‍ പറഞ്ഞു. മന്ത്രി സജി ചെറിയാനോടും ബംഗാളി ചലച്ചിത്രസംവിധായകന്‍ ഗൗതം ഘോഷിനോടുമായിരുന്നു അലന്‍സിയറിന്റെ അഭ്യര്‍ഥന.

Continue Reading
You may also like...

More in Malayalam

Trending