Connect with us

മഞ്ഞപത്രക്കാരുടെ മറ്റൊരു വേര്‍ഷനാണ് പണം വാങ്ങി റിവ്യൂ ചെയ്യുന്ന ഇത്തരം ഓണ്‍ലൈന്‍ ചാനലുകാര്‍; സാബുമോന്‍

Malayalam

മഞ്ഞപത്രക്കാരുടെ മറ്റൊരു വേര്‍ഷനാണ് പണം വാങ്ങി റിവ്യൂ ചെയ്യുന്ന ഇത്തരം ഓണ്‍ലൈന്‍ ചാനലുകാര്‍; സാബുമോന്‍

മഞ്ഞപത്രക്കാരുടെ മറ്റൊരു വേര്‍ഷനാണ് പണം വാങ്ങി റിവ്യൂ ചെയ്യുന്ന ഇത്തരം ഓണ്‍ലൈന്‍ ചാനലുകാര്‍; സാബുമോന്‍

ഒരു സിനിമയുടെ റിവ്യൂ വരുന്നതിനെ പറ്റി സോഷ്യല്‍ മീഡിയയില്‍ വളരെയധികം ചര്‍ച്ചകള്‍ നടക്കുന്ന കാലമാണിത്. കാശ് വാങ്ങി നെഗറ്റീവ് റിവ്യൂ മാത്രം പറയുന്നവരും ഈ കൂട്ടത്തില്‍ ഉണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉന്നയിക്കുന്ന പ്രധാനമായ വിമര്‍ശനം. ഇപ്പോഴിതാ ഒരു സിനിമയുടെ ആദ്യ ഷോ കഴിയുന്നതിന് മുന്നേ തന്നെ നെഗറ്റീവ് റിവ്യൂ പറയുന്ന ആളുകള്‍ക്കെതിരെ ആഞ്ഞടിക്കുകയാണ് സാബു മോന്‍.

ഇത്തരം ആളുകള്‍ ജേര്‍ണലിസ്റ്റുകളല്ലന്നും പാപ്പരാസികളാണെന്നും, പണ്ടത്തെ മഞ്ഞ പത്രത്തിന്റെ ഡിജിറ്റല്‍ വേര്‍ഷനാണ് ഇത്തരം ഓണ്‍ലൈന്‍ ചാനലുകളെന്നും താരം പറഞ്ഞു.
ഈ റിവ്യൂ ചെയ്യുന്നവരുടെ ഒരേയൊരു ലക്ഷ്യം, കണ്ടന്റ ഉണ്ടാക്കുക എന്നതാണ്, അല്ലാതെ സിനിമയെ നന്നാക്കുക എന്നതല്ല.

ഒരു കാര്യം ചെയ്തത് ശരിയായില്ല എന്ന നമ്മള്‍ പറയുമ്പോള്‍ നമുക്കത് നന്നായി കാണണം എന്ന ആഗ്രഹം കൊണ്ടല്ലേ, അപ്പോള്‍ ചെയ്ത ആള്‍, അത് എങ്ങനെ ചെയ്യണമായിരുന്നു എന്ന ചോദിക്കുമ്പോള്‍ ഇങ്ങനെ ചെയ്താല്‍ നന്നായിരിക്കും എന്ന് പറയുന്നത് നമുക്കൊരു പ്രൊഡക്റ്റീവ് ഔട്ട്പുട്ട് തരും. അത്തരത്തിലുള്ളതൊന്നും ഈ റിവ്യൂകളില്‍ ഇല്ല.

എണ്‍പത് തൊണ്ണൂറുകളിലൊക്കെ നമ്മുടെ നാട്ടില്‍ മഞ്ഞപത്രങ്ങളുണ്ടായിരുന്നു, അത്തരത്തിലുള്ള മറ്റൊരു വേര്‍ഷനാണ് പണം വാങ്ങി റിവ്യൂ ചെയ്യുന്ന ഇത്തരം ഓണ്‍ലൈന്‍ ചാനലുകളെന്നും സാബു മോന്‍ പറഞ്ഞു.

ഇങ്ങനെ ഇവരെ ഒഴിവാക്കിയാല്‍ ഇവരെന്ത് ചെയ്യുമെന്ന് സാബു മോന്‍ ചോദിക്കുന്നുണ്ട്, അങ്ങനെ ഒഴിവാക്കിയാല്‍ ഇവര്‍ തീരുമെന്നും സാബു മോന്‍ പറഞ്ഞുവെയ്ക്കുന്നു. തന്റെ പുതിയ ചിത്രമായ ‘പ്രാവിന്റെ’ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടയില്‍ മൂവി വേള്‍ഡ് മീഡിയക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

More in Malayalam

Trending

Recent

To Top