Malayalam
മണിരത്നം ചിത്രത്തില്‍ നിന്നും പിന്മാറി ദുല്‍ഖര്‍ സല്മാന്
മണിരത്നം ചിത്രത്തില്‍ നിന്നും പിന്മാറി ദുല്‍ഖര്‍ സല്മാന്
കമല്‍ഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ‘തഗ് ലൈഫി’ല്‍ നിന്നും ദുല്‍ഖര്‍ സല്മാന് പിന്മാറിയതായി വിവരം. മറ്റു സിനിമകളുടെ തിരക്കുകള്‍ മൂലമാണ് ദുല്‍ഖര്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയത്. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ‘ലക്കി ഭാസ്കറി’ലാണ് ദുല്‍ഖര്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അതിനുശേഷം സുധ കൊങ്കര സംവിധാനം ചെയ്യുന്ന സൂര്യ ചിത്രത്തിന്റെ ഭാഗമാകും.
അതേസമയം നന്ദമൂരി ബാലകൃഷ്ണ നായകനാകുന്ന പുതിയ ചിത്രത്തില്‍ ദുല്‍ഖര്‍ അഭിനയിക്കും എന്നത് തെറ്റായ റിപ്പോര്ട്ടുകളായിരുന്നുവെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ‘ഹേയ് സിനിമാക’യാണ് ദുല്‍ഖര്‍ അവസാനമായി അഭിനയിച്ച തമിഴ് ചിത്രം.
തെന്നിന്ത്യയില്‍ തന്നെ ഏറ്റവും ഹൈപ്പുള്ള സിനിമകളില്‍ ഒന്നാണ് മണിരത്നവും കമല്‍ഹാസനും ഒന്നിക്കുന്ന തഗ് ലൈഫ്. വലിയ താരനിര ഭാഗമാകുന്ന സിനിമയില്‍ മലയാളത്തില്‍ നിന്ന് ഐശ്വര്യ ലക്ഷ്മി, ജോജു ജോര്‍ജ്, ബാബുരാജ് തുടങ്ങിയവരു ഭാഗമാകുന്നുണ്ട്.
രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലും റെഡ് ജയന്റ് മൂവീസും ചേര്‍ന്നാണ് തഗ് ലൈഫ് നിര്‍മ്മിക്കുന്നത്. ജയം രവി, തൃഷ കൃഷ്ണന്, ഗൗതം കാര്‍ത്തിക് എന്നിവരാണ് മറ്റ് താരങ്ങള്‍.
