Malayalam
കാവ്യ സോഫ്റ്റായിട്ടുള്ള അമ്മയൊന്നുമല്ല, പെട്ടെന്ന് ദേഷ്യം വരും, മക്കളെ തല്ലരുത് വഴക്ക് പറയരുത് പറഞ്ഞ് മനസിലാക്കിയാല്‍ മതിയെന്ന് കാവ്യയോട് പറഞ്ഞിട്ടുണ്ട്, മീനാക്ഷിയെ ഇന്നേവരെ എനിക്ക് തല്ലേണ്ടി വന്നിട്ടില്ല; ദിലീപ്
കാവ്യ സോഫ്റ്റായിട്ടുള്ള അമ്മയൊന്നുമല്ല, പെട്ടെന്ന് ദേഷ്യം വരും, മക്കളെ തല്ലരുത് വഴക്ക് പറയരുത് പറഞ്ഞ് മനസിലാക്കിയാല്‍ മതിയെന്ന് കാവ്യയോട് പറഞ്ഞിട്ടുണ്ട്, മീനാക്ഷിയെ ഇന്നേവരെ എനിക്ക് തല്ലേണ്ടി വന്നിട്ടില്ല; ദിലീപ്
നിരവധി ആരാധകരുള്ള താരമാണ് ദിലീപ്. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. നടി മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് ദിലീപിന്റെ വ്യക്തിജീവിതം സമൂഹമാധ്യങ്ങളിലെ സ്ഥിരം ചര്‍ച്ചാവിഷയമായി മാറുന്നത്. വിവാഹബന്ധം വേര്‍പിരിഞ്ഞതിന് പിന്നാലെ നിരവധി ഗോസിപ്പുകള്‍ ദിലീപിന്റെ പേരില്‍ വന്നു.
നടി കാവ്യ മാധവനുമായി ബന്ധപ്പെടുത്തിയുള്ള വാര്‍ത്തകളായിരുന്നു ഏറെയും. പിന്നാലെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു രണ്ടുപേരുടെയും വിവാഹം. വിവാഹത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രമാണ് തങ്ങള്‍ വിവാഹിതരാകാന്‍ പോകുന്നുവെന്നുള്ള വിവരം പുറംലോകത്തെ അറിയിച്ചത്. ഇപ്പോള്‍ കാവ്യ സിനിമയില്‍ നിന്നെല്ലാം മാറി നില്‍ക്കുകയാണ്. ദിലീപിനും കൈ നിറയെ ചിത്രങ്ങളുണ്ട്.താരത്തിന്റെ ഏറ്റവും പുതിയ റിലീസ് തങ്കമണിയാണ്.
ആദ്യ ഷോ കഴിഞ്ഞപ്പോള്‍ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി നിര്‍മിച്ചിരിക്കുന്ന സിനിമയില്‍ വിവിധ ?ഗെറ്റപ്പുകളിലാണ് ദിലീപ് എത്തുന്നത്. അതുകൊണ്ട് തന്നെ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ വലിയ പ്രതീക്ഷയായിരുന്നു പ്രേക്ഷകര്‍ക്ക്. ദിലീപിനെപ്പോലെ തന്നെ താരത്തിന്റെ കുടുംബവും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്.
ദിലീപുമായുള്ള വിവാഹശേഷം കാവ്യ മാധവന്‍ അഭിമുഖങ്ങളില്‍ ഒന്നും തന്നെ പ്രത്യക്ഷപ്പെടാറില്ല. അതിനാല്‍ ദിലീപ് അഭിമുഖങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോഴാണ് കാവ്യയുടെയും മക്കളായ മീനാക്ഷിയുടെയും മഹാലക്ഷ്മിയുടെയും വിശേഷങ്ങള്‍ പ്രേക്ഷകര്‍ അറിയുന്നത്. ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരപുത്രികളാണ് മീനാക്ഷിയും മഹാലക്ഷ്മിയും. ദിലീപ് മാത്രമല്ല കാവ്യയും മീനാക്ഷിയും ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ സജീവമാണ്.
ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ കാവ്യയേയും മക്കളേയും കുറിച്ച് ദിലീപ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. വീട്ടിലെ കുറുമ്പത്തിയാണ് മഹാലക്ഷ്മിയെന്നാണ് ദിലീപ് പറയുന്നത്. അടുത്തിടെ വിദേശ യാത്ര പോയപ്പോള്‍ ഉണ്ടായ ചില അനുഭവങ്ങളും ദിലീപ് പങ്കിട്ടു.’കാവ്യയും മഹാലക്ഷ്മിയും ഇപ്പോള്‍ ഓസ്‌ട്രേലിയയിലാണ്. മഹാലക്ഷ്മി കുഞ്ഞായിരുന്നപ്പോള്‍ മീനാക്ഷിയുടെ അതേ മുഖച്ഛായയായിരുന്നു. ഫോട്ടോസ് ഒരുമിച്ച് നോക്കുമ്പോള്‍ കണ്‍ഫ്യൂഷനാകും.
അടുത്തിടെ ഞങ്ങള്‍ ഹോങ്കോങ്ങ് പോയിരുന്നു. അവിടെ വെച്ചൊരു സംഭവമുണ്ടായി. ഞങ്ങള്‍ പിന്നില്‍ വയസായ രണ്ടുപേര്‍ നില്‍പ്പുണ്ടായിരുന്നു. അവരെ കണ്ടപ്പോള്‍ കാവ്യ അവരോട് മുന്നില്‍ കയറി പൊക്കോളുവെന്ന് ഇംഗ്ലീഷില്‍ പറഞ്ഞു.’ ‘കാവ്യ പറയുന്നത് ശ്രദ്ധിച്ച മഹാലക്ഷ്മി ഉടനെ തിരുത്തി. അമ്മ പറഞ്ഞത് തെറ്റാണ് കമന്റിങായി പറയരുതെന്ന് പറഞ്ഞ് തിരുത്തി. മഹാലക്ഷ്മി ഇപ്പോള്‍ തിരുത്തല്‍വാദിയായിക്കൊണ്ടിരിക്കുകയാണ്. എന്നെയും ഇടയ്ക്കിടെ തിരുത്തും. മക്കളുടെ കാര്യമാണ് എവിടെപ്പോയാലും ആളുകള്‍ കൂടുതല്‍ ചോദിക്കാറ്. അതില്‍ സന്തോഷം.’
‘മഹാലക്ഷ്മിയുടെ ഹോം വര്‍ക്കെല്ലാം ചെയ്യാന്‍ സഹായിക്കുന്നത് കാവ്യയാണ്. കാവ്യ സോഫ്റ്റായിട്ടുള്ള അമ്മയൊന്നുമല്ല. പണ്ട് മുതല്‍ അവള്‍ ഷോര്‍ട്ട് ടെമ്പേര്‍ഡാണ്. പെട്ടെന്ന് കാവ്യയ്ക്ക് ദേഷ്യം വരും. മക്കളെ തല്ലരുത് വഴക്ക് പറയരുത് പറഞ്ഞ് മനസിലാക്കിയാല്‍ മതിയെന്ന് കാവ്യയോട് പറഞ്ഞിട്ടുണ്ട്. മീനാക്ഷിയെ ഇന്നേവരെ എനിക്ക് തല്ലേണ്ടി വന്നിട്ടില്ല. എന്റെ ടോണ്‍ മാറിയാല്‍ അവള്‍ക്ക് മനസിലാകും. മഹാലക്ഷ്മിയെ ഒരുവട്ടം അടിച്ചിട്ടുണ്ട്.’
‘മീനാക്ഷി വളരെ സൈലന്റാണ്. എല്ലായിടത്തും ലിസണറാണ്. എന്നെപ്പോലെയാണ്. മഹാലക്ഷ്മി പക്ഷെ കാവ്യയെപ്പോലെയാണ്. എവിടെപ്പോയാലും എല്ലാവരോടും കൂട്ടുകൂടും. ഞാനും മീനാക്ഷിയും സൈലന്റ് ആള്‍ക്കാരാണ്’, എന്നാണ് ദിലീപ് കുടുംബത്തെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്.
മീനാക്ഷി എംബിബിഎസ് പൂര്‍ത്തിയാക്കി ഇപ്പോള്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയാണ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ മീനാക്ഷിയ്ക്ക് സിനിമയിലെത്തിയില്ലെങ്കിലും ആരാധകര്‍ ഏറെയാണ്. നിരവധി പേരാണ് താരപുത്രിയെ പിന്തുടരുന്നത്. നിരവധി ചിത്രങ്ങളും ഡാന്‍സ് വീഡിയോകളുമെല്ലാം മീനാക്ഷി പങ്കുവെച്ച് എത്താറുണ്ട്.
