ദുല്‍ഖര്‍ സല്മാന് ആശംസകളുമായി കുഞ്ചാക്കോ ബോബന്. പാചകം ചെയ്യുന്ന മനോഹരമായ ഒരു ചിത്രം പങ്കുവെച്ചാണ് കുഞ്ചാക്കോയുടെ ആശസകള്‍.
”മലയാളത്തിന്റെ സൂപ്പര്‍ കൂള്‍ ഡൂഡ് ഡിക്യുവിന് ജന്മദിനാശംസകള്..ഏറ്റവും മികച്ച പാചകക്കാരന്റെ ഈ മനോഹരമായ ചിത്രം പങ്കുവെയ്ക്കാതിരിക്കാന്‍ ആവുന്നില്ല. അവന് ഒപ്പമുണ്ടാകുമ്പോള്‍ എപ്പോഴും ഒരു കുടുംബം പോലെ സ്നേഹവും ഊഷ്മളതയും ലഭിക്കുന്നു..നിങ്ങളുടെ വീട്ടിലെ സീനിയറിന്റെ ആരാധകനാണ് ഞാന്‍ ഇപ്പോള്‍ ജൂനിയര്‍ ഡൂഡില്‍ നിന്നും ചില ടിപ്പുകള്‍ പഠിക്കുന്നു” എന്ന് കുഞ്ചാക്കോ കുറിച്ചു.
പൃഥ്വിരാജ്, അജു വര്‍ഗീസ്, നിവിന്‍ പോളി, ആന്റണി വര്‍ഗീസ്, നസ്രിയ, മണികണ്ഠന് ആചാരി, ടൊവിനോ, പക്രു തുടങ്ങിയ താരങ്ങളെല്ലാം ദുല്‍ഖറിന് ആശംസകളുമായി എത്തിയിട്ടുണ്ട്.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...