Malayalam Breaking News
വീണ്ടും അമ്മയാകാൻ ഒരുങ്ങി മലയാളികളുടെ പ്രിയ നായിക ദിവ്യ ഉണ്ണി; വളകാപ്പ് ചടങ്ങിന്റെ ചിത്രങ്ങൾ കാണാം!
വീണ്ടും അമ്മയാകാൻ ഒരുങ്ങി മലയാളികളുടെ പ്രിയ നായിക ദിവ്യ ഉണ്ണി; വളകാപ്പ് ചടങ്ങിന്റെ ചിത്രങ്ങൾ കാണാം!
വിവാഹത്തിന് ശേഷം സിനിമയിൽ സജീവമല്ലെങ്കിലും പ്രേക്ഷകരുടെ പ്രിയ നടിമാരിൽ ഒരാളാണ് ദിവ്യ ഉണ്ണി. നൃത്ത ലോകത്ത് സജീവമാണ് താരം. ആരാധകർക്കായി സമൂഹ മാധ്യമങ്ങളിലൂടെ തൻെറ വിശേഷവും താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ ഇതാ പ്രിയ നായിക ദിവ്യ ഉണ്ണി അമ്മയാവുന്നു. വീണ്ടും അമ്മയാകാന്‍ ഒരുങ്ങുന്നതിന്റെ സന്തോഷം താരം തന്നെയാണ് ആരാധകർക്കായി പങ്കുവെച്ചത്.
വളകാപ്പ് ചടങ്ങിന്റെ ചിത്രങ്ങള്‍ പങ്കുവച്ചാണ് ഈ സന്തോഷ വിവരം അറിയിച്ചത്. മദർഹുഡ് എന്ന ഹാഷ്ടാഗാണ് ചിത്രത്തോടോപ്പം ഉള്ളത് . അതോടൊപ്പം അമ്മയ്ക്കും മകള്‍ക്കും ഭര്‍ത്താവിനുമൊപ്പമുള്ള ചിത്രങ്ങളും ദിവ്യ പങ്കുവെച്ചിട്ടുണ്ട്. നിമിഷങ്ങൾക്കകം ചിത്രം വൈറലാവുകയും ചെയ്തു നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുന്നത്. തനി നാടൻ സ്റ്റൈലിലായിരുന്നു ചടങ്ങുകൾ നടന്നത്. വെള്ളച്ചാട്ടത്തിനരികെ ചിലങ്ക കെട്ടിയ കാലുകളും ചുവപ്പ് സാരിയണിഞ്ഞ് താരത്തിന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ വൈറലായിരുന്നു.
കഴിഞ്ഞ വര്‍ഷമായിരുന്നു ദിവ്യാ ഉണ്ണിയുടെ വിവാഹം. അമേരിക്കയിലെ ഹൂസ്റ്റണില്‍ എഞ്ചിനീയറായ അരുണ്‍ കുമാറാണ് ഭര്‍ത്താവ്. 2017ലായിരുന്നു ദിവ്യ ഉണ്ണി ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയത്. ആദ്യ വിവാഹത്തിലെ രണ്ട് മക്കളും ദിവ്യ ഉണ്ണിക്കൊപ്പമാണ്. ഒരു മികച്ച നർത്തകി കൂടിയായ താരം മലയാളം, തമിഴ്,ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി ഏകദേശം 50 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പ്രണയവർണ്ണങ്ങൾ, ചുരം (സംവിധായകൻ ഭരതന്റെ അവസാന ചിത്രം), ആകാശഗംഗ എന്നീ ചിത്രങ്ങളിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു.
Divya Unni
