Connect with us

2020 ൽ പ്രേക്ഷകർ കാത്തിരിക്കുന്ന ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ ഇവയൊക്കെ;

Malayalam Breaking News

2020 ൽ പ്രേക്ഷകർ കാത്തിരിക്കുന്ന ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ ഇവയൊക്കെ;

2020 ൽ പ്രേക്ഷകർ കാത്തിരിക്കുന്ന ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ ഇവയൊക്കെ;

ഈ വർഷം ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിക്കാൻ മലയാള സിനിമയ്ക്കു കഴിഞ്ഞിട്ടുണ്ട്.ഇനി ക്രിസ്മസിന് വരാനിരിക്കുന്ന ചിത്രങ്ങൾക്കും ഇതേ പ്രതീക്ഷതന്നെയാണ് ആരാധകർ നൽകുന്നത്.എന്നാൽ 2020 ലും മോഹൻലാൽ മമ്മുട്ടി ഉൾപ്പെടുന്ന സൂപ്പർസ്റ്റാർ ചിത്രങ്ങൾ ഉണ്ടാകും എന്ന റിപ്പോർട്ടികളാണ് പുറത്തുവരുന്നത്.

മെഗാസ്റ്റാർ മമ്മുട്ടിയുടെ മാസ് ചിത്രം ഷൈലോക്ക് ആണ് അടുത്ത വർഷം ആദ്യം റിലീസിനെത്തുന്നത്.ഇക്കൊല്ലം ക്രിസ്‌മസ്‌ റിലീസായി എത്താനിരുന്ന സിനിമയായിരുന്നു ഷൈലോക്ക്.എന്നാൽ മാമാങ്കം റിലീസിനായി എത്തിയതോടെ അടുത്ത വർഷത്തേക്ക് ചിത്രം മാറ്റിവെക്കുകയായിരുന്നു.രാജാധിരാജ,മാസ്റ്റര്‍പീസ് സിനിമകള്‍ക്ക് ശേഷം അജയ് വാസുദേവാണ് ഷൈലോക്ക് സംവിധാനം ചെയ്യുന്നത്.മമ്മൂട്ടിക്കൊപ്പം രാജി കിരൺ,മീന,ബിബിന്‍ ജോര്‍ജ്ജ് തുടങ്ങിയവരും മുഖ്യ കഥാപാത്രങ്ങളിലെത്തുന്നു.

2020 ൽ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന മോഹൻലാൽ ചിത്രങ്ങൾ വമ്പൻ ബജറ്റിൽ ഒരുങ്ങുന്നവയാണ്.മലയാള സിനിമയുടെ നടന വിസ്‌മയം മോഹൻലാൽ നായകനാവുന്ന പുതിയ ചിത്രം ബിഗ് ബ്രദർ ആണ് അടുത്ത വർഷം തീയേറ്ററുകയിലേക്ക് എത്തുന്നത്. ഇട്ടിമാണി എന്ന സിനിമയ്ക്കു ശേഷം എത്തുന്ന ചിത്രമാണ് ബിഗ് ബ്രദർ.സിദ്ധിഖ് സംവിധാനം ചെയ്യുന്ന ചിത്രം ജനുവരിയിൽ തീയേറ്ററുകളിലെത്തും.ആക്ഷനും കോമഡിയും കൊണ്ടാണ് ഈ കൂട്ടുകെട്ടെത്തുക.

മോളിവുഡിലെ ഇഷ്ട്ട താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രീയ നസീമും.ഇരുവരും വിവാഹശേഷം വീണ്ടും ഒരുമിച്ചെത്തുന്ന പുതിയ ചിത്രമാണ് ട്രാൻസ്.ഒരു ഇടവേളയ്ക്കു ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യകത കൂടി ഈ ചിത്രത്തിനുണ്ട്.ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍,അര്‍ജുന്‍ അശോകന്‍ എന്നിവരും അണിനിരക്കുന്നുണ്ട്.അമല്‍നീരദാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

മലയാള സിനിമയുടെ എന്നത്തേയും മികച്ച കൂട്ടുകെട്ടുകളിൽ ഒന്നാണ് പ്രിയദർശൻ മോഹൻലാൽ ടീം.ഈ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മലയാളികൾ ഒന്നടകം കാത്തിരിക്കുന്നതുമായ ചിത്രമാണ് മരക്കാർ അറബി കടലിൻറെ സിംഹം എന്ന ബിഗ് ബജറ്റ് ചിത്രം. കൂടാതെ അടുത്ത വർഷം തീയേറ്ററുകളിൽ എത്തുന്ന ബ്രഹ്മാണ്ഡ ചിത്രങ്ങളിൽ ഒന്നുകൂടെയാണ് മരക്കാർ .മാർച്ചിലാണ്‌ സിനിമ തീയേറ്ററുകളിൽ എത്തുക. മോഹന്‍ലാല്‍ കുഞ്ഞാലിമരക്കാര്‍ നാലാമനായി എത്തുന്ന ചിത്രത്തില്‍ വമ്പന്‍ താരനിര തന്നെയാണ് അണിനിരക്കുന്നത്.

ബെന്ന്യാമിന്‍ എഴുതിയ നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയുന്ന പുതിയ ചിത്രമാണ് ആടു ജീവിതം.ചിത്രത്തിൽ നായകനായി എത്തുന്നത് മലയാള സിനിമയുടെ പ്രിയതാരം പൃഥ്വിരാജാണ്.താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നുകൂടിയാണ് ഈ സിനിമ അതുകൊണ്ട് തന്നെ പൃഥ്വിയുടെ ആരാധകാരും കാത്തിരിക്കുകയാണ്. അടുത്ത വർഷം സിനിമ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷ.അമലാപോളാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

കേരളക്കരയുടെ ഏറ്റവു ഇഷ്ട്ടപെട്ട താരങ്ങളാണ് ദിലീപും നാദിര്‍ഷയും.ഈ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടെയാണ് കേശു ഈ വീടിന്റെ നാഥന്‍.നാദിർഷ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നായകനായി എത്തുന്നത് ജനപ്രിയ നടൻ ദിലീപാണ്.ഉർവശിയും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട് അതിനാൽ തന്നെ ഈ ചിത്രം കുടുംബ പ്രേക്ഷകരുടെ പ്രിയ ചിത്രമാകും എന്നതിൽ സംശയമില്ല.ദിലീപ് ചിത്രങ്ങൾ ആരാധകർക്ക് ഏറെ ആകാംക്ഷയാണ് നൽകാറുള്ളത്.മുന്‍പ് നാദിര്‍ഷയുടെ കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍ നിര്‍മ്മിച്ചത് ദിലീപായിരുന്നു.

പ്രേക്ഷകരെയും സിനിമ ലോകത്തെയും ഒന്നടങ്കം ആകാംക്ഷയിലാഴ്ത്തിയ പ്രഖ്യാപനമായിരുന്നു കഴിഞ്ഞ ദിവസം സംവിധായകന്‍ നടത്തിയത്.അത് മറ്റൊന്നുമല്ല മലയാളികളുടെ ഇഷ്ട്ട താരങ്ങളുടെ തലമുറ സംഗമം…അതെ പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഹൃദയം ആണ് പ്രേക്ഷകർക്ക് ഇത്രയ്ക്കു ആകാംഷയുണ്ടാക്കാൻ കാരണമായത് .ഈ തലമുറ കൂട്ടുകെട്ടിൽ ഭാഗമാകാൻ പ്രണവിന്റെ നായികയായി എത്തുന്നത് കല്യാണി പ്രിയദർശനാണ്.അടുത്ത വര്‍ഷം ഓണത്തിനാണ് ഹൃദയം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം ചിത്രം നിര്‍മ്മിക്കുന്നു. ഹിഷാം അബ്ദുള്‍ വഹാബാണ് സംഗീതമൊരുക്കുന്നത്.

about 2020 movies

More in Malayalam Breaking News

Trending

Recent

To Top