Malayalam Breaking News
സത്താർ മുതൽ എംജെ വരെ 2019 -ൽ മലയാള സിനിമയിലെ നഷ്ട്ട വസന്തങ്ങൾ ഇവരൊക്കെ!
സത്താർ മുതൽ എംജെ വരെ 2019 -ൽ മലയാള സിനിമയിലെ നഷ്ട്ട വസന്തങ്ങൾ ഇവരൊക്കെ!
ഒരു നല്ല സിനിമ പിറക്കണമെങ്കിൽ നല്ല സംവിധായകന്മാരുടെയും,നിർമാതാക്കാളുടെയും, ഛായാഗ്രാഹകരുടെയും,,നിരവധി അഭിനയ പ്രതിഭകളുടെയും കൂട്ടായ പ്രവർത്തനം ഉണ്ടായിരിക്കണം.എന്നാൽ മലയാള സിനിമയിൽ നമ്മുക്ക് നഷ്ട്ടപെട്ട ഒരുപാട് കലാകാരന്മാരുണ്ട് . 2019ൽ നമ്മുക്ക് നഷ്ടപെട്ട ചില അതുല്യ പ്രതിഭകൾ.
എഴുപതുകളിലെ മലയാള സിനിമ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു സത്താർ.1975-ൽ എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത ഭാര്യയെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര ലോകത്തേക്ക് അദ്ദേഹം അരങ്ങേറ്റം കുറിക്കുന്നത്.നടനായും ,സഹനടനായും ,വില്ലനായുമെത്തി പ്രേക്ഷക ലക്ഷങ്ങളുടെ മനസ് കീഴടക്കിയ വ്യക്തി.ഗ്ലാമറസ് വില്ലനെന്ന പേരും ഈ നടന് സ്വന്തമായിരുന്നു.1979 ൽ ആയിരുന്നു നടി ജയഭാരതിയെ വിവാഹം ചെയ്തത്.പിന്നീടിവർ വേർപിരിയുകയും ചെയിതു.2019 സെപ്റ്റംബർ 19 നാണ് കരൾ രോഗത്തെ തുടർന്ന് സത്താർ മരിക്കുന്നത്. രോഗം ബാധിച്ചതിനേത്തുടർന്ന് ജൂലൈ 31നാണ് സത്താറിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
മലയാള സിനിമയിലെ ഒഴിച്ചുകൂടാനാകാത്ത കലാകാരന്മാരിൽ ഒരാളായിരുന്നു പ്രശസ്ത ഛായാഗ്രാഹൻ എംജെ രാധാകൃഷ്ണൻ.സിനിമയ്ക്കാവിശ്യമായ നല്ല ഫ്രെയിമുകളായിരുന്നു സിനിമ പ്രേമികൾക്കായി താരം നൽകിയത്.അദ്ദേഹത്തിന്റെ ചിത്രങ്ങളിലൂടെയും ഫ്രെയിമുകളിലൂടെയും ഇന്നും മലയാളികൾ
അദ്ദേഹത്തെ ഓർക്കുന്നു.2019 ജൂലൈ 7 ന് ആയിരുന്നു എംജെ രാധകൃഷ്ണൻ യാത്രയായത്. ഹൃദായാഘാതം മൂലം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു ഇദ്ദേഹത്തിന്റെ അന്ത്യം. മികച്ച ഛായാഗ്രഹനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 6 തവണ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
മലയാള സിനിമയുടെ മൂല്യങ്ങൾ കാത്തു സൂക്ഷിച്ച സംവിധായകനാണ് ലെനിൻ രാജേന്ദ്രൻ.വിപണിയുടെ പ്രലോഭനങ്ങൾക്ക് വഴങ്ങാതെ പ്രേക്ഷക പിന്തുണയുള്ള താരങ്ങളെ വെച്ച് ചിത്രത്തിന്റ മൂല്യങ്ങൾക്ക് പ്രാധാന്യം നൽകിയ ഒരു കലാകാരൻ ആയിരുന്നു ലെനിൻ . മഴ , മകരമഞ്ഞ്, രാത്രി മഴ തുടങ്ങിയ ചിത്രങ്ങൾ സിനിമ കോളങ്ങളിൽ ചർച്ച വിഷയമാണ്. 2019 ജനുവരി 14 ആയിരുന്നു ലെനിൻ രാജേന്ദ്രൻ ഇനിയും തീരാത്ത കഥകൾ ബാക്കിയാക്കി ഈ ലോകത്ത് നിന്ന് വിടവാങ്ങിയത്. കരൾ രോഗത്തെ തുടർന്ന് ചെന്നൈ അപ്പോള ആശുപത്രിയിലായിരുന്നു അന്ത്യം. മലയാള സിനിമയുടെ തീരാനഷ്ടമാണ് ലെനിൻ രാജേന്ദ്രൻ.
മലയാളി കുടുംബ പ്രേക്ഷകരുടെ സ്വന്തം സംവിധായകനെന്നവകാശപെടുന്ന ഒരാളായിരുന്നു ബാബു നാരായണൻ .ഹരിഹരന്റെ സംവിധാന സഹായിയായി ചലച്ചിത്ര രംഗത്തെത്തിയ ബാബു. മൂന്ന് പതിറ്റാണ്ടുകളായി സിനിമയിൽ സജീവമായിരുന്നു. അമ്പത്തൊമ്പതാം വയസ്സിലായിരുന്നു പ്രിയ സംവിധായകൻ നമ്മെ വിട്ട് യാത്രയായത്. 2019 ജൂൺ 29 ന് തൃശ്ശൂരിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം
about malayalam cinema directors and camera person death