Malayalam Breaking News
അഡാര്‍ ലൗവിൽ പ്രിയ വാര്യർക്ക് പകരം കണ്ണിറുക്കാൻ ദിഷ പട്ടാണി ???
അഡാര്‍ ലൗവിൽ പ്രിയ വാര്യർക്ക് പകരം കണ്ണിറുക്കാൻ ദിഷ പട്ടാണി ???
By
അഡാര്‍ ലൗവിൽ പ്രിയ വാര്യർക്ക് പകരം കണ്ണിറുക്കാൻ ദിഷ പട്ടാണി ???
അഡാര്‍ ലൗ എന്ന ചിത്രത്തിലെ ഗാനത്തിൽ കണ്ണിറുക്കി കടന്നു വന്ന താരമാണ് പ്രിയ വാര്യർ. പ്രിയക്കൊപ്പം കണ്ണിറുക്കലും പുരികം പൊക്കലുമൊക്കെ തരംഗമായി. ലോകമെമ്പാടുമുള്ളവർ ഏറ്റെടുത്ത പ്രിയ വാര്യരുടെ കണ്ണിറുക്കൽ മുൻനിര താരങ്ങൾ പോലും ഏറ്റെടുത്തു. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ദിഷ പട്ടാണിയുടെ കണ്ണിറുക്കലാണ് .
പരസ്യ ചിത്രീകരണത്തിന് വേണ്ടിയാണ് ദിഷ പ്രിയാ വാര്യരെ അനുകരിച്ചിരിക്കുന്നത്. നെസ്‌കഫേ കോള്‍ഡ് കോഫിയുടെ പരസ്യ ചിത്രീകരണത്തിലാണ് ദിഷ പ്രിയയെ അനുകരിച്ച് കണ്ണിറുക്കുന്നത്. പല വേഷത്തിലെത്തുന്ന ദിഷ പട്ടാണി പ്രിയ വാര്യരെയും അനുകരിക്കുകയാണ് പരസ്യത്തിൽ. എന്നാൽ പ്രിയ വാര്യരുടെ വേഷത്തിൽ തന്നെ എത്തിയ ദിഷയുടെ ഫോട്ടോ കണ്ടിട്ട് പലരും പ്രിയ വാര്യർക്ക് പകരം ദിഷയെ
അഡാര്‍ ലൗവിലേക്ക് തീരുമാനിച്ചോ എന്ന് ആശങ്കപ്പെട്ടു.
View this post on InstagramA post shared by Team Disha Patani (@teamdishaonline) on
പ്രിയയുടെ വേഷത്തിന്റെ പേരിൽ സംവിധായകൻ ഒമർ ലുലുവും നിർമാതാവ് ഔസേപ്പച്ചനും തമ്മിൽ പ്രശ്ങ്ങൾ കാരണം ഷൂട്ടിംഗ് നിർത്തി വച്ചിരുന്നു. ഇപ്പോൾ അവസാന ഷെഡ്യുൾ ഷൂട്ടിംഗ് ആരംഭിച്ചതായാണ് റിപ്പോർട്ട്.
disha patani imitates priya warrier
