Connect with us

“ഒരുപാട് ചിരിപ്പിച്ച് ഒരുപാട് കണ്ണീരും തന്നിട്ട് പോയ മണിച്ചേട്ടനൊപ്പം എത്താന്‍ താങ്കള്‍ക്കും ആവട്ടെ..” ചാലക്കുടിക്കാരന്‍ ചങ്ങാതിയിലെ 3ാമത്തെ ഗാനത്തിനും മികച്ച പ്രതികരണം

Malayalam Breaking News

ചാലക്കുടിക്കാരന്‍ ചങ്ങാതിയിലെ മൂന്നാമത്തെ ഗാനത്തിനും മികച്ച പ്രതികരണം. കലാഭവന്‍ മണിയുടെ ജീവിത കഥയെ ആസ്പദമാക്കി സെന്തില്‍ കൃഷ്ണയെ നായകനാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി. കഴിഞ്ഞ ദിവസം ചിത്രത്തിലെ മൂന്നാമത്തെ ഗാനവും പുറത്തിറങ്ങിയിരിക്കുകയാണ്. കൂടപുഴയോരത്തേ മാടക്കിളി പെണ്ണാള് എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ബി.കെ.ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാലിന്റെ സംഗീതത്തില്‍ പ്രശാന്ത് പുതുകരിയും സംഗീതയും ചേര്‍ന്നാണ് ഗാനാലാപനം.

ഈ ഗാനത്തിന് സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ‘പുതുമുഖതാരങ്ങള്‍ക്കു സിനിമയില്‍ അവസരങ്ങള്‍ കൊടുക്കുന്നതില്‍ വിനയന്‍ സര്‍ മുന്‍നിരയിലാണ്. ഇപ്പോള്‍ ഇതാ രണ്ടു പുതിയ ഗായകരും. ഇവര്‍ക്കും ധാരാളം അവസരങ്ങള്‍ ഇനി ഉണ്ടാകുമെന്നു ഉറപ്പാണ്… അത്രയ്ക്ക് മനോഹരമാണ് ഈ ഗാനവും അതിന്റെ ദൃശാവിഷ്‌ക്കണവും ആശംസകള്‍ .ചിത്രം തീയേറ്ററില്‍ കാണുവാന്‍ കാത്തിരിക്കുന്നു?’ ‘പ്രശാന്തേ soooper,sooooper?’ ‘Superb prasanth bro… കലക്കി…… സൂപ്പര്‍ voice…. മൊത്തത്തില്‍ കലക്കി…..?’ ‘വളരെ നന്നായിട്ടുണ്ട്… പ്രശാന്ത് പുതുക്കാരിയുടെ സ്വരമാധുരി വീണ്ടും തെളിയിച്ചിരിക്കുന്നു… അടുത്ത പാട്ടിനും സിനിമക്കും ആയി കാത്തിരിക്കുന്നു…….?’ ‘മണിചേട്ടന്‍ ഒരു പാട് ചിരിപ്പിച്ച് ,ഒരുപാട് കണ്ണീരും തന്നിട്ട് പോയി,..ആ മനുഷ്യന് ഒപ്പം എത്താന്‍ ആവട്ടെ താങ്കള്‍ക്കും?’ തുടങ്ങീ നിരവധി കമന്റുകളാണ് ഗാനത്തിന് വന്നിരിക്കുന്നത്… ആരാധകര്‍ ഇനി ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്… സെപ്റ്റംബര്‍ 28നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

ഇതിന് മുമ്പ് പുറത്തിറങ്ങിയ ചിത്ത്രതിലെ ഗാനവും പ്രേക്ഷകര്‍ ഇരുകരങ്ങളും നീട്ടി സ്വീകരിച്ചിരുന്നു. തൊണ്ണൂറുകളില്‍ കലാഭവന്‍ മണി പാടി സൂപ്പര്‍ഹിറ്റാക്കിയ ”ചാലക്കുടിച്ചന്ത” എന്ന് തുടങ്ങുന്ന ആ ഗാനത്തിനും ഗംഭീര സ്വീകരണമായിരുന്നു. മണിയ്ക്ക് വേണ്ടി മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണനായിരുന്നു ഈ ഗാനം ആലപിച്ചത്. 90കളില്‍ കലാഭവന്‍ പാടി സൂപ്പര്‍ഹിറ്റാക്കിയ ഗാനം കൂടിയാണിത്.. അറമുഖം വെങ്കിടങ്കിടാണ് ഈ ഗാനത്തിന്റെ രചനയും സംഗീതവും.

പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും നടുവില്‍ വളര്‍ന്ന മണി കുട്ടുക്കാലം മുതല്‍ക്കേ കലയെ സ്നേഹിച്ചിരുന്നു. ആദ്യം പ്രകൃതിയുടെ ശബ്ദങ്ങളെ അനുകരിച്ച മണി പിന്നീട് മനുഷ്യനെയും ഏറ്റവുമൊടുവില്‍ മറ്റു പലതിനെയും അനുകരിക്കാന്‍ തുടങ്ങി. ഇതിനിടയില്‍ ഈ യുവാവിലുണ്ടായ മാറ്റങ്ങളും അനുഭവങ്ങളുമാണ് ചിത്രപശ്ചാത്തലം. ചിത്രത്തില്‍ കലാഭവന്‍ മണിയായെത്തുന്നത് സെന്തില്‍ കൃഷ്ണയാണ്.

ധര്‍മ്മജന്‍, വിഷ്ണു, സലിംകുമാര്‍, ജോജു ജോര്‍ജ്ജ്, ടിനി ടോം, ജനാര്‍ദനന്‍, കോട്ടയം നസീര്‍, കൊച്ചുപ്രേമന്‍, ശ്രീകുമാര്‍, ജയന്‍, കലാഭവന്‍ സിനോജ്, ചാലി പാലാ, രാജാസാഹിബ്, സാജു കൊടിയന്‍, കലാഭവന്‍ റഹ്മാന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാലാണ് സംഗീതം. വിനയാണ് കഥയും തിരക്കഥയും, സംഭാഷണം ഉമ്മര്‍ കാരിക്കാടും നിര്‍വ്വഹിക്കും.

Chalakudikaran Changathi new song gets better reviews

More in Malayalam Breaking News

Trending

Recent

To Top