Connect with us

ഒരു യമണ്ടൻ പ്രേമകഥയെ പുകഴ്ത്തി മലയാള സിനിമ ലോകം !!!

Malayalam Breaking News

ഒരു യമണ്ടൻ പ്രേമകഥയെ പുകഴ്ത്തി മലയാള സിനിമ ലോകം !!!

ഒരു യമണ്ടൻ പ്രേമകഥയെ പുകഴ്ത്തി മലയാള സിനിമ ലോകം !!!

ദുൽഖർ സൽമാനെ നായകനാക്കി ബി.സി നൗഫൽ സംവിധാനം ചെയ്തിരിക്കുന്ന ‘ഒരു യമണ്ടൻ പ്രേമകഥ’ കേരള ബോക്സ് ഓഫീസിൽ വിജയക്കൊടി പാറിച്ചു പ്രദർശനം മുന്നേറുകയാണ്. നിരവധി പ്രമുഖർ ചിത്രത്തിന് മികച്ച അഭിപ്രായവുമായി എത്തി.

ഒരു യമണ്ടൻ പ്രേമകഥ ഒരു മുഴുനീള എന്റർട്ടയിനറായാണ് സംവിധായകൻ അണിയിച്ചൊരുക്കിയിരിക്കുന്നത്. സിനിമ പ്രേമികളെ കൂടാതെ ഒരുപാട് സിനിമ താരങ്ങളും ചിത്രത്തെ പ്രശംസിച്ചു മുന്നോട്ട് വന്നിട്ടുണ്ട്. സംവിധായകന്മാരായ സിദ്ദിഖ്, റാഫി, അരുൺ ഗോപി, ബി. ഉണ്ണികൃഷ്ണൻ, ഷാഫിയും ചിത്രത്തെ പ്രശംസിച്ച് ഫേസ്ബുക്ക് പേജിലൂടെ അഭിപ്രായം രേഖപ്പെടുത്തുകയുണ്ടായി.

വിഷ്ണു ഉണ്ണികൃഷ്ണൻ- ബിബിൻ ജോർജ് എന്നിവരാണ് ചിത്രത്തിന് വേണ്ടി തിരക്കഥ രചിച്ചിരിക്കുന്നത്. ഹാസ്യ കഥാപാത്രങ്ങളിലൂടെ കൈയടി നേടിയ സൗബിൻ, സലിം കുമാർ, ഹരീഷ് കണാരൻ, ബൈജു, ധർമജൻ, വിഷ്ണു ഉണ്ണികൃഷ്ണൻ തുടങ്ങിവർ സിനിമയുടെ വിജയത്തിന് വലിയൊരു പങ്ക് തന്നെയാണ് വഹിച്ചിരിക്കുന്നത്. നാദിർഷയാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.

യുവാക്കളും കുടുംബ പ്രേക്ഷകരും ദുൽഖർ ചിത്രത്തെ തേടി തീയറ്ററുകളിലേക്കെത്തുന്നുണ്ട്. എങ്ങും മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുന്ന ചിത്രം വലിയ വിജയത്തിലേക്ക് തന്നെയാണ് നീങ്ങുന്നത്. ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം പുറത്തിറങ്ങിയ ദുൽഖർ ചിത്രം പ്രതീക്ഷിച്ചതിലും മികച്ച പ്രകടമാണ് കേരള ബോക്സ് ഓഫീസിൽ കാഴ്ചവെക്കുന്നത്.

directors praise oru yamandan premakadha

More in Malayalam Breaking News

Trending

Recent

To Top