Connect with us

‘കരളേ മൂസാക്കാ’ കയ്യടികളോടെ ഇനി ആ പാട്ട് ആവശ്യപ്പെടാനാവില്ല. ഹൃദയരാഗങ്ങളുടെ ഇശൽരാജൻ ഓർമയായി..

Malayalam Breaking News

‘കരളേ മൂസാക്കാ’ കയ്യടികളോടെ ഇനി ആ പാട്ട് ആവശ്യപ്പെടാനാവില്ല. ഹൃദയരാഗങ്ങളുടെ ഇശൽരാജൻ ഓർമയായി..

‘കരളേ മൂസാക്കാ’ കയ്യടികളോടെ ഇനി ആ പാട്ട് ആവശ്യപ്പെടാനാവില്ല. ഹൃദയരാഗങ്ങളുടെ ഇശൽരാജൻ ഓർമയായി..

ആറര പതിറ്റാണ്ടിന്റെ സംഗീതസപര്യക്ക് നാട് നല്‍കിയ ആദരങ്ങള്‍ക്ക് നടുവിലായിരുന്നു എന്നും എരഞ്ഞോളി മൂസ. ചാലില്‍ ഇന്ദിരാ പാര്‍ക്കിനടുത്ത സ്വീകരണമുറിയടക്കം രണ്ട് മുറി നിറയെ ഗള്‍ഫില്‍നിന്നും നാട്ടില്‍നിന്നും പലകാലങ്ങളിലായി ലഭിച്ച ഉപഹാരങ്ങളും പുരസ്‌കാരങ്ങളുമായിരുന്നു. അലമാരയില്‍ എല്ലാം അദ്ദേഹം ഭംഗിയായി സൂക്ഷിച്ചു. വീട്ടിലെത്തുന്നവരുടെ കൗതുക കാഴ്ചയായിരുന്നു വിവിധ സാംസ്‌കാരിക സംഘടനകളും മാധ്യമസ്ഥാപനങ്ങളും സാംസ്‌കാരിക സംഘടനകളും നല്‍കിയ പുരസ്‌കാരങ്ങള്‍. ഇവിടെയിരുന്നാണ് തന്റെ ജീവിതവും കഷ്ടപ്പാടും അദ്ദേഹം സംസാരിച്ചത്. മൂസക്ക യാത്രയാവുമ്പോള്‍ ബാക്കിയാവുന്നത് അദ്ദേഹം സൃഷ്ടിച്ച ഗാനങ്ങളും ആരാധകരുടെ സ്‌നേഹവും ഈ ഉപഹാരങ്ങളും മാത്രം.
മാപ്പിളപ്പാട്ടിന്റെ സുല്ത്താ ന്‍ എരഞ്ഞോളി മൂസയുടെ കബറടക്കം തലശ്ശേരി മട്ടാമ്പ്രം പള്ളിയില്‍ നടന്നു. തലശേരി ടൗണ്ഹാ്‌ളില്‍ പൊതുദര്ശ നത്തിന് വെച്ചതിന് ശേഷം 11 മണിയോടെ പള്ളിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്ന്ന്േ ചികിത്സയിലായിരിക്കവെയാണ് മരണം സംഭവിച്ചത്. കേരള ഫോക്ലോര്‍ അക്കാദമി വൈസ് പ്രസിഡന്റായിരുന്നു.അസുഖത്തെ തുടര്ന്നു നഷ്ടപ്പെട്ട ശബ്ദം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിനിടെയാണ് അന്ത്യം.

ദിലീപ് നടനായ ഗ്രാമഫോണ്‍ എന്ന സിനിമയില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഭാര്യ: കുഞ്ഞാമി. മക്കള്‍: നസീറ, നിസാര്‌സാാദിഖ്, നസീറ, സമീം, സാജിദ.


‘കരളേ…മൂസാക്കാ…’ എന്നുവിളിച്ച് ചിലര് തങ്ങള്ക്കാവശ്യമായ പാട്ടുപാടാന് കേഴുന്നു. അവരാവശ്യപ്പെട്ട പാട്ടുപാടാന് വൈകുമ്പോള് ഇങ്ങനെയും കേള്ക്കാം: ‘ന്റെ കരളേ…മുത്തേ…ഖല്ബിന്റെ കൊട്ടേ… സബൂറിന്റെ (ക്ഷമ) കെട്ടിതാ പൊട്ടുന്നു കരളേ…മിഅറാജ് രാവിലെ കാറ്റേ എന്ന പാട്ടുപാട് ചക്കരേ …’ ഒരു സങ്കീര്ണതയുമില്ലാത്ത ഒരപേക്ഷയാണിത്. അതിന്റെ മറുപടിയായി അതാ ആ പാട്ടുപാടുന്നു. നീണ്ട കരഘോഷം. തങ്ങളുടെ പ്രിയപാട്ട് പാടിയതിന് പാരിതോഷികമായി നോട്ടുമാലയുമായി വന്ന് അവര് ഗായകനോടുള്ള പിരിശമറിയിക്കുന്നു. കേരളത്തില് ഏറ്റവുമധികം നോട്ടുമാലാഭാഗ്യം കിട്ടുന്ന ഗായകന് എരഞ്ഞോളി മൂസയാണ്. സ്‌നേഹത്തിന്റെ ഈ ധന്യാത്മകപ്രകടനം മറ്റു ഗായകരെ തേടിവരാറുമില്ല. അതിനുകാരണം പാട്ടില് ഈ ഗായകന് പകുത്തുകൊടുക്കുന്നത് തന്റെ ഹൃദയംതന്നെയാണ്. അങ്ങനെ അദ്ദേഹം ഹൃദയരാഗങ്ങളുടെ ഇശല്രാജനായി വാഴുന്നു. (എരഞ്ഞോളി മൂസയുടെ അസാധാരണമായ ആത്മകഥയാണ് ‘ജീവിതം പാടുന്ന ഗ്രാമഫോണ്’. ഈ ആത്മകഥ തയ്യാറാക്കാന് മൂസയുടെ കൂടെ പ്രവര്ത്തിച്ച താഹ മാടായി എഴുതിയ കുറിപ്പില്‍ നിന്നും)..


1940 മാര്‍ച്ച് 18ന് കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിക്കടുത്തുള്ള എരഞ്ഞോളിയിലാണ് ജനനം. എരഞ്ഞോളി വലിയകത്തെ ആസിയയുടെയും അബ്ദുവിന്റെയും മകനായ ഇദ്ദേഹം ‘വലിയകത്ത് മൂസ’ എന്നായിരുന്നു ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്.
അരിമുല്ലപ്പൂമണം ഉള്ളോളെ അഴകിലേറ്റം ഗുണമുള്ളോളെ എന്നു തുടങ്ങുന്ന ഗാനത്തോടെയാണ് എരഞ്ഞോളി മൂസ പാട്ടുജീവിതം തുടങ്ങുന്നത്. ഗ്രാമീണ കലാസമിതികളിലൂടെയാണ് അദ്ദേഹം വളര്‍ന്നത്.

ശരത്ചന്ദ്ര മറാഠെയുടെ കീഴില്‍ രണ്ടുവര്‍ഷം സംഗീതവും പഠിച്ചു. മുന്നൂറിലേറെ തവണ ഗള്‍ഫ് രാജ്യങ്ങളില്‍ മാപ്പിളപ്പാട്ട് അവതരിപ്പിക്കാനും അവസരം ലഭിച്ചിട്ടുണ്ട്. ജീവിതം പാടുന്ന പുസ്തകം എന്ന എരഞ്ഞോളി മൂസയുടെ ആത്മകഥ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

mappilapattu singer Eranjoli Moosa passed away….

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top