Malayalam Breaking News
പ്രണയ നൈരാശ്യം ! ഷക്കീലയും രേഷ്മയും ഭാവനയും ആശ്വാസമായ യുവത്വം – ഓർമകളുമായി പ്രസിദ്ധ സംവിധായകൻ
പ്രണയ നൈരാശ്യം ! ഷക്കീലയും രേഷ്മയും ഭാവനയും ആശ്വാസമായ യുവത്വം – ഓർമകളുമായി പ്രസിദ്ധ സംവിധായകൻ
By
ഷക്കീല മാദകത്വം തുളുമ്പി മലയാളികളുടെ മനം കവർന്ന ഒരു കാലമുണ്ടായിരുന്നു. അവരുടെ ഭൂതകാലത്തിലെ കറകളെല്ലാം ഇന്ന് അവർ നല്ല പ്രവർത്തികളിലൂടെ മായ്ച്ചു കളയുകയാണ് . എന്നാൽ ജനകീയ കോടതി എന്ന പരിപാടിയിൽ ഷക്കീലയെ രഞ്ജിനി മേനോൻ എന്ന സാമൂഹിക പ്രവർത്തകയും മാധ്യമപ്രവർത്തകയുമായ സ്ത്രീ ഷകീലയെ അപമാനിക്കുന്ന രീത്യിൽ സംസാരിച്ചിരുന്നു. എന്നാൽ ഇതോടെ ഷക്കീലയെ പിന്തുണച്ച് ഒട്ടേറെ പേരാണ് രംഗത്ത് വന്നത്. ഈ സമയത്ത് സംവിധായകൻ ഷെറി ഗോവിന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.
ഷക്കീലയുടെ പേര് കേൾക്കുമ്പോൾ മുഖം ചുളിയുന്നവരോട് ;
ഷക്കീലയുടെ ഒരുപാട് സിനിമകൾ തിയേറ്ററിൽ പോയി കണ്ടിട്ടുണ്ട് . ചിലതൊക്കെ ഒന്നിൽ കൂടുതൽ തവണയും. ..
കോളജ് കഴിഞ്ഞ് തൊഴിലില്ലാത്ത , ഇൻറർനെറ്റും മൊബൈൽ ഫോണുമില്ലാത്ത കാലത്തെ വലിയ ശൂന്യത … ഒന്നും ചെയ്യാൻ മാത്രമല്ല ഒന്നും കാണാനും പറയാനുമില്ലാത്ത കാലം … സൂപ്പർ താരങ്ങളുടെ തറവാട്ട് കുലപ്രമാണി സിനിമകളെ ഭയന്ന് തിയറ്ററുകളുടെ ഏഴയലത്തന്ന് പോകാറുണ്ടായിരുന്നില്ല… ലോകസിനികളുടെ പേരും വാർത്തയും കേൾക്കാനല്ലാതെ കാണാൻ യാതൊരു നിവർത്തിയുമന്നുണ്ടായിരുന്നില്ല. അടുത്ത ഉറക്കം വരെയെന്തെന്ന ആകുലയിൽ മാത്രം ഉറക്കമുണരുന്ന ഞങ്ങൾക്ക് ഷക്കീല, രേഷ്മ, ഭാവന, സിന്ധു, മറിയ, സജിനി, ഹേമ സിനിമകൾ വലിയ രക്ഷയായി … കണ്ണൂർ ആനന്ദ്, ചിറക്കൽ പ്രകാശ്, മാങ്ങാട് നിഷ, ഏഴിലോട് ശ്രീദുർഗ, പറശ്ശിനികടവ് രാഗം …..
നീണ്ട ടിക്കറ്റ് വരിയിലെ കണ്ണുകളിലെ ലൈംഗിക-പ്രണയ നൈരാശ്യം, എവിടെയും തങ്ങി നിൽക്കുന്ന ബീഡി മണം, ടോയ്ലറ്റ് ചുമരുകളിലെ ഏക സ്വഭാവമുള്ള കരിക്കട്ട വരകൾ ….
ആ വയസ്സിന്റെ ഓർമ്മകളിൽ ഞങ്ങൾക്ക് ബാക്കിയിതൊക്കെ മാത്രമാണ്. ജീവിതത്തിലെ എറ്റവും മോശം കാലത്തെ അത്താണിയായിരുന്നു ഷക്കീലയും രേഷ്മയും ഭാവനയും . ( ഭാവനയോടന്ന് അസ്ഥിയിൽ പിടിച്ച പ്രേമവുമായിരുന്നു )
director sherry govindan about shakeela