Connect with us

ആ സിനിമ നടക്കുമെന്ന് ഉറപ്പുണ്ടായിരുന്ന കാലം വരെ ബാലചന്ദ്രകുമാർ എന്റെ നല്ല സുഹൃത്തായിരുന്നു; ആ കാര്യം അന്വേഷിച്ചാൽ ഈ കേസ് തെളിയും, പക്ഷേ ദിലീപിന്റെ പിന്നാലെയാണ്; ശാന്തിവിള ദിനേശ്

Malayalam

ആ സിനിമ നടക്കുമെന്ന് ഉറപ്പുണ്ടായിരുന്ന കാലം വരെ ബാലചന്ദ്രകുമാർ എന്റെ നല്ല സുഹൃത്തായിരുന്നു; ആ കാര്യം അന്വേഷിച്ചാൽ ഈ കേസ് തെളിയും, പക്ഷേ ദിലീപിന്റെ പിന്നാലെയാണ്; ശാന്തിവിള ദിനേശ്

ആ സിനിമ നടക്കുമെന്ന് ഉറപ്പുണ്ടായിരുന്ന കാലം വരെ ബാലചന്ദ്രകുമാർ എന്റെ നല്ല സുഹൃത്തായിരുന്നു; ആ കാര്യം അന്വേഷിച്ചാൽ ഈ കേസ് തെളിയും, പക്ഷേ ദിലീപിന്റെ പിന്നാലെയാണ്; ശാന്തിവിള ദിനേശ്

കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാർ അന്തരിച്ചത്. കുറേക്കാലമായി വൃക്ക സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. തുടർന്നാണ് അന്ത്യം സംഭവിച്ചത്. ഇപ്പോഴിതാ കേസിൽ അന്വേഷണ ഉദ്യോഗസ്ഥരുടേയും ചാനലുകളുടേയും മറ്റും താൽപര്യത്തിന് അനുസരിച്ച് പ്രവർത്തിച്ചിട്ടും അവസാനകാലത്ത് അദ്ദേഹത്തെ സഹായിക്കാൻ ആരും തയ്യാറായതായി തനിക്ക് അറിയില്ലെന്ന് പറയുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്.

ബാലചന്ദ്രകുമാറിനെ അടക്കിയത് തൈക്കാട് ശാന്തികവാടത്തിലാണ്. എനിക്ക് പോകണമെന്നുണ്ടായിരുന്നു. പക്ഷെ എന്നെ തെറ്റിദ്ധരിക്കുന്ന കുറേപേർ അവിടെ ഉണ്ടാകുമല്ലോ? ഞാൻ ദിലീപിന്റെ ആളാണെന്നാണല്ലോ പറയുന്നത്. അങ്ങനെ അല്ലെന്ന് എനിക്ക് അല്ലേ അറിയൂ. ഞാൻ ബാലചന്ദ്രകുമാറിന്റെ മൃതദേഹം കാണാൻ ചെന്നാൽ കളിയാക്കാൻ ചെന്നതാണെന്ന് ഒരുപക്ഷെ ചിലർ പറഞ്ഞേക്കാം.

അല്ലെങ്കിൽ അവിടെ ഷീബ നിൽക്കുന്നുണ്ടെങ്കിൽ അവർ എനിക്കെതിരെ പൊട്ടിത്തെറിക്കാം. അങ്ങനെ ഒരു സീൻ ഉണ്ടാക്കരുതെന്ന് വിചാരിച്ചതുകൊണ്ടാണ് അവിടെ പോകാതിരുന്നത്. ബാലചന്ദ്രകുമാറുമായി എനിക്ക് ഒരുപാട് അടുപ്പമുണ്ടായിരുന്നു. അതായത് പിക്ക് പോക്കറ്റ് എന്ന സിനിമ നടക്കുമെന്ന് ഉറപ്പുണ്ടായിരുന്ന കാലം വരെ നല്ല സുഹൃത്തായരുന്നു.

അതുകഴിഞ്ഞ് ദിലീപിനെ ശത്രുപക്ഷത്ത് ആക്കിയപ്പോഴാണല്ലോ മറ്റ് ചിലരെ കൂട്ടുപിടിച്ച് എനിക്കെതിരേയും തിരിഞ്ഞത്. അതോടെ ഞാനും അദ്ദേഹവുമായുള്ള ബന്ധം അവസാനിപ്പിച്ചു. അല്ലാതെ എനിക്ക് എന്തിനാണ് അദ്ദേഹവുമായി പിണക്കം. കുറേകാലം എന്നെ ആവശ്യമില്ലാത്ത കുറേ തെറികൾ അദ്ദേഹം പറഞ്ഞു. എന്റെ വീട്ടിൽ വന്ന് അദ്ദേഹം എന്നോട് പറഞ്ഞ കാര്യമുണ്ട്.

ദിനേശേട്ടാ ദിലീപ് സാറിന്റെ കയ്യിൽ നിന്നും ഞാൻ ഒരു പത്ത് ലക്ഷം രൂപ വാങ്ങിത്തരാം. ചേട്ടൻ വാടക വീട്ടിൽ കഴിയുന്നു, വർക്കുകളൊന്നും ഇല്ല. ജീവിക്കണ്ടേ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. റേഷൻ കടയിൽ നിന്നും കിലോയ്ക്ക് 20 രൂപ വെച്ചുള്ള അരികിട്ടും. 15 കിലോ അരിക്ക് 300 രൂപയാണ് ചിലവ് വരിക്. എനിക്കും ഭാര്യക്കും മകനും എന്റെ ലാബിനും ജീവിച്ച് പോകാൻ അത് മതിയെന്നായിരുന്നു ഞാൻ അദ്ദേഹത്തിന് നൽകിയ മറുപടി.

വർക്ക് വരുമ്പോൾ തിരിച്ച് കൊടുത്താൽ മതി. ഇത്ര ദിവസത്തിനകം തിരിച്ച് നൽകണം എന്ന് പറഞ്ഞല്ല ഈ പണം നൽകുന്നത്. ചേട്ടൻ വാങ്ങിയ്ക്കെന്നും അദ്ദേഹം നിർബന്ധിച്ചില്ലെങ്കിലും എനിക്ക് കണ്ടവന്റെ പണം വേണ്ടെന്നും പറഞ്ഞ് താൻ അദ്ദേഹത്തെ മടക്കി അയക്കുകയായിരുന്നു ശാന്തിവിള ദിനേശ് പറയുന്നു.

മാത്രമല്ല, നടി ആക്രമിക്കപ്പെട്ട കേസിലെ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു. മാഡം തന്ന ക്വട്ടേഷനാണ് ഇതെന്നായിരുന്നു തട്ടിക്കൊണ്ടുപോകുന്ന സമയത്ത് പൾസർ സുനി പറഞ്ഞത്. ഏതാണ് ആ മാഡം? എന്നാൽ മേടവും ഇടവും ഇവിടെ വേണ്ട നമുക്ക് ദിലീപിനെ പിടിച്ച് അകത്തിട്ടാൽ മതിയെന്ന രീതിയിലാണ് കേസ് മുന്നോട്ട് പോയത്.

ഒന്നാം പ്രതി പൾസർ സുനിയുടെ ക്രിമിനൽ പശ്ചാത്തലം കൃത്യമായി അന്വേഷിക്കാതെ ദിലീപിനെ കുരുക്കാനും അദ്ദേഹവും പൾസർ സുനിയുമായി ബന്ധപ്പെടുത്താൻ എന്തെങ്കിലുമുണ്ടോയെന്നും മാത്രമാണ് കഴിഞ്ഞ 6 വർഷത്തോളമായി അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. മേനകയെ അടക്കം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഒരു ക്രിമിനലാണ് പൾസർ സുനി. ജയിയിൽ നിന്ന് ഇറങ്ങിയതിന് ശേഷം വിലകൂടിയ കാറുകളിലാണ് അദ്ദേഹം സഞ്ചരിക്കുന്നത്.

എങ്ങനെ ഇദ്ദേഹത്തിന് ഈ വിലകൂടിയ കാറുകളിൽ സഞ്ചരിക്കാനാകുന്നുവെന്ന് അന്വേഷിച്ചാൽ തന്നെ ഈ കേസ് തെളിയും. സുപ്രീംകോടതി വരെ പോകാനുള്ള ചിലവ് നൽകിയത് ആര്? ഈ കാറുകൾ ആരുടേത്? വാടകയാണെങ്കിൽ വാടകകൊടുക്കുന്നത് ആര് എന്ന് അന്വേഷിച്ചാൽ ഈ കേസ് തെളിയും. എന്നാൽ പൊലീസ് അന്വേഷിക്കില്ല. അതൊന്നും ഈ കേസിൽ പെട്ടതല്ലാലോ? നമുക്ക് ദിലീപിനെ അല്ലേ വേണ്ടതെന്ന് പറയുമായിരിക്കുമെന്നുമാണ് ശാന്തിവിള ദിനേശ് പറയുന്നത്.

Continue Reading
You may also like...

More in Malayalam

Trending