Malayalam Breaking News
ആ തീരുമാനം സര്‍ക്കാരിന്റെതാണ്….. മോഹന്‍ലാലിന് എതിരെയുള്ള വിവാദങ്ങളില്‍ പ്രതികരിച്ച് കമല്‍!
ആ തീരുമാനം സര്‍ക്കാരിന്റെതാണ്….. മോഹന്‍ലാലിന് എതിരെയുള്ള വിവാദങ്ങളില്‍ പ്രതികരിച്ച് കമല്‍!
ആ തീരുമാനം സര്‍ക്കാരിന്റെതാണ്….. മോഹന്‍ലാലിന് എതിരെയുള്ള വിവാദങ്ങളില്‍ പ്രതികരിച്ച് കമല്‍!
ആ തീരുമാനം സര്‍ക്കാരിന്റേതാണെന്ന് സംവിധായകന് കമല്‍. ഏത് തീരുമാനമെന്നല്ലേ…..? വഴിയെ പറയാം…. ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് ഇനിയും വിവാദങ്ങളില്‍ നിന്നും മുക്തി നേടാനായിട്ടില്ല താര സംഘടനായ അമ്മയ്ക്കും അതിന് നേതൃത്വം വഹിക്കുന്ന മോഹന്‍ലാലിനും.
മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റായി ചുമതലയേറ്റ ശേഷം കൈകൊണ്ട ആദ്യ തീരുമാനമായിരുന്നു ദിലീപിനെ അമ്മയിലേയ്ക്ക് തിരിച്ചെടുക്കുക എന്നത്. അത് കൊണ്ട് തന്നെ മോഹന്‍ലാലിനെതിരെയുള്ള വിമര്‍ശനങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പുറത്തുവന്നത്. ഇതോടെ വീണ്ടും പ്രതിഷേധങ്ങള്‍ ഉയര്‍ന്നു.
ജൂറി അംഗവും സംവിധായകനുമായ സംവിധായകന് ഡോ.ബിജു ആദ്യം തന്നെ മോഹന്‍ലാലിനെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരുന്നു. മോഹന്‍ലാല്‍ വന്നാല്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ബിജു നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാലിപ്പോള്‍ ഈ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകന് കമല്‍. ഈ തീരുമാനം സര്‍ക്കാരിന്റേതാണെന്നാണ് കമല്‍ പ്രതികരിക്കുന്നത്.
Director Kamal about Mohanlal
