Connect with us

അന്ന് പാർവതി വളരെ മോശം അവസ്ഥയാണ് നേരിട്ടത് ,നമ്മളെ നമ്മളാക്കിയ ജനങ്ങളുടെ വാക്കുകളെ തീരെ അവഗണിക്കാനാവില്ല- നസ്രിയ

Malayalam Breaking News

നാല് വര്ഷങ്ങള്ക്കു ശേഷം നസ്രിയ കൂടെ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയപ്പോൾ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു. ആ സന്തോഷം അവർ കൂടെക്ക് മികച്ച വിജയം നൽകി അറിയിച്ചു. മൈ സ്റ്റോറി എന്ന ചിത്രത്തിന്റെ റിലീസിന് ശേഷമാണ് കൂടെ റിലീസ് ചെയ്തത്. അന്ന് പാർവതിക്കെതിരെ നടന്ന സൈബർ അക്രമണങ്ങളിൽ പ്രതികരിക്കുകയാണ് നസ്രിയ .

“കൂടെയുടെ ഷൂട്ടിങ് നടക്കുന്ന സമയത്താണു പാർവതിക്കെതിരായ സൈബർ ആക്രമണം രൂക്ഷമാവുന്നത്. വളരെ മോശമായ ഒരു അവസ്ഥയാണു നേരിടേണ്ടി വന്നത്. പക്ഷേ വളരെ കരുത്തുള്ള ഒരു വ്യക്തിത്വമാണ് പാർവതിയുടേത്. ഒരു പ്രൊഫഷണൽ എന്ന നിലയിൽ ഇതൊന്നും പാർവതിയെ ബാധിച്ചിട്ടേയില്ല. സൈബർ ആക്രമണങ്ങൾ ഒരിക്കലും ന്യായീകരിക്കപ്പെടേണ്ടതല്ല.

നമ്മളെ നമ്മളാക്കിയ ജനങ്ങളുടെ വാക്കുകളെ തീരെ അവഗണിക്കാനാവില്ല. അവരുടെ അഭിപ്രായങ്ങൾ കേൾക്കേണ്ടി വരും. ചോദ്യങ്ങളെ നേരിടേണ്ടി വരും. പക്ഷേ അഭിപ്രായ-വികാര പ്രകടനങ്ങൾക്കു തീർച്ചയായും അതിരു വേണം. അറിയപ്പെടുന്ന ആളുകളാവുമ്പോൾ നമ്മൾ പറയുന്ന ഒരോ വാക്കും ശ്രദ്ധിക്കപ്പെടും. ആ ജാഗ്രത നമുക്കും ആവശ്യമാണ്. “- നസ്രിയ പറഞ്ഞു.

nazriya nazim about parvathy

More in Malayalam Breaking News

Trending