Connect with us

കാനില്‍ ഇന്ത്യയ്ക്ക് ഒരു നേട്ടവും ഉണ്ടായിട്ടില്ല, ആ ചിത്രത്തിന് വാഗ്ദാനം ചെയ്ത ഇളവുകള്‍ പോലും ഇന്ത്യ ഇതുവരെ നല്‍കിയിട്ടില്ല; അനുരാഗ് കശ്യപ്

Bollywood

കാനില്‍ ഇന്ത്യയ്ക്ക് ഒരു നേട്ടവും ഉണ്ടായിട്ടില്ല, ആ ചിത്രത്തിന് വാഗ്ദാനം ചെയ്ത ഇളവുകള്‍ പോലും ഇന്ത്യ ഇതുവരെ നല്‍കിയിട്ടില്ല; അനുരാഗ് കശ്യപ്

കാനില്‍ ഇന്ത്യയ്ക്ക് ഒരു നേട്ടവും ഉണ്ടായിട്ടില്ല, ആ ചിത്രത്തിന് വാഗ്ദാനം ചെയ്ത ഇളവുകള്‍ പോലും ഇന്ത്യ ഇതുവരെ നല്‍കിയിട്ടില്ല; അനുരാഗ് കശ്യപ്

പായല്‍ കപാഡിയ സംവിധാനത്തിലൊരുങ്ങിയ ‘ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്’ എന്ന ചിത്രം കാന്‍ ചലച്ചിത്ര മേളയില്‍ പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഈ ചിത്രത്തിന്റെ വിജയത്തില്‍ ഇന്ത്യയ്ക്ക് അഭിമാനിക്കാനും അവകാശപ്പെടാനും ഒന്നുമില്ലെന്ന് പറയുകയാണ് സംവിധായകന്‍ അനുരാഗ് കശ്യപ്. ആ ചിത്രത്തിന് വാഗ്ദാനം ചെയ്ത ഇളവുകള്‍ പോലും ഇന്ത്യ ഇതുവരെ നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ത്യ@കാന്‍ എന്ന് പറയുമ്പോള്‍ ഞാന്‍ വളരെ അസ്വസ്ഥനാണ്. ആ വിജയം ഒരുപാട് സ്വതന്ത്ര ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ഒരു പ്രചോദനമാണ്. ആ ചിത്രം ഒരു ലക്ഷ്യമാണ് നല്‍കുന്നത്. പക്ഷേ അവരുടെ വിജയം അവരുടേത് മാത്രമാണ്. കാനില്‍ ഇന്ത്യയ്ക്ക് ഒരു നേട്ടവും ഉണ്ടായിട്ടില്ല. ആ സിനിമകളില്‍ ഒന്ന് പോലും ഇന്ത്യന്‍ അല്ല.

ഫ്രഞ്ച് ധന സഹായം കൊണ്ടാണ് പായല്‍ കപാഡിയയുടെ സിനിമ സംഭവിച്ചത്. ആ ചിത്രത്തിന് വാഗ്ദാനം ചെയ്ത റിബേറ്റ് പോലും ഇന്ത്യ നല്‍കിയില്ല. ഇത്രയും വലിയ വിജയം കൈവരിച്ചിട്ടും നല്‍കിയിട്ടില്ല. യുകെ ഫിലിം ലോട്ടറി ഫണ്ടില്‍ നിന്നാണ് സന്ധ്യാ സൂരിയുടെ ചിത്രം നിര്‍മ്മിക്കാന്‍ പണം കിട്ടിയത്.

കരണ്‍ കാന്ധാരിയുടെ ചിത്രത്തിന് പണം മുടക്കിയത് യുകെയില്‍ നിന്നാണ്. പല കാര്യങ്ങളുടെയും ക്രെഡിറ്റ് എടുക്കാന്‍ ഇന്ത്യ ഇഷ്ടപ്പെടുന്നു. ഈ സിനിമകള്‍ ഇന്ത്യയില്‍ റിലീസ് ചെയ്യാന്‍ പോലും അവര്‍ പിന്തുണയ്ക്കുന്നില്ലെന്നും അനുരാഗ് കുറ്റപ്പെടുത്തി.

പായല്‍ കപാഡിയയുടെ അവസാന ചിത്രവും കാനില്‍ വിജയിച്ചു. ഇത് ഇന്ത്യയില്‍ റിലീസ് ചെയ്‌തോ? ഓസ്‌കാര്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട രണ്ട് ഡോക്യുമെന്ററികള്‍ നമുക്കുണ്ട്. അവര്‍ ഇന്ത്യയില്‍ റിലീസ് ചെയ്‌തോ?

ഇന്ത്യയ്ക്ക് ലോകതലത്തില്‍ ബഹുമാനം കൊണ്ടുവരുന്ന കാര്യങ്ങള്‍ക്ക് പിന്തുണ നല്‍കാനുള്ള സംവിധാനം പോലും സര്‍ക്കാരിനില്ല. അനാവശ്യമായ ഈ ആഘോഷം മാത്രമാണ് ഇവിടെ, അത് നിര്‍ത്തണം’ എന്നും അനുരാഗ് കശ്യപ് പറഞ്ഞു.

അതേസമയം, ആഷിഖ് അബുവിന്റെ റൈഫിള്‍ ക്ലബ്ബ് എന്ന ചിത്രത്തിലൂടെ അനുരാഗ് കശ്യപ് മോളിവുഡിലേയ്ക്ക് എത്തുകയാണ്. വില്ലന്‍ റോളിലേയ്ക്ക് ആണ് അനുരാഗ് കശ്യപ് എത്തുന്നത്. ദിലീഷ് കരുണാകരനും ഷറഫും സുഹാസുമാണ് റൈഫിള്‍ ക്ലബ്ബിന്റെ തിരക്കഥാകൃത്തുക്കള്‍. അനുരാഗ് കശ്യപിനെ കൂടാതെ ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന താരങ്ങളാകുന്നുണ്ട്.

More in Bollywood

Trending

Recent

To Top