Connect with us

‘നന്‍പകല്‍ നേരത്ത് മയക്കം’ ഒരു കരുണയുമില്ലാത്ത കോപ്പിയടി; ചിത്രത്തിനെതിരെ രംഗത്തെത്തി സംവിധായിക

general

‘നന്‍പകല്‍ നേരത്ത് മയക്കം’ ഒരു കരുണയുമില്ലാത്ത കോപ്പിയടി; ചിത്രത്തിനെതിരെ രംഗത്തെത്തി സംവിധായിക

‘നന്‍പകല്‍ നേരത്ത് മയക്കം’ ഒരു കരുണയുമില്ലാത്ത കോപ്പിയടി; ചിത്രത്തിനെതിരെ രംഗത്തെത്തി സംവിധായിക

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ പുറത്തെത്തിയ ചിത്രമായിരുന്നു നന്‍പകല്‍ നേരത്ത് മയക്കം. ചിത്രം ചലച്ചിത്രമേളകളില്‍ മികച്ച അഭിപ്രായം നേടുകയും ചെയ്തിരുന്നു. മമ്മൂട്ടി നായകനായി എത്തിയ ചിത്രം മമ്മൂട്ടി കമ്പനിയാണ് നിര്‍മിച്ചത്. ഇപ്പോഴിതാ ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായിക ഹലിതാ ഷമീം.

തന്റെ ചിത്രമായ ഏലേയുടെ കോപ്പിയാണ് നന്‍പകല്‍ നേരത്ത് മയക്കമെന്നാണ് സംവിധായകയുടെ ആരോപണം. ഒരു സിനിമയുടെ എല്ലാ സൗന്ദര്യാത്മകതയും അതേപടി മോഷ്ടിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഹലിത ഫെയ്‌സ്ബുക്കില്‍ കുറിച്ചു. രണ്ട് ചിത്രങ്ങളും ഒരേ സ്ഥലത്താണ് ചിത്രീകരിച്ചത് എന്നതില്‍ സന്തോഷമുണ്ട്.

എന്നാല്‍ ഏലേയില്‍ താന്‍ കണ്ടതും ചേര്‍ത്തതുമായ എല്ലാ സൗന്ദര്യാനുഭൂതിയും മോഷ്ടിക്കപ്പെട്ടു എന്ന വസ്തുത അല്‍പ്പം തളര്‍ത്തുന്നതാണെന്നും അവര്‍ എഴുതി.

‘ഐസ് വില്പനക്കാരന്‍ പാല്‍ക്കാരനായി മാറി. സെമ്പുലി സെവലൈ ആയി മാറി. മോര്‍ച്ചറി വാനിന് പിന്നാലെ സെമ്പുലി ഓടിയതുപോലെ ഇവിടെ മിനി ബസിന് പിറകേ സെവലൈ ഓടുന്നു. ഏലേയില്‍ ഞാന്‍ പരിചയപ്പെടുത്തിയ നടനും ഗായകനുമാണ് ചിത്തിരൈ സേനന്‍. അദ്ദേഹം മമ്മൂട്ടിക്കൊപ്പം പാടുന്നു. ഏലേയിലേതു പോലെ തന്നെ.

പല കാലങ്ങള്‍ക്ക് സാക്ഷികളായ ആ വീടുകള്‍ മറ്റു സിനിമകളിലൊന്നും വന്നിട്ടുള്ളവയല്ല. അതൊക്കെ ഞാന്‍ ഇതില്‍ കണ്ടു.’ കഥ മുന്നോട്ട് പോകുമ്പോള്‍ താരതമ്യത്തിനായി ഇനിയും ഏറെയുണ്ട്. തനിക്കുവേണ്ടി താന്‍ തന്നെ സംസാരിച്ചേ മതിയാവൂ എന്നൊരു പശ്ചാത്തലത്തിലാണ് ഇക്കാര്യം പോസ്റ്റ് ചെയ്യുന്നത്.

ഏലേ എന്ന തന്റെ ചിത്രത്തെ നിങ്ങള്‍ക്ക് എഴുതിത്തള്ളാം. പക്ഷേ അതില്‍ നിന്ന് ആശയങ്ങളും സൗന്ദര്യാനുഭൂതിയും ഒരു കരുണയുമില്ലാതെ അടര്‍ത്തിയെടുത്താല്‍ താന്‍ നിശബ്ദയായി ഇരിക്കില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഹലിതാ ഷമീം കുറിപ്പ് അവസാനിപ്പിക്കുന്നത്.

പിന്നാലെ നിരവധി പേരാണ് നിലവില്‍ സംവിധായികയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്. ഏലേയുടെ പോസ്റ്ററിന് സമാനമാണ് നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ പോസ്റ്ററെന്ന് കമന്റ് ചെയ്തവരുണ്ട്. രണ്ട് സിനിമയുടേയും ഫസ്റ്റ്‌ലുക്ക് പോസ്റ്ററുകളിലെ സാമ്യം നോക്കൂ എന്നാണ് ഇത്തരത്തിലൊരു കമന്റിന് ഹലിത നല്‍കിയ മറുപടി.

Continue Reading
You may also like...

More in general

Trending

Recent

To Top