general
ടീമിനെ നയിക്കാന്‍ ചാക്കോച്ചന്‍ എത്തി; കര്‍ണാടക ബുള്‍ഡോസേഴ്‌സിനെ നേരിടാന്‍ കേരള സ്‌െ്രെടക്കേഴ്‌സ് ഇന്ന് ഇറങ്ങും!
ടീമിനെ നയിക്കാന്‍ ചാക്കോച്ചന്‍ എത്തി; കര്‍ണാടക ബുള്‍ഡോസേഴ്‌സിനെ നേരിടാന്‍ കേരള സ്‌െ്രെടക്കേഴ്‌സ് ഇന്ന് ഇറങ്ങും!
സിസിഎല്ലിന്റെ ഏറ്റവും പുതിയ സീസണില്‍ ആദ്യ വിജയം നേടാന്‍ ഇന്ന് കേരള സ്‌െ്രെടക്കേഴ്‌സ് ഇറങ്ങും. ഈ സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ തെലുങ്ക് വാരിയേഴ്‌സിനോട് വന്‍ തോല്‍വി ഏറ്റുവാങ്ങിയിരുന്നു കേരളം. കര്‍ണാടക ബുള്‍ഡോസേഴ്‌സുമായി ഉച്ച കഴിഞ്ഞ് 2.30ന് ജയ്പൂരിലാണ് ഇന്നത്തെ മത്സരം.
കേരള സ്‌െ്രെടക്കേഴ്‌സിന്റെ ക്യാപ്റ്റനും ബ്രാന്‍ഡ് അംബാസിഡറുമായ കുഞ്ചാക്കോ ബോബന്‍ തെലുങ്ക് വാരിയേഴ്‌സുമായുള്ള ആദ്യ മത്സരത്തില്‍ ഇറങ്ങിയിരുന്നില്ല. പകരം ഉണ്ണി മുകുന്ദന്‍ ആണ് ടീമിനെ നയിച്ചത്.
ക്യാപ്റ്റന്‍ അഖില്‍ അക്കിനേനിയുടെ നേതൃത്വത്തില്‍ തെലുങ്ക് താരങ്ങള്‍ കേരള സ്‌െ്രെടക്കേഴ്‌സ് ടീമിന്റെ മുന്നില്‍ മിന്നും പ്രകടനമായിരുന്നു കാഴ്ചവെച്ചത്.
ജയ്പൂരില്‍ എത്തിയ കേരള ടീം ഇന്നലെ സ്‌റ്റേഡിയത്തില്‍ ഇന്നലെ പരിശീലനത്തിന് ഇറങ്ങിയിരുന്നു. അതേസമയം, കഴിഞ്ഞ ആഴ്ച നടന്ന തങ്ങളുടെ ആദ്യ മത്സരത്തില്‍ ബംഗാള്‍ ടൈഗേഴ്‌സിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസവുമായാണ് കര്‍ണാടക ബുള്‍ഡോസേഴ്‌സ് ഇന്ന് കേരളത്തെ നേരിടാന്‍ ഒരുങ്ങുന്നത്.