‘അയാളോട് ബസില്‍ പോവാന്‍ പറ എന്ന് പറഞ്ഞു’, മോഹന്‍ലാല്‍ ഇത്രയും വളരുന്ന വ്യക്തിയാണെന്ന് ഔസേപ്പച്ചന് പോലും ചിന്തിച്ച് കാണില്ല; തുടക്ക കാലത്ത് മോഹന്‍ലാല്‍ നേരിട്ട ദുരനുഭവത്തെ കുറിച്ച് ദിനേശ് പണിക്കര്‍
‘അയാളോട് ബസില്‍ പോവാന്‍ പറ എന്ന് പറഞ്ഞു’, മോഹന്‍ലാല്‍ ഇത്രയും വളരുന്ന വ്യക്തിയാണെന്ന് ഔസേപ്പച്ചന് പോലും ചിന്തിച്ച് കാണില്ല; തുടക്ക കാലത്ത് മോഹന്‍ലാല്‍ നേരിട്ട ദുരനുഭവത്തെ കുറിച്ച് ദിനേശ് പണിക്കര്‍
‘അയാളോട് ബസില്‍ പോവാന്‍ പറ എന്ന് പറഞ്ഞു’, മോഹന്‍ലാല്‍ ഇത്രയും വളരുന്ന വ്യക്തിയാണെന്ന് ഔസേപ്പച്ചന് പോലും ചിന്തിച്ച് കാണില്ല; തുടക്ക കാലത്ത് മോഹന്‍ലാല്‍ നേരിട്ട ദുരനുഭവത്തെ കുറിച്ച് ദിനേശ് പണിക്കര്‍
നടനായും സംവിധായകനായും പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ദിനേശ് പണിക്കര്‍. ഉദയ സ്റ്റുഡിയോയില്‍ നിന്നും മോഹന്‍ലാലിന് തുടക്ക കാലത്ത് നേരിടേണ്ടി വന്ന അവഗണനയെക്കുറിച്ച് തുറന്നുപറഞ്ഞ് നടന് ദിനേശ് പണിക്കര്‍. അന്ന് ഉദയ സ്റ്റുഡിയോയ്ക്ക് അടുത്തായിരുന്നു ദിനേശ് പണിക്കര്‍ താമസിച്ചിരുന്നത്.
പാലാട്ട് കുഞ്ഞിക്കണ്ണന് ശേഷം ബോബന് കുഞ്ചാക്കോ അനൗണ്‍സ് ചെയ്ത സിനിമ ആയിരുന്നു സഞ്ചാരി. അതില്‍ വില്ലന്‍ വേഷം അഭിനയിക്കാനെത്തിയതായിരുന്നു മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ അന്ന് റിലീസ് ചെയ്തിട്ടില്ല. അത്യാവശ്യം തടി ഉണ്ട്. മുടി വളര്‍ത്തിയിട്ടുണ്ട്. സിനിമാ സങ്കല്‍പ്പം വെച്ച് സുന്ദരനല്ലാത്ത തടിയുള്ള ഒരാള്‍ വരുന്നു. വില്ലന്‍ വേഷമാണെന്ന് പറഞ്ഞു’.
‘മോഹന്‍ലാല്‍ ആയിരുന്നു ആ വ്യക്തി. അണ്ണാ, അണ്ണാ വിളിച്ച് ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ ആയി. ആ ദിവസങ്ങളില്‍ മോഹന്‍ലാലിന് പുറത്ത് പോവാന്‍ വണ്ടി ഇല്ല. പ്രൊഡക്ഷനില്‍ നിന്നും കൊടുക്കുകയുമില്ലല്ലോ. അങ്ങനെ ഞങ്ങള്‍ എന്റെ വണ്ടിയില്‍ പോവും.
ചിത്രീകരണം കഴിഞ്ഞപ്പോള്‍ മോഹന്‍ലാലിനെ കൊണ്ട് വിടാന്‍ വണ്ടി ഇല്ല. വലിയ ആര്‍ട്ടിസ്റ്റുകള്‍ക്കേ വണ്ടി ഉള്ളൂ. മോഹന്‍ലാല്‍ റൂമില്‍ ഇരിക്കുകയാണ്’ ലാല്‍ പറഞ്ഞു, പോവാന്‍ വണ്ടി കാണുന്നില്ലെന്ന്. ഞാന്‍ സംസാരിക്കാമെന്ന് പറഞ്ഞു. ഞാന്‍ ഉദയ സ്റ്റുഡുയോയുടെ മാനേജര്‍ ഔസേപ്പച്ചനെ കണ്ടു.
മോഹന്‍ലാലിനെ കൊണ്ടു വിടാന്‍ വണ്ടി എന്തെങ്കിലും അറേഞ്ച് ചെയ്യാമോ എന്ന് ചോദിച്ചു’. ഏയ് ചുമ്മാതിരി അയാളോട് ബസില്‍ പോവാന്‍ പറ എന്ന് മറുപടി. മോഹന്‍ലാല്‍ ഇത്രയും വളരുന്ന വ്യക്തിയാണെന്ന് ഔസേപ്പച്ചന് പോലും ചിന്തിച്ച് കാണില്ല’ ദിനേശ് പണിക്കര്‍ കൂട്ടിച്ചേര്‍ത്തു.
മോഹൻലാലിന്റേതായി പുറത്തെത്തിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു തുടരും. തരുൺ മൂർത്തിയുടെ സംവിധാനത്തിലെത്തിയ ചിത്രത്തിൽ ശോഭനയായിരുന്നു നായികയായി എത്തിയിരുന്നത്. സിനിമയിൽ ശോഭന എത്തുന്നതിന് മുമ്പ്...
ആരോഗ്യത്തിലും ഫിറ്റ്നെസിലും വളരെയേറെ ശ്രദ്ധ പുലർത്തുന്ന നടനാണ് മമ്മൂട്ടി. ഇപ്പോഴിതാ മമ്മൂട്ടിയുടെ ആഹാര രീതികളെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഡയറ്റീഷ്യൻ നതാഷ മോഹൻ....
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമല്ല, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. ഇപ്പോഴിതാ വിവാഹിതനാകുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് നടൻ....