Connect with us

യൂട്യൂബ് ചാനൽ ആകുമ്പോൾ നെഗറ്റീവ് കേൾക്കേണ്ടി വരും, ഞാൻ അതിന് തയ്യാറാണ്, പക്ഷെ ഇത് ബാധിക്കുന്ന വേറേയും ആളുകളുണ്ട്; ഡിംപിൾ റോസ്

Malayalam

യൂട്യൂബ് ചാനൽ ആകുമ്പോൾ നെഗറ്റീവ് കേൾക്കേണ്ടി വരും, ഞാൻ അതിന് തയ്യാറാണ്, പക്ഷെ ഇത് ബാധിക്കുന്ന വേറേയും ആളുകളുണ്ട്; ഡിംപിൾ റോസ്

യൂട്യൂബ് ചാനൽ ആകുമ്പോൾ നെഗറ്റീവ് കേൾക്കേണ്ടി വരും, ഞാൻ അതിന് തയ്യാറാണ്, പക്ഷെ ഇത് ബാധിക്കുന്ന വേറേയും ആളുകളുണ്ട്; ഡിംപിൾ റോസ്

‌മലയാള മിനിസ്‌ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ നടിയാണ് ഡിംപിൾ റോസ്. ബാലതാരമായി വെള്ളിത്തിരയിലെത്തിയ നടി സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്. വിവാഹശേഷം അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയാണ് താരം. അഭിനയത്തിൽ നിന്ന് മാറി നിൽക്കുന്നുവെങ്കിലും പ്രേക്ഷകരുമായി വളരെ അടുത്ത ബന്ധമാണ് നടിക്കുള്ളത്. ഇപ്പോഴിതാ നടിയുടെ പുതിയൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

കഴിഞ്ഞ ദിവസം തന്റെ 2024 നെക്കുറിച്ചുള്ള ഡിംപിളിന്റെ വീഡിയോ വൈറലായിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിലെ ചിലർ ഡിംപിളിന്റെ വീഡിയോയെ തെറ്റായ വ്യാഖ്യാനിക്കുകയും വേറൊരു തലത്തിലേയ്ക്ക് ഇതിനെ കൊണ്ടെത്തിക്കുകയായിരുന്നു. ഇതിനെതിരെയാണ് ഡിംപിൾ റോസിന്റെ പുതിയ വീഡിയോ. തന്റെ ചാനലിലൂടെയാണ് തന്നെക്കുറിച്ചുള്ള തെറ്റായ വാർത്ത നൽകിയ യൂട്യൂബ് ചാനലുകളുടെ തമ്പ്‌നെയ്‌ലുകൾ പങ്കുവച്ചു കൊണ്ട് ഡിംപിൾ പ്രതികരിച്ചിരിക്കുന്നത്.

ഒന്ന് രണ്ട് ലിങ്കുകൾ ഡിവൈൻ എനിക്ക് അയച്ചു തന്നു. തമ്പ്‌നെയ്ൽ കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. ‘പണമില്ലെങ്കിൽ ആർക്കും വേണ്ട’, ‘ഭർത്താവിന്റെ വീട്ടിൽ നിന്നും അടിച്ചിറക്കി വിട്ടു’ എന്നൊക്കെയാണ്. ഇതോടെ ഞാൻ തന്നെ വീഡിയോ രണ്ടാമതും കണ്ടു. എന്താണ് ഞാൻ പറഞ്ഞതെന്ന് അറിയാൻ. എനിക്ക് അങ്ങനൊരു സാഹചര്യമൊന്നുമല്ല ഉള്ളത്.

ഒരു പ്രശ്‌നമുണ്ടെന്ന് പറയുമ്പോൾ ഉടനെ തന്നെ ആളുകൾ ചിന്തിക്കുക അവരുടെ കുടുംബത്തിൽ എന്തോ പ്രശ്‌നമുണ്ട്, വീട്ടിൽ തമ്മിൽത്തല്ലാണ്, ഭാര്യയും ഭർത്താവും തമ്മിൽ പ്രശ്‌നമുണ്ട് എന്നൊക്കെയാകും. ഒരു തരത്തിലും അല്ല. പല തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടാകും. പ്രശ്‌നമുണ്ട് എന്ന് പറഞ്ഞാൽ അത് ഭാര്യയും ഭർത്താവും തമ്മിലുള്ള തല്ലോ, വിവാഹ മോചനോ കുടുംബത്തിലെ അടിയോ ഒന്നും ആയിരിക്കണമെന്നില്ല. സാമ്പത്തിക പ്രശ്‌നവും ആരോഗ്യ പ്രശ്‌നവും മാനസിക പ്രശ്‌നുമൊക്കെ ആകാനുള്ള സാധ്യതയും ഉണ്ട്.

പ്രശ്‌നം എന്ന് പറഞ്ഞാൽ എല്ലാവരും ഒരു തരത്തിലാണ് ചിന്തിക്കുന്നത്. അത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. ദൈവം സഹായിച്ച് അങ്ങനെ ഒരു പ്രശ്‌നങ്ങളുമില്ല. വേറെ കുറെ പ്രശ്‌നങ്ങളുണ്ട്. എന്റെ പ്രശ്‌നങ്ങൾ സുഹൃത്തുക്കളോട് പോലും ഞാൻ പങ്കുവെക്കാറില്ല. എന്റെ കാര്യങ്ങൾ ഞാൻ തന്നെയാണ് പരിഹരിക്കുക. വേറൊരു വിശദീകരണം കണ്ടു, മമ്മിയും ഡിവൈനുമൊക്കെയായി പ്രശ്‌നമാണ്, അതിനാലാണ് ഞാൻ വേറൊരു ലിവിംഗ് സ്‌പേസ് തേടിയത് എന്ന്. എനിക്കറിയില്ല ഇതിനൊക്കെ എന്ത് മറുപടി നൽകണമെന്ന് ഡിംപിൾ പറയുന്നു.

ഭാര്യയും ഭർത്താവും തമ്മിൽ പ്രശ്‌നമാണ്. അതിനാലാണ് ഇവിടെ താമസിക്കുന്നത് എന്നും കണ്ടു. എന്തുകൊണ്ട് ഞാൻ ഇവിടെ താമസിക്കുന്നു? എന്തുകൊണ്ടാണ് അവിടെ സ്ഥിരമായി നിൽക്കാത്തത്? ഇതിനൊക്കെ വ്യക്തമായ മറുപടി എനിക്കുണ്ട്.

പക്ഷെ ഞാനത് പറയാൻ ആഗ്രഹിക്കുന്നില്ല. നാട്ടുകാരെ ബോധിപ്പിക്കേണ്ട കാര്യമില്ല എനിക്ക്. എനിക്ക് വേണ്ടപ്പെട്ട കുറച്ചു പേരുണ്ട്. അവരോട് ഞാൻ എല്ലാം വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ടെന്നും താരം പറയുന്നു.

ചില സമയത്ത് ഇവർ ഇടുന്ന തമ്പ്‌നെയ്ൽ അസഹനീയമാണ്. ടോർച്ചർ ചെയ്യുന്നതാണ്. യൂട്യൂബ് ചാനൽ ആകുമ്പോൾ നെഗറ്റീവ് കേൾക്കേണ്ടി വരും. ഞാൻ അതിന് തയ്യാറാണ്. പക്ഷെ ഇത് ബാധിക്കുന്ന വേറേയും ആളുകളുണ്ടെന്നും താരം പറയുന്നു. ആൻസൻ ചേട്ടനും പപ്പയ്ക്കും മമ്മയ്ക്കും മറ്റുള്ളവർക്കും പെട്ടെന്ന് ഇതൊക്കെ കാണുമ്പോൾ ഉൾക്കൊള്ളാൻ സാധിച്ചെന്ന് വരില്ല.

കൂടാതെ തമ്പ്‌നെയിൽ മാത്രം കണ്ട് അതൊക്കെ ശരിയാണെന്ന് വിചാരിക്കുന്നവരുമുണ്ട്. കുടുംബത്തെ ഉൾപ്പെടുത്താതെ വീഡിയോകൾ ചെയ്യാൻ ശ്രമിക്കണം. പല വീഡിയോകളിലും തമ്പ്‌നെയ്ൽ മാറ്റാൻ ഞാൻ തന്നെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡിംപിൾ വീഡിയോയിൽ പറയുന്നു. നടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഇത്തരത്തിൽ വ്യാജ വാർത്ത പടച്ച് വിടുന്ന യൂട്യൂബ് ചാനലുകളെ വിമർശിച്ചുംകൊണ്ടും നിരവധി പേർ രം​ഗത്തെത്തുന്നുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top