Connect with us

എനിക്ക് സാധിക്കാത്തത് അവൻ ചെയ്യുന്നത് കാണുമ്പോൾ സന്തോഷം, അച്ഛൻ മകൾ എന്നതിനേക്കാൾ പരസ്പര ബഹുമാനമുള്ള നല്ല സുഹൃത്തുക്കളാണ് ഞങ്ങൾ; മക്കളെ കുറിച്ച് മോഹൻലാൽ

Malayalam

എനിക്ക് സാധിക്കാത്തത് അവൻ ചെയ്യുന്നത് കാണുമ്പോൾ സന്തോഷം, അച്ഛൻ മകൾ എന്നതിനേക്കാൾ പരസ്പര ബഹുമാനമുള്ള നല്ല സുഹൃത്തുക്കളാണ് ഞങ്ങൾ; മക്കളെ കുറിച്ച് മോഹൻലാൽ

എനിക്ക് സാധിക്കാത്തത് അവൻ ചെയ്യുന്നത് കാണുമ്പോൾ സന്തോഷം, അച്ഛൻ മകൾ എന്നതിനേക്കാൾ പരസ്പര ബഹുമാനമുള്ള നല്ല സുഹൃത്തുക്കളാണ് ഞങ്ങൾ; മക്കളെ കുറിച്ച് മോഹൻലാൽ

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. മോഹൻലാലിനോടുള്ളത് പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബത്തോടും പ്രേക്ഷകർക്കേറെ ഇഷ്ടമാണ്. ഇവരുടെ വിശേഷങ്ങളറിയാനും ആരാധകർക്കേറെ ഇഷ്ടമാണ്. ഇക്കഴിഞ്ഞ ക്രിസ്മസിനായിരുന്നു അദ്ദേഹത്തിന്റെ സംവിധാന ചിത്രമായ ബാറോസ് തിയേറ്ററുകളിലെത്തിയത്. ഈ സിനിമയുടെ പ്രൊമോഷന്റെ ഭാ​ഗമായി തന്നെ നിരവധി അഭിമുഖങ്ങളാണ് മോഹൻലാൽ നൽകിയത്.

ഈ വേളയിൽ തന്റെ സിനിമാ ജീവിതത്തെ കുറിച്ചും മക്കളെ കുറിച്ചുമെല്ലാം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. പ്രണവിന് അവന്റേതായ ജീവിതവും ലൈഫ് പ്ലാനുകളും ഉണ്ട്. ഒരുപാട് സിനിമകൾ ചെയ്യുന്നതിനോട് തീരെ താല്പര്യമില്ലാത്ത ആളാണ് അവൻ. പ്രണവിന് ഏറ്റവും ഇഷ്ടം യാത്ര ചെയ്യുന്നതാണ്. ഇടയ്ക്ക് വന്ന് ഒരു സിനിമ ചെയ്തിട്ട് വീണ്ടും പോകും. അത് അവന്റെ ചോയ്‌സ് ആണ്. അവൻ അവന്റെ ജീവിതം ആസ്വദിക്കുന്നു.

എന്റെ അച്ഛനും എന്നോട് അങ്ങനെയാണ് പറഞ്ഞിട്ടുള്ളത്. പണ്ട് ഞാൻ ഡിഗ്രി കഴിഞ്ഞ് നിൽക്കുന്ന സമയത്ത് നിനക്ക് ഇഷ്ടമുള്ളത് ചെയ്യാനാണ് അച്ഛൻ എന്നോട് പറഞ്ഞത്. അതാണ് ഞാൻ ചെയ്തതും. മക്കളെ നമ്മൾ എന്തിനാണ് കൺട്രോൾ ചെയ്യുന്നത്. പ്രണവിന്റെ പ്രായത്തിൽ എനിക്കും യാത്ര പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അന്ന് എനിക്ക് അതിന് സാധിച്ചില്ല. ഇന്ന് അവനത് സാധിക്കുന്നത് കാണുമ്പോൾ സന്തോഷമാണ്.

അതേസമയം മറ്റൊരു അഭിമുഖത്തിൽ മകൾ വിസ്മയെക്കുറിച്ചും മോഹൻലാൽ സംസാരിച്ചിരുന്നു. പൊതുവേ പെൺമക്കൾക്ക് അച്ഛനോട് അടുപ്പം കൂടുതലായിരിക്കും. മോഹൻലാലും മകളും തമ്മിലുള്ള ബന്ധം എങ്ങനെയാണ് എന്നായിരുന്നു അഭിമുഖത്തിലെ ചോദ്യം. ‘അതിമനോഹരമായ ഒരു ബന്ധമാണ് അത്. അച്ഛൻ മകൾ എന്നതിനേക്കാൾ പരസ്പര ബഹുമാനമുള്ള നല്ല സുഹൃത്തുക്കളാണ് ഞങ്ങൾ. അവരിപ്പോൾ കൊച്ചുകുട്ടികൾ ഒന്നുമല്ല.

ഒരാൾക്ക് 32 വയസ്സും മറ്റൊരാൾക്ക് 27 വയസ്സുമുണ്ട്. രണ്ടാളും മിടുക്കരായി പഠിക്കുന്നവരാണ്. അവരെ സംബന്ധിച്ച് വേറെ പ്രശ്‌നങ്ങളൊന്നുമില്ല. നല്ല ജീവിതം അവർക്കുണ്ട്, അത് എങ്ങനെയായി തീരണമെന്നുള്ള തീരുമാനമെടുക്കാൻ അവർക്ക് കഴിയും. അതിനുള്ള പ്രാപ്തിയും അവർക്കുണ്ട്. എല്ലാവരും സ്വയമാണ് ജീവിതം തീരുമാനിക്കുന്നത് എന്നല്ലേ പറയാറുള്ളത്. അതുപോലെ അവർക്ക് അവരുടെ ജീവിതം തീരുമാനിക്കാം. ലെഗസി മെന്റൈൻ ചെയ്യണമെന്നൊന്നും തനിക്കില്ലെന്നും മോഹൻലാൽ മറുപടിയായി പറയുന്നു.

അതേസമയം, അടുത്തിടെ സുചിത്രയും പ്രണവിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഞാൻ പറഞ്ഞാലും അവൻ കേൾക്കില്ല. അവന് അവന്റേതായ തീരുമാനങ്ങൾ ഉണ്ട്.നമ്മൾ അത് ചെയ്യൂ, ഇത് ചെയ്യൂ എന്നൊക്കെ പറഞ്ഞാലും അപ്പുവിന് ഇഷ്ടമുണ്ടെങ്കിൽ മാത്രമേ അവൻ ചെയ്യുകയുള്ളൂ. ഇപ്പോൾ അവൻ സ്‌പെയിനിലാണ്.

രണ്ട് വർഷത്തിൽ ഒരു സിനിമ മാത്രമേ ചെയ്യുള്ളൂ എന്നൊരു നിലപാടിലാണ് അവൻ. രണ്ട് സിനിമയൊക്കെ ചെയ്യാവുന്നതേയുള്ളൂ എന്ന് ഞാൻ അവനോട് പറഞ്ഞെങ്കിലും എനിക്ക് എന്റെ വേറെ ഒരുപാട് പരിപാടികൾ ഉണ്ടെന്നാണ് പറയുന്നത്. പിന്നെ ചിന്തിച്ചപ്പോൾ അതൊരു ബാലൻസിംഗ് ആണല്ലോ എന്ന് തോന്നിയെന്നാണ് സുചിത്ര പറഞ്ഞത്.

അതേസമയം, ഡിസംബർ 25 നാണ് മോഹൻലാലിന്റെ ബാറോസ് പുറത്തെത്തിയത്. ബറോസ്: ഗാർഡിയൻ ഓഫ് ഡി’ഗാമാസ് ട്രഷർ എന്ന നോവലിനെ അടിസ്ഥാനമാക്കി ജിജോ പുന്നൂസാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. 3D യിലാണ് ചിത്രമെത്തിയത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്.

ഫാന്റസി ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്. ടൈറ്റിൽ കഥാപാത്രമായ ബറോസ് ആയി എത്തുന്നതും മോഹൻലാൽ തന്നെയാണ്. വാസ്‌കോഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ബറോസ് എന്ന ഭൂതത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നിധി തേടി ഒരു കുട്ടി ബറോസിനു മുന്നിലെത്തുന്നതാണ് കഥയുടെ പ്രമേയം. ബറോസ് എന്ന ഭൂതമായാണ് മോഹൻലാൽ വേഷമിടുന്നത്. 40 വർഷത്തെ അഭിനയ ജീവിതത്തിലെ മുഴുവൻ അനുഭവവുമായാണ് മോഹൻലാൽ സംവിധാന മേഖലയിലേക്ക് തിരിഞ്ഞത്.

Continue Reading
You may also like...

More in Malayalam

Trending