Malayalam
അവനെ ഒരു മാലാഖയെ പോലെ ഒരുക്കിയാണ് കല്ലറയിലേക്ക് കൊണ്ടുപോയത്, പള്ളിയില്‍ എത്തിയാല്‍ പാച്ചുവിന് കെസ്റ്റര്‍ എവിടെയാണ് അന്ത്യവിശ്രമം കൊള്ളുന്നതെന്ന് അറിയാം; ഡിംപളിന്റെ അമ്മ പറയുന്നു
അവനെ ഒരു മാലാഖയെ പോലെ ഒരുക്കിയാണ് കല്ലറയിലേക്ക് കൊണ്ടുപോയത്, പള്ളിയില്‍ എത്തിയാല്‍ പാച്ചുവിന് കെസ്റ്റര്‍ എവിടെയാണ് അന്ത്യവിശ്രമം കൊള്ളുന്നതെന്ന് അറിയാം; ഡിംപളിന്റെ അമ്മ പറയുന്നു
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് ഡിംപല്‍ റോസ്. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് ഡിംപല്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്. ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചതോടെ തന്റെയും കുഞ്ഞിന്റെയും വിശേഷം സോഷ്യൽ മീഡിയയിലൂടെ പങ്കിടാറുണ്ട്.
തന്റെ വ്യക്തിജീവിതത്തില്‍ പല പ്രതിസന്ധികളും ഡിംപലിന് നേരിടേണ്ടി വന്നിട്ടുണ്ട്. ഡിംപലിന്റെ പ്രസവകാലത്തെ പ്രതിസന്ധികള്‍ ഒരിക്കല്‍ താരം തുറന്ന് പറഞ്ഞിരുന്നു.
ഇരട്ടക്കുഞ്ഞുകള്‍ക്കായിരുന്നു ഡിംപല്‍ ജന്മം നല്‍കിയത്. മാസം തികയാതെയാണ് നടി ഡിംപല്‍ റോസ് രണ്ട് ആണ്‍ കുട്ടികള്‍ക്ക് പ്രസവിച്ചത്. എന്നാല്‍ രണ്ടു പേരില്‍ ഒരാളെ മാത്രമെ ഡിംപലിന് ലഭിച്ചുള്ളൂ. ഒരു മകന്‍ മരണപ്പെടുകയായിരുന്നു. ഈ നഷ്ടത്തെക്കുറിച്ച് ഡിംപല്‍ തന്റെ ചാനലിലൂടെ ഒരിക്കല്‍ മനസ് തുറന്നിരുന്നു.
താന്‍ ഒരു നോക്ക് കാണുന്നതിന് മുന്നേ അവനെ അടക്കം ചെയ്തു എന്നായിരുന്നു ഡിംപല്‍ പിന്നീട് പറഞ്ഞത്. അതേസമയം, കഴിഞ്ഞ ദിവസം മകന്‍ പാച്ചു അനിയന്റെ കല്ലറയില്‍ പൂ വച്ച് തൊഴുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ഡിംപല്‍ തന്നെയായാരുന്നു ഈ വീഡിയോ പങ്കുവച്ചത്. ഇപ്പോഴിതാ വീഡിയോയെക്കുറിച്ചുള്ള ഡിംപലിന്റെ അമ്മ ഡെന്‍സി ടോണിയുടെ വാക്കുകളും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.
ക്രിസ്ത്യാനികളുടെ മത വിശ്വാസ പ്രകാരം നവംബര്‍ 2 മരിച്ചവര്‍ക്ക് വേണ്ടിയുള്ളതാണെന്നാണ് കരുതപ്പെടുന്നത്. മരണപ്പെട്ടവരുടെ ആത്മക്കള്‍ക്കായി പ്രാര്‍ത്ഥിയ്ക്കുന്ന ദിവസമാണ് നവംബര്‍ രണ്ട്. ആ ദിവസം എല്ലാവരും പള്ളിയില്‍ പോയി തങ്ങളെ വിട്ടു പോയ അപ്പന്‍ അപ്പൂപ്പന്‍മാര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിയ്ക്കുന്നതാണ് പതിവ്. ഇത് പ്രകാരമാണ് പാച്ചുവിനെ പള്ളിയില്‍ കൊണ്ടു പോയത്. എന്നാല്‍ പാച്ചു പള്ളിയില്‍ പോകുന്നത് അനിയന്‍ കെസ്റ്ററിന് വേണ്ടിയാണെന്നത് പ്രേക്ഷകര്‍ക്കും ഒരു നോവായി മാറിയിരിക്കുകയാണ്.
ഡിംപലിനെ കല്യാണം കഴിച്ച വീട്ടിലല്ല, സ്വന്തം വീട് നില്‍ക്കുന്ന ഇടവകയിലെ പള്ളിയില്‍ തന്നെയാണ് കെസ്റ്ററിനെ അടക്കം ചെയ്തത് എന്നാണ് അമ്മ പറയുന്നത്. അതുകൊണ്ട് കെസ്റ്ററിനെ കാണാന്‍ ഡിംപലും പാച്ചുവും വന്നതാണെന്നും അമ്മ പറയുന്നു. പള്ളിയില്‍ പോയി മരണപ്പെട്ടവരുടെ എല്ലാം കല്ലറ അലങ്കരിക്കുന്നതാണ് രീതി. അതിനാല്‍ അതിന് വേണ്ടിയുള്ള ബൊക്കയും പൂക്കളും എല്ലാം തലേന്ന് തന്നെ വാങ്ങി സെറ്റ് ചെയ്തു വച്ചിരുന്നുവെന്നും അമ്മ പറയുന്നു. പള്ളിയില്‍ എത്തിയാല്‍ പാച്ചുവിന് ആയാലും തൊമ്മുനിവ് ആയാലും കെസ്റ്റര്‍ എവിടെയാണ് അന്ത്യവിശ്രമം കൊള്ളുന്നത് എന്ന് അറിയാമെന്നും അമ്മ പറയുന്നു. പളളിയിലേക്ക് പോകുമ്പോള്‍ അവര്‍ നേരെ അങ്ങോട്ട് നടക്കുമെന്നും പാച്ചുവിന് ഒരു വയസ്സ് കഴിഞ്ഞതേയുള്ളൂ, കൈ പിടിച്ച് പതിയെ പിച്ച വയ്ക്കുമെന്നും അമ്മ പറയുന്നു. അവനെ ഒരു മാലാഖയെ പോലെ ഒരുക്കിയാണ് കെസ്റ്ററിന്റെ കല്ലറയിലേക്ക് കൊണ്ടുപോയത്. കല്ലറയില്‍ പേര് എഴുതിയിട്ടൊന്നും ഇല്ല. അവന്റെ ഫോട്ടോ ഒന്നും എടുക്കാന്‍ പറ്റിയിട്ടില്ലല്ലോ. അതുകൊണ്ട് പേര് ഒന്നും എഴുതരുത് എന്ന് എല്ലാവരും പറഞ്ഞിരുന്നുവെന്നും അമ്മ ഓര്‍ക്കുന്നുണ്ട്.
അതേസമയം വീഡിയോയ്ക്ക് കമന്റുകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. ഡിംപല്‍ എപ്പോഴും സ്വന്തം വീട്ടിലാണോ എന്ന് ചോദിച്ച് വരുന്ന കമന്റുകള്‍ക്കും താരത്തിന്റെ അമ്മ മറുപടി നല്‍കുന്നുണ്ട്. വീഡിയോ ഷൂട്ട് ചെയ്യുന്ന ദിവസം മാത്രമാണ് ഡിംപല്‍ ഇങ്ങോട്ട് വരുന്നത്. ഇവിടെ ആവുമ്പോള്‍ ഞാനും ഡിവൈനും ഒക്കെ ഉണ്ടാവുമെന്നാണ് അമ്മ പറയുന്നത്. പാച്ചുവിനെ നോക്കാനും വീഡിയോ എടുക്കാനും അപ്പോള്‍ പറ്റില്ല. അതുകൊണ്ടാണ് വീഡിയോ ഇവിടെ വന്ന് എടുക്കുന്നതെന്നാണ് അമ്മ പറയുന്നത്.