Malayalam
രഞ്ജുഷയുടെ അമ്മ കരയാന്‍ നോക്കിയെങ്കിലും കൊച്ചുമകള്‍ ലച്ചു പറഞ്ഞത് കരയരുതെന്നാണ്, അമ്മൂമ്മ ബോള്‍ഡായിരിക്കണമെന്നാണ് അവള്‍ പറഞ്ഞിരിക്കുന്നത്; ഡിംപലിന്റെ അമ്മ
രഞ്ജുഷയുടെ അമ്മ കരയാന്‍ നോക്കിയെങ്കിലും കൊച്ചുമകള്‍ ലച്ചു പറഞ്ഞത് കരയരുതെന്നാണ്, അമ്മൂമ്മ ബോള്‍ഡായിരിക്കണമെന്നാണ് അവള്‍ പറഞ്ഞിരിക്കുന്നത്; ഡിംപലിന്റെ അമ്മ
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു പ്രമുഖ സീരിയല്‍ നടി രഞ്ജുഷ മേനോനെ തിരുവനന്തപുരത്തെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. താരത്തെ തൂങ്ങി മരിച്ച നിലയില്‍ ആണ് കണ്ടെത്തിയത്. സീരിയല്‍ രംഗത്ത് തന്നെ പ്രവര്‍ത്തിച്ച് വരുന്ന കലാ സംവിധായകന്‍ മനോജ് ശ്രീലകവുമായി ലിവിംഗ് റിലേഷനിലായിരുന്നു രഞ്ജുഷ താമസിച്ച് വന്നിരുന്നത്. അന്നേ ദിവസം പുലര്‍ച്ചെ തന്നെ സീരിയലുമായി ബന്ധപ്പെട്ട് വീട്ടില്‍ നിന്നും പോയിരുന്നുവെന്നാണ് മനോജ് വ്യക്തമാക്കുന്നത്.
എന്നാല്‍ രാവിലെ 9.30 ആയിട്ടും രഞ്ജുഷ അഭിനയിക്കാന്‍ എത്താതിരുന്നതിനെ തുടര്‍ന്ന് വിളിച്ച് നോക്കുകയായിരുന്നു. എന്നാല്‍ ഫോണ്‍ എടുത്തില്ല. ഇതോടെയാണ് താന്‍ വീട്ടിലേക്ക് തിരിച്ച് ചെന്നതെന്നുമാണ് മനോജ് പൊലീസിനോട് വ്യക്തമാക്കുന്നത്. ഫ്‌ലാറ്റില്‍ എത്തിയപ്പോള്‍ വീട് അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. താഴെയിറങ്ങി സെക്യൂരിറ്റി ജീവനക്കാരന്റെ സഹായോത്തെടെ ഏണിവെച്ച് ഫ്‌ലാറ്റിന്റെ പിന്‍വശത്തുകൂടിയാണ് കയറിയാണ് വാതില്‍ തുറന്ന് നോക്കുന്നത്.ഈ സമയത്താണ് രഞ്ജുഷയെ മരിച്ച നിലയില്‍ കണ്ടെത്തുന്നതെന്നും മനോജ് പൊലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇപ്പോഴിതാ രഞ്ജുഷയുടെ വീട്ടില്‍ പോയതിനെ പറ്റി പറഞ്ഞ് എത്തിയിരിക്കുകയാണ് നടി ഡിംപിള്‍ റോസിന്റെ അമ്മയും യൂട്യൂബറുമായ ഡെന്‍സി ടോണി. ചെറിയ പ്രായം മുതലെ രഞ്ജുഷയെ തനിക്ക് അറിയാം. മാത്രമല്ല മാധ്യമങ്ങളിലൂടെ പുറത്ത് വന്നതൊന്നുമല്ല യഥാര്‍ഥത്തില്‍ നടന്നതെന്നാണ് ഡെന്‍സി വ്യക്തമാക്കുന്നത്. രഞ്ജുഷയുടെ മരണത്തിന് ശേഷമാണ് തങ്ങള്‍ അവിടേക്ക് പോയതെന്നാണ് ഡെന്‍സി പറയുന്നത്.
അത്യാവശ്യമുള്ള കുടുംബക്കാര്‍ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. ഡിംപില്‍നെ കണ്ടപ്പോള്‍ അവര്‍ക്ക് മനസിലായി. രഞ്ജുഷയുടെ അമ്മ കരയാന്‍ നോക്കിയെങ്കിലും കൊച്ചുമകള്‍ ലച്ചു പറഞ്ഞത് കരയരുതെന്നാണ്. അമ്മൂമ്മ ബോള്‍ഡായിരിക്കണമെന്നാണ് രഞ്ജുഷയുടെ മകള്‍ പറഞ്ഞിരിക്കുന്നത്. രഞ്ജുഷയുടെ അമ്മയ്ക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. ഡിംപിള്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതലുള്ള ബന്ധമായിരുന്നു രഞ്ജുഷയുമായിട്ട്. ഒരു പരസ്യത്തില്‍ അഭിനയിക്കുമ്പോഴാണ് ആദ്യമായി പരിചയപ്പെടുന്നത്.
അന്ന് രഞ്ജുഷ വന്ന് ഞങ്ങളെ പരിചയപ്പെട്ടു. എല്ലാവരെയും വിളിച്ച് അന്വേഷിച്ച് ബന്ധങ്ങള്‍ നിലനിര്‍ത്തുന്നൊരു കുട്ടിയായിരുന്നു അവള്‍. എപ്പോഴും ഞങ്ങളെ വിളിച്ച് കാര്യങ്ങള്‍ ചോദിച്ച് അറിയാറുണ്ടായിരുന്നു. അത്രയും മിടുക്കി കുട്ടിയായിരുന്നു അവള്‍. പക്ഷേ എപ്പോഴാണ് ഏത് സമയത്താണ് ഓരോന്ന് തോന്നുക എന്ന് പറയാന്‍ പറ്റില്ലല്ലോ. അവളുടെ വീട്ടില്‍ പോയിട്ട് ഇപ്പോഴുണ്ടായ പ്രശ്‌നത്തെ കുറിച്ചൊന്നും ഞാന്‍ ചോദിച്ചില്ല. പഴയ കാര്യങ്ങളൊക്കെ ഓരോന്ന് പറഞ്ഞതോടെ അമ്മയുടെ മനസും ആശ്വാസമായി വന്നു.
മരിച്ച് പോകുന്ന മക്കള്‍ക്ക് ഒന്നും അറിയണ്ട. പക്ഷേ ഞങ്ങളെ പോലെയുള്ള മാതാപിതാക്കന്മാര്‍ക്കാണ് ഏറ്റവും വലിയ വേദന. പിന്നെ രഞ്ജുഷയുടെ മകള്‍ക്ക് അവളെ അത്രയും മിസ് ചെയ്യുന്നുണ്ടാവില്ല. കുഞ്ഞിലെ തൊട്ട് അച്ഛാച്ചന്റെയും അമ്മാമ്മയുടെയും കൂടെയാണ് അവള്‍ വളര്‍ന്നത്. പക്ഷേ അവളുടെ അമ്മയാണല്ലോ. ആ കുഞ്ഞൊന്ന് കരഞ്ഞിരുന്നെങ്കിലെന്ന് തോന്നി പോയി. കാരണം നമ്മുടെ കണ്ണിലേക്ക് നോക്കി ചിരിക്കുന്നത് കാണുമ്പോള്‍ ഹൃദയം തകരും.
ആ സമയത്ത് മാത്രമേ കുഞ്ഞ് കരഞ്ഞിട്ടുള്ളു. അത് കഴിഞ്ഞപ്പോള്‍ അമ്മാമ്മയോടും കരയരുതെന്നാണ് പറഞ്ഞിരിക്കുന്നത്. ഇതൊക്കെ കണ്ടപ്പോള്‍ ഒത്തിരി വിഷമമാണ് തോന്നിയതെന്ന് ഡെന്‍സി പറയുന്നു. മാധ്യമങ്ങളില്‍ വന്നതൊന്നുമല്ല സത്യം. ഞാന്‍ അവിടെ പോയി കേട്ടതൊന്നുമല്ല മാധ്യമങ്ങളില്‍ വന്നത്. മനസിന് വേദനയുമായിട്ടാണ് രഞ്ജുഷയുടെ വീട്ടില്‍ നിന്നും മടങ്ങി വന്നതെന്നാണ് ഡിംപിളിന്റെ മമ്മി പറയുന്നത്.
പണ്ടൊക്കെ ഡിംപിളിനോട് ഞാന്‍ പറഞ്ഞ് കൊടുക്കാറുള്ളത്, അടങ്ങി ഒതുങ്ങി നടക്കണം, നാട്ടുകാര്‍ അങ്ങനെ പറയും, എന്നൊക്കെയാണ്. പക്ഷേ ഇപ്പോള്‍ ഞാന്‍ പറയുന്നത് എന്ത് പ്രതിസന്ധി വന്നാലും ഒറ്റയ്ക്ക് ജീവിക്കാന്‍ പഠിക്കണം. പൊരുതി ജീവിച്ചേ മതിയാകൂ. അല്ലാതെ എന്തെങ്കിലും പ്രശ്‌നം വരുമ്പോള്‍ ഒളിച്ചോടാന്‍ നില്‍ക്കരുത്. ഇന്നത്തെ കുട്ടികളോടെല്ലാം എനിക്ക് പറയാനുള്ളത് ഇതാണ്. സാമ്പത്തികമായി പ്രതിസന്ധി വന്നാലും അതൊക്കെ മാറ്റിയെടുക്കാന്‍ സാധിക്കും. ഇന്നല്ലെങ്കില്‍ നാളെ സമ്പത്ത് ഉണ്ടാക്കാം. വിദ്യാഭ്യാസമുള്ള കുട്ടികളല്ലേ, അതിന് അനുസരിച്ച് ചിന്തിച്ചിട്ട് വേണം പ്രവര്‍ത്തിക്കാന്‍ എന്ന് തുടങ്ങി പുതിയ തലമുറയോട് നിരവധി കാര്യങ്ങളാണ് താരമാതാവ് പറയുന്നത്.
അതേസമയം, മറ്റ് താരങ്ങളുടെ ആത്മഹത്യാ വാര്‍ത്തകള്‍ പുറത്തെത്തുമ്പോള്‍ അങ്ങനൊന്നും ചെയ്യാന്‍ പാടില്ലെന്നും, ദൈവം തന്ന ജീവന്‍ തിരിച്ചെടുക്കാന്‍ ദൈവത്തിനേ അവകാശമുള്ളൂ, ആത്മഹത്യ വലിയ പാപമാണെന്ന് പറഞ്ഞും മറ്റുള്ളവര്‍ക്ക് മോട്ടിവേഷനും കൊടുത്തിരുന്ന രഞ്ജുഷ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. സംഭവത്തില്‍ രഞ്ജുഷയുടെ ലിവിംഗ് പങ്കാളി മനോജ് ശ്രീലതകത്തെ പോലീസ് ചോദ്യം ചെയ്തിരുന്നുവെന്നാണ് വിവരം. കൂടുതല്‍ വാര്‍ത്തകളൊന്നും പുറത്തെത്തിയിട്ടില്ല.
