Malayalam
പിറന്നാള്‍ ദിവസം രാവിലെ മനോജ് ആശംസ അറിയിക്കാന്‍ മറന്നു, രണ്ടുപേരും തമ്മില്‍ വഴക്ക് ഉണ്ടായി; രഞ്ജുഷയുടെ മരണത്തിന് മുമ്പ് സംഭവിച്ചത്..!!
പിറന്നാള്‍ ദിവസം രാവിലെ മനോജ് ആശംസ അറിയിക്കാന്‍ മറന്നു, രണ്ടുപേരും തമ്മില്‍ വഴക്ക് ഉണ്ടായി; രഞ്ജുഷയുടെ മരണത്തിന് മുമ്പ് സംഭവിച്ചത്..!!
മലയാളികള്‍ക്കേറെ സുപരിചിതയായിരുന്നു സിനിമ സീരിയല്‍ താരം രഞ്ജുഷ മേനോന്‍. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പെത്തിയ താരത്തിന്റെ വിയോഗ വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് മലയാളികള്‍ കേട്ടത്. കുറച്ചു നാളുകള്‍ക്ക് മുന്‍പ് സീരിയല്‍ താരം അപര്‍ണ നായരുടെ ആത്മഹത്യ ഉണ്ടാക്കിയ വേദന മാറും മുന്‍പേയാണ് മറ്റൊരു മരണം കൂടി സീരിയല്‍ രംഗത്ത് ഉണ്ടായിരിക്കുന്നത്. ഇപ്പോഴും രഞ്ജുഷയുടെ മരണം വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ് സഹപ്രവര്‍ത്തകരും കുടുംബവും.
ഇപ്പോഴിതാ പുറത്ത് വരുന്ന പല വാര്‍ത്തകളും ശരിയല്ലെന്നും മരണത്തിന് മുന്‍പ് എന്താണ് നടന്നതെന്നും മനോജ് കുമാര്‍ തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കുകയും ചെയ്യുന്നു. ഈ വിഷയത്തില്‍ നിശബ്ദത പാലിക്കാമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ രഞ്ജുഷയുടെ മരണം യൂട്യൂബ് ചാനലുകള്‍ കൊണ്ടാടുകയാണ് അതുകൊണ്ട് ഇത്തരമൊരു പ്രതികരണമെന്നും അദ്ദേഹം പറയുന്നു.
കൈരളി ടിവിയിലെ താരോത്സവം എന്ന പരിപാടിയുടെ സമയത്താണ് ഞങ്ങള്‍ തമ്മില്‍ പരിചയപ്പെടുന്നത്. ഇതിനിടയിലാണ് മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തില്‍ സലീംകുമാറിന്റെ ഭാര്യയായി അഭിനയിക്കാന്‍ രഞ്ജുഷയ്ക്ക് അവസരം ലഭിക്കുന്നത്. അതോടെ ആ പരിപാടിയില്‍ നിന്നും അവള്‍ പോയി. അടുപ്പം ഉണ്ടെങ്കിലും അതിന് ശേഷം എപ്പോഴും വിളിക്കുന്ന ബന്ധമെന്നൊന്നും ഉണ്ടായിരുന്നില്ലെന്നും മനോജ് പറയുന്നു.
രഞ്ജുഷയോടൊപ്പം ജീവിച്ചിരുന്ന മനോജ് ശ്രീലകം എന്ന സംവിധായകനുമായും എനിക്കും ബന്ധമുണ്ട്. ഇങ്ങനെ ഒരു വീഡിയോ ഇടണമെന്ന് ഒരിക്കല്‍ പോലും വിചാരിച്ചിരുന്നില്ല. ഈ വിഷയത്തില്‍ ഒന്നും പറയാനുണ്ടായിരുന്നില്ല. പറയുമ്പോള്‍ പലര്‍ക്കും പൊള്ളുകയും വേദനിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ നിശബ്ദമായി ഇരിക്കാമെന്ന് കരുതി.
എന്നാല്‍ രഞ്ജുഷയുടെ മരണം കൊണ്ട് യൂട്യൂബ് ചാനലുകള്‍ ആറാടുകയാണ്. അവര്‍ തന്നെ മെനഞ്ഞെടുത്ത പല കഥകളുമായി നിറഞ്ഞ് നില്‍ക്കുകയാണ്. അവരെ നമ്മള്‍ കുറ്റം പറയുകയല്ല. രഞ്ജുഷയുമായി ബന്ധപ്പെട്ടവര്‍, ആദരാഞ്ജലി ഇട്ടവര്‍ എന്നിവരെക്കുറിച്ചെല്ലാമാണ് വീഡിയോ. എന്റെ ഭാര്യ ബീന ആന്റ്ണി ഒരു ആദരാഞ്ജലി പോസ്റ്റ് ഇട്ടിരുന്നു. അതും എടുത്തോണ്ട് പോയി ബീന ആന്റണിക്ക് എന്തൊക്കെയോ പറയാനുണ്ട് എന്ന രീതിയില്‍ വീഡിയോ ചെയ്‌തെന്നും മനോജ് വ്യക്തമാക്കുന്നു.
ബീന ആന്റണി എന്തോ പറയാന്‍ വേണ്ടി ശ്രമിച്ചു, പക്ഷെ അത് വിഴുങ്ങി എന്നായിരുന്നു ഒരു മഹത് വ്യക്തി പറഞ്ഞത്. അറിയാതെയാണ് പല യൂട്യൂബ് ചാനലുകളും കാര്യം പറയുന്നത്. പലതും പറഞ്ഞ് രഞ്ജുഷയുടെ സഹപ്രവര്‍ത്തകരെയെല്ലാം പ്രതികൂട്ടില്‍ നിര്‍ത്തുകയാണ്. ഈ വിഷയത്തില്‍ ഞങ്ങള്‍ക്ക് അറിയാവുന്നത് പോലെയുള്ള കാര്യങ്ങള്‍ പലര്‍ക്കും അറിയില്ല. റീച്ച് കിട്ടാന്‍ വേണ്ടി എന്തൊക്കെയോ വിളിച്ച് പറയുകയാണ്.
ഇത്തരം പ്രചരണങ്ങള്‍ വിശ്വസിക്കുന്ന കുറച്ചുപേരെങ്കിലും ഉണ്ടാവുമല്ലോ. സീരിയലുകാരെക്കുറിച്ച് പറയുമ്പോള്‍ നല്ല റീച്ച് കിട്ടുമല്ല. മരിച്ചുപോയവരുടെ ജീവിതം എടുത്ത് റീച്ച് ഉണ്ടാക്കുന്നത് നല്ല കാര്യമല്ല. ഒരു സീരിയലില്‍ വെച്ചാണ് രഞ്ജുഷയും മനോജ് ശ്രീലകവുമായി സ്‌നേഹബന്ധമുണ്ടെന്നും ഒരുമിച്ചാണ് താമസിക്കുന്നതെന്നും അറിയുന്നത്. അന്നു രണ്ടുപേരും വിവാഹമോചനം നേടിയിരുന്നില്ല. അന്ന് ഞാന്‍ അത് ബീനയോട് പറഞ്ഞിരുന്നു.
ഇതേക്കുറിച്ച് ബീന പിന്നീട് രഞ്ജുഷയോടെ ചോദിച്ചിരുന്നു. അന്ന് അങ്ങനൊരു ബന്ധമില്ലെന്നാണ് രഞ്ജുഷയും പിന്നീട് മനോജും പറഞ്ഞത്. പിന്നീട് ഞങ്ങള്‍ അതിനെപറ്റിയൊന്നും ചിന്തിക്കുകയോ പറയുകയോ ചെയ്തിട്ടില്ല. മരണത്തിന് ശേഷം ഞാന്‍ മനോജുമായി ബന്ധപ്പെട്ടിരുന്നു. രഞ്ജുഷയുടെ പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട് അവര്‍ തമ്മില്‍ എന്തോ പ്രശ്‌നങ്ങളുണ്ടായിരുന്നു. രഞ്ജുഷയുടെ പിറന്നാള്‍ ദിവസം രാവിലെ അവര്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും നടന്‍ വ്യക്തമാക്കുന്നു.
പിറന്നാള്‍ ദിവസം രാവിലെ മനോജ് ആശംസ അറിയിക്കാന്‍ മറന്നു പോയി. രഞ്ജുഷ പറഞ്ഞപ്പോള്‍ പിന്നെ അതിന് സോറി പറഞ്ഞിരുന്നു. പിന്നെ രണ്ടുപേരും തമ്മില്‍ ചില വഴക്ക് ഉണ്ടായി. അവള്‍ക്ക് വിഷമമായി. ഷൂട്ടിങ്ങ് തിരക്കിനെ തുടര്‍ന്ന് മനോജ് ലൊക്കേഷനിലേയ്ക്ക് പോവുകയും ചെയ്തു. പോകുന്ന വഴിയിലും ഫോണില്‍ വഴക്കായി. പിന്നീട് ചിത്രീകരണ തിരക്കിലായതിന് ശേഷം അദ്ദേഹം ഫോണ്‍ ശ്രദ്ധിച്ചില്ലെന്നാണ് പറയുന്നത്.
കുറച്ച് സമയത്തിന് ശേഷം തിരിച്ച് വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കാതെയായി. ഇതോടെ ഫ്‌ലാറ്റിലെ സെക്യൂരിറ്റിയെ കൊണ്ട് വിളിപ്പിച്ചു. എന്നിട്ടും കിട്ടാതായതോടെയാണ് മനോജ് ഫ്‌ലാറ്റിലേക്ക് പോകുന്നതും അവിടെ ചെന്ന് ബാല്‍ക്കണിയിലൂടെ കയറി നോക്കുമ്പോള്‍ മരിച്ച നിലയില്‍ കണ്ടതെന്നുമാണ് മനോജ് എന്നോട് പറഞ്ഞതെന്നും മനോജ് കുമാര്‍ യൂട്യൂബില്‍ പറയുന്നു.