Actress
ബ്യൂട്ടിപാര്‍ലറിലേക്ക് പോയി, അതോടെ എല്ലാം പോയി, ഇപ്പോള്‍ സിനിമകളൊന്നുമില്ല; കീര്‍ത്തി സുരേഷിനെ അധിക്ഷേപിച്ച് കാന്തരാജ്
ബ്യൂട്ടിപാര്‍ലറിലേക്ക് പോയി, അതോടെ എല്ലാം പോയി, ഇപ്പോള്‍ സിനിമകളൊന്നുമില്ല; കീര്‍ത്തി സുരേഷിനെ അധിക്ഷേപിച്ച് കാന്തരാജ്
ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യന്‍ സിനിമകളിലെല്ലാം തന്നെ തിളങ്ങി നില്‍ക്കുന്ന താരസുന്ദരിയാണ് കീര്‍ത്തി സുരേഷ്. നടി മേനകയുടെയും നിര്‍മാതാവും നടനുമായ സുരേഷ് കുമാറിന്റെ മകളുമായ കീര്‍ത്തിയ്ക്ക് ഇന്ന് തമിഴിലും തെലുങ്കിലുമെല്ലാമായി സിനിമകള്‍ ഉണ്ട്. മഹാനടി എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരവും നടിയ്ക്ക് ലഭിച്ചിരുന്നു. ദിലീപിന്റെ കുബേരന്‍ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലിയുടെയാണ് നായികയാകുന്നത്. പിന്നീടായിരുന്നു തമിഴിലേയ്ക്കും തെലുങ്കിലേക്കുമുള്ള ചുവടുവയ്പ്പ്.
ഇപ്പോഴിതാ കീര്‍ത്തിയെക്കുറിച്ച് തമിഴകത്തെ സിനിമാ, രാഷ്ട്രീയ നിരീക്ഷകനായ ഡോ. കാന്തരാജ് നടത്തിയ പരാമര്‍ശമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. സൗന്ദര്യ വര്‍ധക മാര്‍ഗങ്ങള്‍ സ്വീകരിച്ചത് മൂലം കീര്‍ത്തിയുടെ ഭംഗി നഷ്ടപ്പെട്ടെന്നാണ് കാന്തരാജ് പറയുന്നത്. അധിക്ഷേപിക്കുന്ന തരത്തിലാണ് ഇദ്ദേഹം സംസാരിക്കുന്നത് എന്നാണ് പലരും സോഷ്യല്‍ മീഡിയയിലൂടെ അഭിപ്രായപ്പെടുന്നത്. കാന്തരാജ് സിനിമാ ലോകത്തെക്കുറിച്ച് നിരവധി കഥകള്‍ തമിഴ് യൂട്യൂബ് ചാനലുകളില്‍ പങ്കുവെക്കാറുണ്ട്. പലപ്പോഴും നടിമാരെക്കുറിച്ച് അധിക്ഷേപ സ്വരത്തിലാണ് ഇദ്ദേഹം സംസാരിക്കാറ്.
നടിമാര്‍ക്ക് വരുന്ന പ്രശ്‌നമെന്തെന്നാല്‍ പൊതുവെ പത്ത് വര്‍ഷമാണ് കരിയറില്‍ അവരുടെ ആയുസ്. മേനിയഴക് പോയാല്‍ അമ്മ വേഷങ്ങളിലേക്ക് പോകും. വലിയ തരംഗമായാണ് കീര്‍ത്തി സുരേഷ് വന്നത്. എന്നാല്‍ ബ്യൂട്ടിപാര്‍ലറിലേക്ക് പോയി. അതോടെ എല്ലാം പോയി. ഡയറ്റും മറ്റുമായി ഹോളിവുഡ് സ്റ്റാറെ പോലെയായി. അടുത്ത സിനിമയില്‍ നടി വല്ലാതെ മെലിഞ്ഞു. ഇന്ന് നടിക്ക് സിനിമകളൊന്നുമില്ല. രജിനികാന്തിന്റെ അണ്ണാത്തെ എന്ന സിനിമയില്‍ ‘പാസം’ കാണിച്ചു, പക്ഷെ ചോറ് വെക്കാന്‍ മറന്നെന്ന വിമര്‍ശനം മെലിഞ്ഞത് കാരണം കീര്‍ത്തിക്ക് നേരെ വന്നെന്നും കാന്തരാജ് പറയുന്നു. നടി പ്രിയ ഭവാനിക്കും ഇത് തന്നെയാണ് സംഭവിച്ചതെന്നും കാന്തരാജ് അഭിപ്രായപ്പെട്ടു.
അതേസമയം അടുത്തിടെ കീര്‍ത്തിയ്ക്ക് നേരെ വന്ന ഗോസിപ്പുകളോട് നടിയും കുടുംബവും പ്രതികരിച്ചിരുന്നു. തമിഴ് സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറെ കീര്‍ത്തി വിവാഹം ചെയ്യാന്‍ ഒരുങ്ങുന്നു എന്നായിരുന്നു വാര്‍ത്ത പ്രചരിച്ചിരുന്നത്. ജവാന്‍ സിനിമയിലൂടെ അനിരുദ്ധ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു നില്‍ക്കുന്ന സമയമായതിനാല്‍ പ്രമുഖ ബോളിവുഡ് മാധ്യമങ്ങളടക്കം ഈ വാര്‍ത്ത ഏറ്റെടുത്തിരുന്നു.
ഈ വര്‍ഷം അവസാനം ഇവരുടെ വിവാഹമുണ്ടാകും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കീര്‍ത്തി നായികയായ റെമോ, താന സേര്‍ന്ത കൂട്ടം തുടങ്ങിയ സിനിമകളില്‍ അനിരുദ്ധ് സംഗീത സംവിധായകനായി എത്തിയിരുന്നു. ആ സൗഹൃദം വിവാഹത്തിലേയ്ക്ക് എത്തുന്നു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. സംഭവം സത്യമാണെന്ന തരത്തിലേയ്ക്ക് വാര്‍ത്ത എത്തിയപ്പോള്‍ നടിയുടെ പിതാവ് സുരേഷ് കുമാര്‍ തന്നെ ഇത് നിഷേധിച്ച് രംഗത്ത് വന്നിരുന്നു.
കരിയറിലെ തിരക്കുകളിലാണിപ്പോള്‍ കീര്‍ത്തി. ദസറ, മാമന്നന്‍, ഭോല ശങ്കര്‍ എന്നിവയാണ് നടിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമകള്‍. മാമന്നനും ദസറയും ബോക്‌സ് ഓഫീസില്‍ വിജയിച്ചെങ്കിലും ഭോല ശങ്കര്‍ പരാജയപ്പെട്ടു. മലയാളത്തില്‍ വാശിയാണ് കീര്‍ത്തിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ടൊവിനോ തോമസായിരുന്നു ചിത്രത്തിലെ നായകന്‍. നടിയുടെ വരും സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. നടിയുടെ ബോളിവുഡ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നുണ്ട്. വരുണ്‍ ധവനാണ് നായകന്‍. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.
