Malayalam
ക്രിസ്തുമസ് സ്‌പെഷ്യല്‍ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് ദിൽഷ; ഇത് നമ്മള്‍ ബിഗ് ബോസില്‍ കണ്ട ദില്‍ഷയാണോ? കുറച്ച് പണം കയ്യില്‍ വന്നപ്പോള്‍ ഡ്രസിംഗ് ഒക്കെ മാറി തുടങ്ങിയെന്ന് കമന്റുകൾ
ക്രിസ്തുമസ് സ്‌പെഷ്യല്‍ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് ദിൽഷ; ഇത് നമ്മള്‍ ബിഗ് ബോസില്‍ കണ്ട ദില്‍ഷയാണോ? കുറച്ച് പണം കയ്യില്‍ വന്നപ്പോള്‍ ഡ്രസിംഗ് ഒക്കെ മാറി തുടങ്ങിയെന്ന് കമന്റുകൾ
ബിഗ് ബോസ് മലയാളം സീസണ്‍ 4 ന്റെ വിജയി ദില്‍ഷ പ്രസന്നന്‍ ആയിരുന്നു. ആദ്യത്തെ ലേഡി ബിഗ് ബോസ്സ് വിന്നർ കൂടിയാണ് ദിൽഷ. സോഷ്യൽ മീഡിയയിൽ സജീവമായ ദിൽഷ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കിടാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച പുതിയ ചിത്രങ്ങള്‍ക്കെതിരേയും സോഷ്യല്‍ മീഡിയ രംഗത്തെത്തിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം എല്ലാവരും ക്രിസ്തുമസ് ആഘോഷിച്ചപ്പോള്‍ ഇതിന്റെ ഭാഗമായി തന്റെ പുതിയ ക്രിസ്തുമസ് സ്‌പെഷ്യല്‍ ഫോട്ടോഷൂട്ടില്‍ നിന്നുമുളള ചിത്രങ്ങള്‍ ദില്‍ഷയും പങ്കുവച്ചിരുന്നു. ചിത്രങ്ങള്‍ അതിവേഗം തന്നെ വൈറലാവുകയും ചെയ്തു. എന്നാല്‍ പിന്നാലെ താരത്തിനെതിരെ സോഷ്യല്‍ മീഡിയ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ്. നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങള്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.
കുറച്ച് പണം കയ്യില്‍ വന്നപ്പോള്‍ ഡ്രസിംഗ് ഒക്കെ മാറി തുടങ്ങി, സ്വന്തം ശരീരം മറ്റുള്ളവരുടെ മുന്നില്‍ കാണിച്ചിട്ട് എന്ത് കിട്ടാനാ മോളേ? സോറി ഞങ്ങള്‍ ആരതി പൊടി ഫാന്‍സാ, സിനിമയില്‍ കയറാന്‍ കുറേ ഉടായിപ്പ്, ഇന്ത് എന്തോന്നാ കോപ്പേ? ഇത് നമ്മള്‍ ബിഗ് ബോസില്‍ കണ്ട ദില്‍ഷയാണോ? അവസാനത്തെ ചിത്രത്തില്‍ കുറച്ച് മാന്‍ലിയാണ്. മുഖം മാറിയത് പോലെയെന്നും ചിലര്‍ പറയുന്നുണ്ട്. ഈ പെണ്ണ് കുറെ ആയല്ലോ ഫോട്ടോഷൂട്ട് ഒക്കെ നടത്തുന്നു. ഇതുവരെ സിനിമയില്‍ കേറിയില്ലേ. കുറെ കഷ്ടപെടുന്നുണ്ട്, കുല സ്ത്രീയായിരുന്നല്ലോ എ്ന്തു പറ്റി ചേച്ചീ? ദില്‍ഷയില്‍ നിന്നും ഇത് പ്രതീക്ഷിച്ചിരുന്നില്ല. ഇത് ഞങ്ങളുടെ ദില്‍ഷയല്ല, ഞങ്ങളുടെ ദില്‍ഷ ഇങ്ങനെയല്ല. ബിഗ് ബോസിലെ ദിലു മോള്‍ തന്നെയാണോ ഇത്? ഇരത്തട്ടാപ്പ് എന്ന് പറയുന്നത് വെറുതേയല്ല. ക്രിസ്തുമസ് ആയപ്പോള്‍ വന്നേക്കുവാണ് ശരീരം കാണിച്ച് കാശുണ്ടാക്കാനായിട്ട് എന്നും ചിലര്‍ ദില്‍ഷയുടെ ചിത്രങ്ങള്‍ക്കുള്ള കമന്റില്‍ പറയുന്നു.
അതേസമയം വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ദില്‍ഷയുടെ ആരാധകരും രംഗത്തെത്തുന്നുണ്ട്. വിമര്‍ശകരും ദില്‍ഷയുടെ ആരാധകരും തമ്മില്‍ കൊടുമ്പിരി കൊണ്ട ചര്‍ച്ച തന്നെ കമന്റ് ബോക്‌സില്‍ നല്‍കുന്നുണ്ട്. എന്തു ധരിക്കണം എന്നത് ദില്‍ഷയുടെ ചോയ്‌സ് ആണെന്നും ദില്‍ഷ ഒരു പ്രൊഫഷണല്‍ മോഡലാണെന്നും തന്റെ ജോലിയുടെ ഭാഗമായി ഇത്തരത്തിലുള്ള വസ്ത്രം ധരിക്കേണ്ടി വന്നതാണെന്നുമൊക്കെ ആരാധകര്‍ വിശദീകരിക്കുന്നുണ്ട്. അതേസമയം ദില്‍ഷയ്‌ക്കെതിരെ വിമര്‍ശനവും സൈബര്‍ ആക്രമണവും നടത്തുന്നത് റോബിന്‍ ആര്‍മിയാണെന്നും അതല്ല ബ്ലെസ്ലി ആര്‍മിയാണെന്നുമൊക്കെയുള്ള ആരോപണങ്ങളും കമന്റുകളില്‍ ഉയര്‍ന്നു വരുന്നുണ്ട്. എന്നാല്‍ ഇരുഭാഗത്തു നിന്നും ഈ ആരോപണങ്ങള്‍ നിഷേധിച്ചും ആരാധകരെത്തുന്നുണ്ട്.