Malayalam
ദിലീപ് ശബരിമലയിൽ! കൂടെയുള്ള ആളെ കണ്ടോ? എല്ലാം അയ്യപ്പനിൽ സമര്‍പ്പിക്കുന്നു; ചിത്രങ്ങൾ കാണാം
ദിലീപ് ശബരിമലയിൽ! കൂടെയുള്ള ആളെ കണ്ടോ? എല്ലാം അയ്യപ്പനിൽ സമര്‍പ്പിക്കുന്നു; ചിത്രങ്ങൾ കാണാം
ഒരു ചെറിയ ഇടവേളയ്ക്കും വിവാദങ്ങൾക്കുമെല്ലാം ശേഷം ദിലീപ് വീണ്ടും മലയാള സിനിമയിൽ സജീവമാകുകയാണ്. അതിനിടെ ദിലീപ് ശബരിമലയിൽ ദർശനം നടത്തിയിരിക്കുകയാണ്. വ്യാഴാഴ്ച രാത്രി ശബരിമലയിൽ എത്തിയ സംഘം ദേവസ്വം ബോർഡ് ഗെസ്റ്റ്ഹൗസിൽ തങ്ങി വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെയാണ് ദർശനത്തിനെത്തിയത്.
സുഹൃത്ത് ശരതിനൊപ്പമാണ് ദിലീപ് ശബരിമലയിലെത്തിയത്.
പ്രത്യേക പൂജകളും വഴിപാടുകളും നടത്തി, മേല്‍ശാന്തിയെയും തന്ത്രിയെയും നേരില്‍ കാണുകയും ചെയ്തു. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്
കഴിഞ്ഞ ഏപ്രിൽ മാസവും ദിലീപ് ശബരിമലയിൽ എത്തിയിരുന്നു. നടിയെ ആക്രമിച്ച കേസ് നിർണായക ഘട്ടത്തിലൂടെ അന്ന് കടന്ന് പോയപ്പോൾ തീർത്ഥാടനത്തിലൂടെ ആത്മവിശ്വാസം വീണ്ടെടുക്കാനായിരുന്നു ദിലീപ് സന്നിധാനത്ത് എത്തിയത്രെ… കറുപ്പുടുത്ത് ഇരുമുടി കെട്ടേന്തിയായിരുന്നു സന്നിധാനത്ത് എത്തിയത്. നടിയെ ആക്രമിച്ച കേസിലെ പുനരന്വേഷണം വീണ്ടും ശക്തമായി നടക്കുമ്പോഴായിരുന്നു ദിലീപ് അന്ന് മല ചവിട്ടാനൊരുങ്ങിയത് . നേരത്തെ നടി ആക്രമിക്കപ്പെട്ട കേസിൽ ജാമ്യത്തിൽ ഇറങ്ങിയതിന് ശേഷം ദിലീപ് ശബരിമലയിൽ എത്തിയിരുന്നു. അന്ന് ജയിൽ വാസത്തിനിടെയാണ് വൃതം എടുക്കാൻ തുടങ്ങിയത്.പിന്നീട് ജയിൽ മോചിതനായ ശേഷം പ്രാർത്ഥനയുടെ ഭാഗമായിട്ടായിരുന്നു ദർശനം. ആരും അറിയാതെയായിരുന്നു ദർശനമെങ്കിലും അന്നും വാർത്ത തൽസമയം മാധ്യമങ്ങളിൽ എത്തിയിരുന്നു.
നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയശേഷം ദിലീപ് ആദ്യം പോയത് ആലുവ എട്ടേക്കർ സെന്റ് ജൂഡ് പുണ്യാളന്റെ അടുത്തേക്കായിരുന്നു. പള്ളിയിലെത്തിയ ദിലീപ് മുഴുവൻ കുർബാനയും കഴിഞ്ഞശേഷമാണ് മടങ്ങിയത്. പിന്നീട് ഗുരുവായൂരും ശബരിമലയും അടക്കം പ്രധാന ക്ഷേത്രങ്ങളിൽ എല്ലാം ദിലീപ് എത്തിയിരുന്നു. തിങ്കള്‍, വ്യാഴം ദിവസങ്ങളും തന്റെ ഭാഗ്യ ദിവസങ്ങളായി ദിലീപ് വിശ്വസിച്ചിരുന്നു. തിങ്കളാഴ്ച ദിവസം മണപ്പുറത്തെ ശിവക്ഷേത്ര ദര്‍ശനവും, വ്യാഴാഴ്ച എട്ടേക്കര്‍ സെന്റ് ജുഡ് പള്ളിയിലെ നൊവേനയിലും പതിവായി പങ്കെടുക്കുമായിരുന്നു.
അതേസമയം നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പുനരാരംഭിച്ചിട്ടുണ്ട് . കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ചതോടെ നേരത്തെ അവസാന ഘട്ടത്തിലെത്തിയ വിചാരണ നിർത്തിവെക്കേണ്ടി വന്നിരുന്നു. തുടരന്വേഷണം പൂർത്തിയാക്കി ക്രൈംബ്രാഞ്ച് റിപ്പോർട്ട് കോടതിയില്‍ സമർപ്പിച്ചിട്ടുണ്ട്. ഇത് തള്ളണമെന്ന ദിലീപിന്റെ ആവശ്യം കോടതി നിരസിസിച്ചിരുന്നു . ഇതിന് പിന്നാലെയാണ് കേസിന്റെ വിചാരണം വീണ്ടും ആരംഭിച്ചത്. ആദ്യഘട്ടത്തിൽ 36 സാക്ഷികളെയാണ് കോടതി വിസ്തരിക്കുന്നത്
