Connect with us

ഞാന്‍ കൊച്ചിയ്ക്ക് വന്നു, നേരത്തെ ഏറ്റുപോയ ഗാനമേളയ്ക്കു പങ്കെടുക്കുന്നു. ഭാര്യക്ക് പ്രസവ വേദന, ഭര്‍ത്താവിന് ഗാനമേള, വൈകുന്നേരം ഒരു എട്ടരമണിക്ക് വന്ന ആ ഫോൺ കോൾ; കുറിപ്പുമായി ജി വേണുഗോപാല്‍

Malayalam

ഞാന്‍ കൊച്ചിയ്ക്ക് വന്നു, നേരത്തെ ഏറ്റുപോയ ഗാനമേളയ്ക്കു പങ്കെടുക്കുന്നു. ഭാര്യക്ക് പ്രസവ വേദന, ഭര്‍ത്താവിന് ഗാനമേള, വൈകുന്നേരം ഒരു എട്ടരമണിക്ക് വന്ന ആ ഫോൺ കോൾ; കുറിപ്പുമായി ജി വേണുഗോപാല്‍

ഞാന്‍ കൊച്ചിയ്ക്ക് വന്നു, നേരത്തെ ഏറ്റുപോയ ഗാനമേളയ്ക്കു പങ്കെടുക്കുന്നു. ഭാര്യക്ക് പ്രസവ വേദന, ഭര്‍ത്താവിന് ഗാനമേള, വൈകുന്നേരം ഒരു എട്ടരമണിക്ക് വന്ന ആ ഫോൺ കോൾ; കുറിപ്പുമായി ജി വേണുഗോപാല്‍

മലയാളികളുടെ പ്രിയ ഗായകനാണ് ജി വേണുഗോപാല്‍. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ ഗായകൻ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത് . തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ടൊരു ദിവസത്തിന്റെ പ്രത്യേകത പറഞ്ഞു കൊണ്ടുള്ള കുറിപ്പാണ് അദ്ദേഹം പങ്കിട്ടത്.

ഈ ഗാനമേളയ്ക്കും ദിവസത്തിനും ഒരു പ്രത്യേകതയുണ്ട് എന്ന തലക്കെട്ടോടെയാണ് വേണുഗോപാല്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. കുറിപ്പിനൊപ്പം പഴയൊരു ഗാനമേളയുടെ ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ചിത്രത്തില്‍ വേണുഗോപാലിനൊപ്പം ഗാനം ആലപിക്കുന്ന സുജാതയേയും കാണാം.

കുറിപ്പ് ഇങ്ങനെയാണ്

സുജുവും ഞാനും എറണാകുളം ഫൈന്‍ ആര്‍ട്‌സ് ഹാള്‍ ഇല്‍ ഒരു റോട്ടറി ഫണ്ട് റെയ്‌സിങ് പരിപാടിക്ക് പാടുന്നു. സെപ്റ്റമ്പര്‍ 28, 1991. രശ്മി പാലക്കാട് ആശുപത്രിയില്‍ അഡ്മിറ്റെഡ് ആയിരിക്കുന്നു. ഏതു നിമിഷവും പ്രസവിക്കാം എന്ന അവസ്ഥയിലായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ഞാന്‍ കൊച്ചിക്കു വന്നു, നേരത്തെ ഏറ്റുപോയ ഗാനമേളയ്ക്കു പങ്കെടുക്കുന്നു. ഭാര്യക്ക് പ്രസവ വേദന, ഭര്‍ത്താവിന് ഗാനമേള. ഏതാണ്ട് വൈകുന്നേരം ഒരു എട്ടരമണിക്കു അടുത്ത ബന്ധുവിന്റെ വീട്ടില്‍ ഫോണ്‍ വരുന്നു, ആണ്‍കുട്ടി ജനിച്ചിരിക്കുന്നു എന്ന് അറിയിച്ചെന്നും വേണുഗോപാല് പറയുന്നു. മൊബൈലുകള്‍ക്കു മുന്‍പുള്ള കാലമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നുണ്ട്.

ഉടന്‍ സ്റ്റേജില്‍ അനൗണ്‍സ്മെന്റും. ചറപറാ റിക്വസ്റ്ററ്റുകള്‍ വരുന്നു, ‘രാരീരാരീരം’ എന്ന ഗാനം പാടുവാന്‍. അങ്ങനെ ഒരു താരാട്ടു പാടി പരിപാടി അവസാനിപ്പിക്കുന്നു. തൊട്ടടുത്ത ദിവസം, സെപ്റ്റംബര്‍ 29/ 1991 ന് തിരുവനന്തപുരത്ത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിശയും ഗാനമേളയും.(താനേ പൂവിട്ട മോഹം, 1990), അങ്ങനെ മകന്‍ ജനിച്ച് കൃത്യം രണ്ട് ദിവസം കഴിഞ്ഞ്, ഞാന്‍ പാലക്കാട് ആശുപത്രിയിലെത്തുമ്പോള്‍, രശ്മിയുടെ മുഖത്ത് നിരാശയും അമര്‍ഷവും കലര്‍ന്നൊരു നോട്ടം!

നിന്നെപ്പിന്നെക്കണ്ടോളാം എന്ന് മനസ്സില്‍ വിചാരിച്ച്, ഞാന്‍ കഴുത്ത് വരെ മൂടിപ്പുതച്ച് കിടത്തിയിരിക്കുന്ന പുതിയ അതിഥിയെ നോക്കി. നല്ല നീളവും നിറവും, പാല്‍മണവുമുള്ള എന്റെ മകനെ അമ്മ ഒരു കമ്പിളിപ്പുതപ്പില്‍ പൊതിഞ്ഞ് എന്റെ മടിയില്‍ വയ്ച്ച് തരുന്നു. സത്യം പറഞ്ഞാല്‍ അപ്പോള്‍ മനസ്സില്‍ തോന്നിയ വികാരം പറഞ്ഞറിയിക്കാനാകില്ല. ഒരു കാര്യം തീര്‍ച്ച. പൂര്‍ണ്ണത നിറഞ്ഞ ഒരു പാട്ടിനോ, ഏതൊരവാര്‍ഡിനോ അതിന് പകരമാകാനാകില്ലെന്ന് പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

പോസ്റ്റിന് കമന്റുമായും നിരവധി പേര്‍ എത്തിയിട്ടുണ്ട്. ശരിയാണ് സാര്‍. നമുക്ക് വേറെന്തു സൗഭാഗ്യം ദൈവം തന്നാലും ഒരച്ഛനും അമ്മയുമാവുയെന്നതിനപ്പുറമാവില്ല. അങ്ങയുടെ സൗഭാഗ്യമാം മുത്തിന്ന് അങ്ങയുടെ സ്വരമാധുരിയില്‍ പാടി ഇരട്ടി മധുരമേകുന്നു. അങ്ങയുടെ നന്മ മനസ്സിനു ഈശ്വരന്‍ തരുന്ന സൗഭാഗ്യങ്ങള്‍ ഉത്തമ ഭാര്യയും മക്കളും. നല്ല വഴികാട്ടിതരുന്ന മാതാപിതാക്കളും ഗുരുക്കന്‍മാരും. വന്ന വഴി മറക്കാത്ത വന് നല്ലതുവരുമെന്ന പഴച്ചൊല്ലി വിടെ ഓര്‍ത്തു പോകുന്നു. അങ്ങയുടെ ഓര്‍മ്മച്ചെപ്പുറന്നു തന്നു ഞങ്ങള്‍ക്കേകി ആനന്ദം. എന്നും നന്മകളോടെ നന്ദി സാര്‍ എന്നായിരുന്നു ഒരു കമന്റ്.

More in Malayalam

Trending

Recent

To Top