Connect with us

ഏഴാം ക്ലാസില്‍ തോറ്റപ്പോള്‍ അച്ഛന്‍ പറഞ്ഞത് ആ കാര്യം മാത്രം; ദിലീപ് എന്ന പേര് മാറ്റാനുണ്ടായ സാഹചര്യത്തെ കുറിച്ച് നടന്‍

News

ഏഴാം ക്ലാസില്‍ തോറ്റപ്പോള്‍ അച്ഛന്‍ പറഞ്ഞത് ആ കാര്യം മാത്രം; ദിലീപ് എന്ന പേര് മാറ്റാനുണ്ടായ സാഹചര്യത്തെ കുറിച്ച് നടന്‍

ഏഴാം ക്ലാസില്‍ തോറ്റപ്പോള്‍ അച്ഛന്‍ പറഞ്ഞത് ആ കാര്യം മാത്രം; ദിലീപ് എന്ന പേര് മാറ്റാനുണ്ടായ സാഹചര്യത്തെ കുറിച്ച് നടന്‍

ദിലീപ് എന്ന താരത്തെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. വര്‍ഷങ്ങളായി ജനപ്രിയനായകനായി തിളങ്ങി നില്‍ക്കുകയാണ് താരം. എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ ദിലീപിന് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാന്‍ കൂടുതല്‍ സമയത്തിന്റെ ആവശ്യമില്ലാതിരുന്നു. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിലിടം നേടാന്‍ ദിലീപിനായി. കൊച്ചുക്കുട്ടികള്‍ മുതല്‍ ദിലീപിന്റെ ആരാധകരാണ്. ഇടയ്ക്ക് വെച്ച് വിവാദങ്ങള്‍ തലപൊക്കിയങ്കിലും ഇന്നും ദിലീപിനെ ആരാധിക്കുന്നവര്‍ നിരവധിയാണ്.

അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. സോഷ്യല്‍ മീഡിയയില്‍ തന്റെ സിനിമാ വിശേഷങ്ങള്‍ മാത്രമാണ് ദിലീപ് പങ്കുവെയ്ക്കാറുള്ളത്. പലപ്പോഴും ദിലീപിന്റെ പഴയകാല അഭിമുഖങ്ങളിലെ ചില ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു അഭിമുഖമാണ് വീണ്ടും പ്രേക്ഷക ശ്രദ്ധ നേടുന്നത്.

ഒരു ചാനല്‍ പരിപാടിയില്‍ വിദ്യാര്‍ത്ഥികളുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു ദിലീപ്. തന്റെ പഠന കാലത്തെക്കുറിച്ചാണ് ദിലീപ് സംസാരിക്കുന്നത്. ‘നമ്മളുടെയൊക്കെ മനസ്സില്‍ ഓരോ ആഗ്രഹങ്ങള്‍ ഉണ്ട്. എവിടെയെങ്കിലും എത്തിപ്പെടണമെന്ന്. ഇടയ്ക്ക് വെച്ച് പല പ്രശ്‌നങ്ങള്‍ വരും. പക്ഷെ നമ്മളുടെ മനസ്സില്‍ ഒരു ആഗ്രഹം ഉണ്ടെങ്കില്‍ എന്ത് പ്രശ്‌നം ഉണ്ടെങ്കിലും ആ ആഗ്രഹത്തെ നശിപ്പിക്കരുത്’

‘ഞാന്‍ പണ്ട് ഏഴാം ക്ലാസില്‍ തോറ്റ ആളാണ്. അന്ന് തോറ്റപ്പോള്‍ ഞാന്‍ കരുതി ഇനി ലൈഫില്‍ ഞാന്‍ ജയിക്കുകയേ ഇല്ലെന്ന്. ഞാന്‍ വിചാരിച്ചു അച്ഛന്‍ ഭയങ്കരമായി അടിക്കുമെന്ന്. അച്ഛന്‍ എന്റെ തലയില്‍ തലോടിയിട്ട് പറഞ്ഞു, വിഷമിക്കേണ്ട ഒരു പരാജയം വിജയത്തിന്റെ മുന്നോടി ആണെന്ന്. പിന്നെ ഞാന്‍ ഒരു ക്ലാസിലും തോറ്റിട്ടില്ല. അതൊരു സത്യമായ കാര്യമാണ്. എന്ത് പ്രശ്‌നം ഉണ്ടായാലും നമ്മള്‍ പതറരുത്. നമ്മള്‍ ആഗ്രഹങ്ങള്‍ക്കുള്ള വളമായി അവഗണനകള്‍ എടുക്കുക’.

‘എനിക്ക് ചെറുപ്പം മുതല്‍ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു സിനിമാ നടന്‍ ആവണമെന്ന്. ഞാന്‍ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. ആഗ്രഹങ്ങള്‍ കുഴിച്ച് മൂടരുത്,’ എന്നും ദിലീപ് പറഞ്ഞു. നടന്‍ സലിം കുമാറും ദിലീപിനൊപ്പം പരിപാടിയില്‍ പങ്കെടുത്തിരുന്നു. അടുത്ത സുഹൃത്തുക്കളാണ് ദിലീപും സലിം കുമാറും. രണ്ട് പേരും മിമിക്രി കലാ രംഗത്ത് നിന്നാണ് സിനിമയിലേക്ക് കടന്ന് വരുന്നത്. ഓണ്‍സ്‌ക്രീനിലെ ഹിറ്റ് കോംബോ ആയിരുന്നു ദിലീപും സലിം കുമാറും.

തിളക്കം, കല്യാണ രാമന്‍, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ സിനിമകളില്‍ ഇരുവരുടെയും നിരവധി കോമഡി രംഗങ്ങള്‍ ഹിറ്റായിരുന്നു. ദിലീപിന്റെ കമന്റുകളെ സലിം കുമാര്‍ ട്രോളി. ഏഴാം ക്ലാസില്‍ മാത്രമല്ല പല ക്ലാസുകളിലും ദിലീപ് തോറ്റിട്ടുണ്ടെന്ന് സലിം കുമാര്‍ പറഞ്ഞു. ഇരുവരും തമ്മിലുള്ള രസകരമായ സംഭാഷണങ്ങളും പരിപാടിയില്‍ നടന്നു.

തന്റെ പേര് ദിലീപ് എന്ന് മാറ്റിയതിനെക്കുറിച്ചും നടന്‍ സംസാരിച്ചു. ‘ദിലീപ് എന്ന് വീട്ടില്‍ വിളിക്കുന്ന പേരായിരുന്നു. മിമിക്രിക്ക് ചെല്ലുമ്പോള്‍ സ്‌റ്റേജിലേക്ക് ഓരോരുത്തരെ പരിചയപ്പെടുത്തും. ആലുവ പി ഗോപാലകൃഷ്ണന്‍ എന്നാണ് എന്നെ വിളിച്ചിരുന്നത്. ഭയങ്കര നീട്ടം ആയിരുന്നു. അത് കൊണ്ടാണ് ദിലീപ് എന്നാക്കിയത്’ എന്നും താരം പറഞ്ഞു.

അടുത്തിടെ തന്റെ കോളേജ് വിശേഷങ്ങളെ കുറിച്ച് ദിലീപ് പറഞ്ഞ വാക്കുകളും ഏറെ വൈറലായിരുന്നു. ‘യു സി കോളേജില്‍ 8587 കാലഘട്ടത്തിലാണ് പഠിച്ചത്. പ്രീഡിഗ്രിയായിരുന്നു. തേര്‍ഡ് ഗ്രൂപ്പാണ് എനിക്ക് കിട്ടിയത്. എന്റെ ആഗ്രഹം ഫസ്റ്റ് ഗ്രൂപ്പ് കിട്ടണമെന്നതാണ്. പക്ഷേ കിട്ടിയില്ല. അതിന്റെ വിഷമം കുറേ കാലം കൂടെ ഉണ്ടായിരുന്നു. കോളേജിലെ ഓരോ ദിവസം കഴിയുംതോറും ദൈവം അനുഗ്രഹിച്ചാണ് തേര്‍ഡ് ഗ്രൂപ്പ് കിട്ടിയതെന്ന് തോന്നി പോയി.

ഫസ്റ്റ് ഗ്രൂപ്പിലുള്ളവരൊക്കെ പ്രാക്ടീക്കലും മറ്റുമൊക്കെയായി തലകുത്തി മറിഞ്ഞ് പഠിക്കുകയാണ്. മൂന്നാമത്തെ ഗ്രൂപ്പിന് യാതൊരു കുഴപ്പവുമില്ല. ചരിത്രം പഠിച്ചാല്‍ മതി. മറ്റുള്ളവരുടെ ചരിത്രം പഠിക്കാന്‍ എളുപ്പമാണല്ലോന്ന്’ എന്ന് ദിലീപ് പറയുന്നു. ‘കോളേജിന്റെ പുറകിലായി ചൊറിയണം ഉണ്ടായിരുന്നു. അതുകൊണ്ട് പല കൂട്ടുകാര്‍ക്കും പണി കൊടുത്തിട്ടുണ്ട്. പിന്നെ ഇനി കോളേജിലേക്ക് വരേണ്ടെന്ന് പറഞ്ഞതോടെയാണ് മഹാരാജാസ് കോളേജിലേക്ക് എത്തുന്നത്.

ഇനി നിങ്ങളുടെ മകന്‍ ഇവിടെ പഠിക്കേണ്ടതില്ലെന്ന് കോളേജില്‍ നിന്നും എഴുതി കൊടുത്തു. ഇനി മേലാല്‍ എന്റെ മകന്‍ ഈ കോളേജില്‍ വരുന്നതായിരിക്കില്ലെന്ന് അച്ഛനും എഴുതി കൊടുക്കേണ്ടി വന്നു. എന്നിട്ടാണ് എനിക്ക് കോണ്‍ടാക്ട് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്’. അന്ന് കരഞ്ഞോണ്ടാണ് അവിടെ നിന്നും ഇറങ്ങി പോയത്. ഇനിയിവിടെ പഠിക്കാന്‍ പറ്റില്ലല്ലോ എന്നോര്‍ത്താണ് ഞാന്‍ കരഞ്ഞത്. കാരണം അത്രത്തോളം ആസ്വദിച്ചിട്ടുള്ള കാലമായിരുന്നു പ്രീഡിഗ്രിയ്ക്ക് പഠിക്കുമ്പോഴുണ്ടായിരുന്നത് എന്നും താരം പറഞ്ഞിരുന്നു.

More in News

Trending

Recent

To Top