Connect with us

മാസല്ല…, കൊലമാസ്; മെഷീന്‍ ഗണ്ണുമായി മഞ്ജു വാര്യര്‍; ട്രോളാനിരുന്നവര്‍ക്ക് കിട്ടിയ ഒന്നൊന്നര മറുപടി; തുനിവിന്റെ ടീസര്‍ ഇറങ്ങി

News

മാസല്ല…, കൊലമാസ്; മെഷീന്‍ ഗണ്ണുമായി മഞ്ജു വാര്യര്‍; ട്രോളാനിരുന്നവര്‍ക്ക് കിട്ടിയ ഒന്നൊന്നര മറുപടി; തുനിവിന്റെ ടീസര്‍ ഇറങ്ങി

മാസല്ല…, കൊലമാസ്; മെഷീന്‍ ഗണ്ണുമായി മഞ്ജു വാര്യര്‍; ട്രോളാനിരുന്നവര്‍ക്ക് കിട്ടിയ ഒന്നൊന്നര മറുപടി; തുനിവിന്റെ ടീസര്‍ ഇറങ്ങി

മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരം വിവഹശേഷം സിനിമയില്‍ നിന്നും നീണ്ട കാലത്തേയ്ക്ക് ആണ് ഇടവേളയെടുത്തത്. അപ്പോഴും മലയാള സിനിമയില്‍ മഞ്ജു വാര്യര്‍ എന്ന നടിയുടെ സ്ഥാനത്തെ മറികടക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചു വരവില്‍ ഗംഭീര പ്രകടനങ്ങളും മേക്കോവറുകളുമാണ് താരം നടത്തിയത്. അതെല്ലാം തന്നെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചതും.

പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിലൂടെ മഞ്ജു തിരിച്ച് വരവ് നടത്തി. തിരിച്ച് വരവില്‍ ഒന്നോ രണ്ടോ സിനിമകളില്‍ തീരുന്നതാണ് മിക്ക നടിമാരുടയും കരിയറെന്ന് ചരിത്രം തന്നെ പറയുന്നുണ്ട്. എന്നാല്‍ അത് മഞ്ജുവാര്യരുടെ കാര്യത്തില്‍ തെറ്റായിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മഞ്ജു മലയാള സിനിമയുടെ മുന്‍നിരയില്‍ തന്നെ നിറഞ്ഞ് നില്‍ക്കുകയാണ്.

അതിന് പുറമെ മറ്റ് ഭാഷകളിലും താരം അഭിനയ മികവ് കാണിച്ചുകൊടുത്തു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ മഞ്ജു തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. രണ്ടാം വരവില്‍ മഞ്ജു സോഷ്യല്‍ മീഡിയയിലും വളരെ സജീവമായിരുന്നു. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം മഞ്ജു ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മഞ്ജുവിന്റെ പല ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഏത് തരം വേഷവും തനിക്ക് ഇണങ്ങുമെന്ന് മഞ്ജു ഇതിനോടകം തന്നെ തെളിയിച്ച് കഴിഞ്ഞു. ഇപ്പോഴിതാ ഏവരെയും ഞെട്ടിക്കുന്ന ഗെറ്റപ്പില്‍ അജിത്തിനൊപ്പം എത്തിയിരിക്കുകയാണ് മഞ്ജു. പൊങ്കല്‍ റിലീസായി എത്തുന്ന തുനിവ് എന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. അത് വെറുതേയാകില്ല എന്ന് തന്നെയാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. നേര്‍ക്കൊണ്ട പാര്‍വൈ, വലിമൈ എന്നീ സിനിമകള്‍ക്ക് ശേഷം എച്ച്. വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന സിനിമ ആരാധകര്‍ക്കൊരു വിരുന്നാകും എന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. മഞ്ജു വാരിയരുടെ ആക്ഷന്‍ പ്രകടനമാണ് ട്രെയിലറിന്റെ മറ്റൊരു ഹൈലൈറ്റ്.

ട്രെയിലര്‍ പുറത്തെത്തിയതോടെ മഞ്ജുവിനെ ട്രോളാനും കളിയാക്കാനും ഇരുന്നവരുടെ അണ്ണാക്കില്‍ വെച്ച് വെടി പൊട്ടിച്ച പ്രകടനം ആയിരുന്നുവെന്നാണ് പല സോഷ്യല്‍ മീഡിയ പേജുകളിലെയും സംസാരം. എന്ത് തന്നെയായും മലയാളികള്‍ ഇതുവരെ കണ്ട മഞ്ജുവിനെ അല്ല ഇനി കാണാന്‍ പോകുന്നത്.

മഞ്ജു വാര്യര്‍ ആണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടിയുടെ രണ്ടാമത്തെ തമിഴ് സിനിമയാണ് തുണിവ്. ആദ്യ ചിത്രം ധനുഷിന്റെ ‘അസുരന്‍’ ആയിരുന്നു. ചിത്രത്തില്‍ അജിത്തിന്റെ പ്രതിനായകനായി എത്തുന്നത് ജോണ്‍ കൊക്കന്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. കെജിഎഫ്, സര്‍പ്പാട്ട പരമ്പരൈ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ് ജോണ്‍ കൊക്കന്‍. നിരവ് ഷായാണ് ഛായാഗ്രഹണം. സംഗീതം ഗിബ്രാന്‍. ആക്ഷന്‍ സുപ്രീം സുന്ദര്‍. ചിത്രം പാന്‍ ഇന്ത്യന്‍ റിലീസായി പുറത്തിറക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. അഞ്ച് ഭാഷകളില്‍ ആയിരിക്കും സിനിമയുടെ റിലീസ്. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം ജനുവരി 13ന് തിയറ്ററുകളിലെത്തും.

കണ്‍മണി എന്ന കഥാപാത്രത്തെയാണ് തുനിവില്‍ മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. മഞ്ജു വാര്യരും പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് ചിത്രത്തിനും മഞ്ജുവിനും ആശംസകളുമായി രം ഗത്തെത്തുന്നത്. പൊങ്കലിന് തുനിവിനൊപ്പം തിയറ്ററുകളിലെത്തുന്ന മറ്റൊരു പ്രധാന ചിത്രം വിജയ്‌യുടെ വരിശ് ആണ്. കടുത്ത മത്സരം തന്നെ ഉണ്ടാകുമെന്നാണ് കരുതേണ്ടത്.

വംശി പൈഡിപ്പള്ളിയാണ് വാരിസിന്റെ സംവിധായകന്‍. നീണ്ട ഒന്‍പത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് അജിത്ത് കുമാര്‍, വിജയ് ചിത്രങ്ങള്‍ ഒരേ സമയത്ത് തിയറ്ററുകളില്‍ എത്തുന്നത്. 2014ല്‍ ജില്ലയും വീരവുമായിരുന്നു ഒരേ ദിവസം റിലീസ് ചെയ്ത സിനിമകള്‍. ‘തുനിവി’നു ശേഷം വിഘ്‌നേശ് ശിവന്റെ സംവിധാനത്തിലാണ് അജിത്ത് നായകനാകുക. ദേശീയ അവാര്‍ഡ് ജേതാവ് സുധ കൊങ്ങര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും അജിത്ത് നായകനായേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

അതേസമയം, ഒരുപിടി മികച്ച ചിത്രങ്ങളാണ് മഞ്ജുവിന്റേതായി പുറത്തെത്താനുള്ളത്. തല അജിത്ത് നായകനാവുന്ന തുനിവ് എന്ന സിനിമ അടുത്ത മാസം റിലീസിനൊരുങ്ങുകയാണ്. പൊങ്കല്‍ റിലീസായിട്ടെത്തുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ നായികയായി അഭിനയിക്കുന്ന സിനിമയായത് കൊണ്ട് തുനിവ് കേരളത്തിലും ചര്‍ച്ച വിഷയമായിരിക്കുകയാണ്.

മഞ്ജു വാര്യരുടെ ആദ്യത്തെ ഇന്‍ഡോഅറബിക് ചിത്രം ആയിഷ 2023 ജനുവരി 20ന് റിലീസ് ചെയ്യും. നവാഗതനായ ആമിര്‍ പള്ളിക്കല്‍ ആണ് സംവിധാനം. അറബിക്, മലയാളം ഭാഷകളില്‍ ചിത്രീകരിച്ച സിനിമയിലെ എഴുപതു ശതമാനത്തോളം അഭിനേതാക്കളും മറ്റു രാജ്യക്കാരാണ്. ഒരു ലോക സിനിമയുടെ നിലവാരത്തിലാണ് ആയിഷ ചിത്രീകരിച്ചിട്ടുള്ളത്. അറബ് രാജ്യങ്ങളില്‍ അറബിക് ഭാഷയില്‍ തന്നെയാകും സിനിമ റിലീസ് ആകുന്നത്.

More in News

Trending

Recent

To Top