Malayalam
ഞാനും മഞ്ജുവും തമ്മിൽ വേർപിരിയാൻ മറ്റുപല കാരണങ്ങൾ ഉണ്ട്. അതിന് ശേഷം താൻ ഒട്ടേറെ സമ്മർദ്ദം അനുഭവിച്ച് എന്നും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിർബന്ധ പ്രകാരമാണ് പിന്നീട് കാവ്യയെ വിവാഹം ചെയ്തത്; ദിലീപ്
ഞാനും മഞ്ജുവും തമ്മിൽ വേർപിരിയാൻ മറ്റുപല കാരണങ്ങൾ ഉണ്ട്. അതിന് ശേഷം താൻ ഒട്ടേറെ സമ്മർദ്ദം അനുഭവിച്ച് എന്നും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിർബന്ധ പ്രകാരമാണ് പിന്നീട് കാവ്യയെ വിവാഹം ചെയ്തത്; ദിലീപ്
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞ ശേഷമാണ് ദിലീപും കാവ്യയും ഒന്നിക്കാനുള്ള തീരുമാനം എടുക്കുന്നത്. ഇവരുടെ ഓൺസ്ക്രീൻ കെമിസ്ട്രി കയ്യടിച്ചവരെല്ലാം ആഘോഷമാക്കിയ വിവാഹമായിരുന്നു ഇത്. 2016 നവംബർ 25 ന് ആയിരുന്നു ഇവരുടെ വിവാഹം.
വിവാഹത്തിന് ഏതാനും മണിക്കൂറുകൾക്ക് മുന്നേ മാത്രമാണ് ഇവർ വിവാഹിതരാകാൻ പോകുന്നു എന്ന വിവരം പുറത്തുവന്നത്. ഒന്നിച്ച് അഭിനയിച്ചിരുന്ന കാലം മുതൽ ദിലീപ് കാവ്യ ബന്ധം വലിയ ഗോസ്സിപ്പായി നിലനിന്നിരുന്നെങ്കിലും തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ഇവരുടെ വിവാഹം. ദിലീപുമായുള്ള വിവാഹത്തിന് ശേഷം കാവ്യയ്ക്കെതിരെയും സൈബർ ആക്രമണം ഉണ്ടാവാറുണ്ട്. കാവ്യാ മാധവൻ ദിലീപ് ദമ്പതിമാരുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ ഏറെയാണ്. സിനിമയിൽ നിന്നും ഇപ്പോൾ വിട്ട് നിൽക്കുകയാണെങ്കിലും സിനിമ രംഗത്തുപ്രവർത്തിക്കുന്നവരുടെ വീട്ടിലെ എന്ത് വിശേഷങ്ങൾക്കും ഒപ്പം തന്നെയുണ്ട് കാവ്യ.
അന്ന്, വിവാഹത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ദിലീപ്, കാവ്യ മാധവനുമായുള്ള തന്റെ വിവാഹം വളരെ പെട്ടെന്ന് എടുത്ത തീരുമാനം ആണെന്ന് വെളിപ്പെടുത്തിയിരുന്നു. വിവാഹശേഷം മാധ്യമങ്ങളെ കണ്ട ദിലീപ്, വളരെയേറെ സിനിമകളിൽ തന്റെ നായികയായി എത്തിയ കാവ്യയെ തന്നെ ഭാര്യയാക്കാനുള്ള തീരുമാനത്തെ കുറിച്ച് തുറന്നു പറഞ്ഞിരുന്നു. വളരെ പെട്ടെന്നാണ് ഈ തീരുമാനം എടുത്തതെന്നും, എത്തിയ അതിഥികളിൽ പലരെയും ക്ഷണിച്ചത് വിവാഹ തലേന്ന്, ഫോണിൽ ആണെന്നും പ്രമുഖ നടൻ വെളിപ്പെടുത്തി. ഈ വിവാഹം ഏറ്റവും ആഗ്രഹിച്ചത്, തന്റെ മകൾ മീനാക്ഷിയാണെന്നും അന്ന് ദിലീപ് പറഞ്ഞിരുന്നു.
എന്റെ ജീവിതത്തിലെ പ്രശ്നങ്ങൾ നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്നതാണല്ലോ. എന്നാൽ, അതിനൊന്നും കാരണം കാവ്യ ആയിരുന്നില്ല. അതുകൊണ്ട് എന്നെ പേരിൽ ബലിയാടാക്കപ്പെട്ട പെൺകുട്ടിയെ തന്നെ വിവാഹം കഴിക്കാൻ ഞാൻ ആഗ്രഹിച്ചുവെന്നുമാണ് ദിലീപ് വെളിപ്പെടുത്തിയിരുന്നത്. ഞാൻ എൻ്റെ മകളോടും, അമ്മയോടും, സഹോദരനോടും സംസാരിച്ചു, അവരെല്ലാം പിന്തുണ നൽകി. ഞാനും കാവ്യയും, എന്റെ മകൾ മീനാക്ഷിയുടെയും എൻ്റെ അമ്മയോടൊപ്പം സന്തോഷകരവും സമാധാനപരവുമായ ഒരു ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നുവെന്നും നടൻ കൂട്ടിച്ചേർത്തു.
മഞ്ജു വാര്യരുമായി വേർപിരിഞ്ഞതിന് ശേഷം, മറ്റൊരു വിവാഹം ചെയ്യാൻ തന്നെ ഏറ്റവും നിർബന്ധിച്ചത് മകൾ മീനാക്ഷിയാണെന്ന് ദിലീപ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. തന്റെ അച്ഛൻ കാവ്യയെ വിവാഹം ചെയ്തപ്പോൾ ആഘോഷങ്ങൾക്ക് മുന്നിൽ തന്നെയുണ്ടായിരുന്നു താര പുത്രി. കാവ്യ മാധവനെ കല്യാണം കഴിക്കാൻ അച്ഛനെ ഏറ്റവും നിർബന്ധിച്ചത് താൻ ആണെന്നും, ഈ ബന്ധത്തിന് തന്റെ പൂർണ്ണ പിന്തുണ ഉണ്ടെന്നും, അന്ന് സ്കൂൾ വിദ്യാർഥിനിയായിരുന്ന മീനാക്ഷി വെളിപ്പെടുത്തിയിരുന്നു. മകളോടൊപ്പം ദിലീപും കാവ്യ മാധവനും മാധ്യമങ്ങൾക്ക് മുന്നിൽ പോസ് ചെയ്യുകയും, ആ ചിത്രങ്ങൾ അന്ന് വൈറലാവുകയും ചെയ്തിരുന്നു.
വിവാഹ ശേഷം അത്ര സുഖകരമായിരുന്നില്ല ദിലീപിനും കാവ്യയ്ക്കും. കടുത്ത സോഷ്യൽ മീഡിയ ആക്രമണമാണ് ഇരുവരും മഞ്ജു വാര്യർ ആരാധകരിൽ നിന്നും, കുടുംബ പ്രേക്ഷകരിൽ നിന്നും നേരിട്ടത്. വൈകാതെ നടിയെ ആക്രമിച്ച കേസിൽ ദിലീപ് സംശയത്തിന്റെ നിഴലിലാവുകയും, അത് അറസ്റ്റിലേയ്ക്ക് നീളുകയും ചെയ്തു.
‘കാവ്യ കാരണമാണ് താൻ മഞ്ജുവും ഈയുള്ള വിവാഹമോചനം നേടിയതെന്ന വാർത്ത തെറ്റാണ്. ഞാനും മഞ്ജുവും തമ്മിൽ വേർപിരിയാൻ മറ്റുപല കാരണങ്ങൾ ഉണ്ട്. അതിന് ശേഷം താൻ ഒട്ടേറെ സമ്മർദ്ദം അനുഭവിച്ച് എന്നും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിർബന്ധ പ്രകാരമാണ് പിന്നീട് കാവ്യയെ വിവാഹം ചെയ്തത്. വഴക്കിട്ടവരും പരിഭവം കാണിച്ചവരും ആരും ഒപ്പം ഉണ്ടായിരുന്നില്ല. പ്രായ പൂർത്തിയായ മകൾ വളർന്നു വരുന്നതിൽ ഉത്കണ്ഠ ഒരുവശത്ത്. അച്ഛൻ എപ്പോഴാ വീട്ടിൽ വരുന്നതെന്ന ചോദ്യം മകൾ മീനാക്ഷിയിൽ നിന്നും ഉണ്ടായി കൊണ്ടേയിരുന്നു.
അതെന്നെ വല്ലാതെ വേദനിപ്പിച്ചു. എന്റെ മീനൂട്ടിയുടെ ആ ചോദ്യവും കേട്ടുകൊണ്ട് എന്നും ഷൂട്ടിങ്ങിന് പോകുന്ന തനിക്ക് ഒരു സമാധാനവും ഇല്ലായിരുന്നു. മൂന്നര വർഷം താനും മകളും മാത്രമുള്ള ജീവിതം ആയിരുന്നു. രണ്ടു വർഷത്തോളം അവരുടെ വീടുപേക്ഷിച്ച് വീട്ടിൽ വന്ന് നിന്നിരുന്നു. എനിക്ക് വേണ്ടി പലരും ബുദ്ധിമുട്ടുന്നത് പ്രയാസമുണ്ടാക്കി. ഇനിയൊരു കല്യാണം ശരിയാവില്ല എന്ന ചിന്തയിലായിരുന്നു. എല്ലാവരും നിർബന്ധിച്ചപ്പോൾ മകളോട് പറഞ്ഞു. അതേസമയം വിവാഹവും വിവാഹ മോചനവുമായി കാവ്യ മറുഭാഗത്ത് ഉണ്ടായിരുന്നു.
കാവ്യയുടെ വിവാഹ ജീവിതം തകരാൻ കാരണം താനെന്നു പലരും പറഞ്ഞ് പരത്തി. അങ്ങനെ ഞാൻ കാരണം ജീവിതം തകർന്ന് നിൽക്കുന്ന ഒരു കുട്ടിക്ക് ഒരു ജീവിതം കൊടുത്തതിൽ എന്താണ് ഇത്ര തെറ്റ്. അവളുടെ വീട്ടുകാർ ആദ്യം ഈ ബന്ധത്തിന് സമ്മതിച്ചിരുന്നില്ല, പിന്നീട് എല്ലാവരുടെയും തീരുമാനം ആയിരുന്നു ആ വിവാഹം. എനിക്കെതിരെ പല രീതിയിലും അമ്പ് എയ്യുമ്പോൾ ആളുകൾ വിചാരിക്കുന്നില്ല അവരുടെ വീട്ടിലും അമ്മ പെങ്ങന്മാർ ഉണ്ടെന്നു.
നമ്മൾ ഇങ്ങനെ നശിച്ച് ജീവിക്കേണ്ട ആവശ്യമില്ല. എല്ലാവരും നല്ല രീതിയിൽ ജീവിക്കട്ടെ. മഞ്ജു വളരെ കഴിവുള്ള ഒരു അഭിനേത്രിയാണ്. അവർ എല്ലാ ഇടത്തും നല്ല രീതിയിൽ പോകണം എന്ന് തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്. മഞ്ജു എന്ന് പറയുന്നത് എന്റെ മകൾ മീനാക്ഷിയുടെ അമ്മ കൂടിയാണ്. ആ മാന്യത ഞാൻ കാണിക്കണം എന്നുമായിരുന്നു ദിലീപ് ഒരിക്കെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നത്.
എന്നാൽ, ദിലീപ്-കാവ്യ വിവാഹം നടന്നത് ദോഷ സമയത്തായിരുന്നുവെന്നും അതിന്റെ പ്രതിഫലനമായിരുന്നു ദിലീപിന്റെ കാരാഗൃഹവാസം എന്നുമാണ് കലിയുഗ ജ്യോതിഷി സന്തോഷ് നായർ എന്നയാൾ മുമ്പ് പറഞ്ഞിരുന്നത്. ഇതിന്റെ ഒരു വീഡിയോ ക്ലിപ്പ് ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്.
‘കാവ്യയും ദിലീപും വിവാഹം കഴിക്കുന്ന സമയത്ത് ഒരു ജ്യോതിഷ വിദ്യാർത്ഥി ഇവരുടെ ഭാവി എന്താകും എന്നറിയാൻ എന്നെ വിളിച്ചിരുന്നു. ഞാൻ നോക്കിയിട്ട് ആ വ്യക്തിയോട് പറഞ്ഞു, 2016 മുതൽ 2019 വരെയുള്ള കാലത്തിൽ രാഹുർ ദശയിൽ ജനിച്ച കാവ്യ മാധവനെ സംബന്ധിച്ചിടത്തോളം കണ്ടകശനിയാണ് അത് ഏഴാം ഭാവത്തിൽ ആണെന്ന്. ഏഴാം ഭാവം എന്ന് പറഞ്ഞാൽ വിവാഹഭാവം ആണ്. ദിലീപിനെ സംബന്ധിച്ചിടത്തോളം ഏഴരാണ്ട ശനി ആയിരുന്നു ആ സമയത്ത്.
അപ്പോൾ കണ്ടകശനിയും ഏഴരാണ്ട ശനിയും കൂടി ചേർന്നിട്ട് വിവാഹം കഴിച്ചാൽ അത് ഒട്ടും തന്നെ ശരിയാകില്ല. ഈ വിവാഹം ഇപ്പോൾ നടക്കാൻ പാടില്ല, കാവ്യയുടെ കണ്ടക ശനി കഴിഞ്ഞതിനു മാത്രമേ ഈ വിവാഹം പാടുള്ളൂ എന്ന് പ്രവചിച്ചിരുന്നു. എന്നാൽ നിർഭാഗ്യ വശാൽ ആ വിവാഹം ആ സമയത്തുതന്നെ നടന്നു. പിന്നീട് അറിയാൻ സാധിച്ചത് ഏതോ ഒരാളുടെ നിർബന്ധത്തിനു വഴങ്ങി ആ വിവാഹം നടന്നു എന്നാണ്. ഈ കണ്ടകശനിയും ഏഴരാണ്ട ശനിയും ഒത്തുനിൽക്കുമ്പോൾ ഈ വിവാഹം നടന്നാൽ അത് കാരാഗൃഹവാസത്തിനു വരെ കാരണമാകുമെന്ന് ഞാൻ പ്രവചിച്ചതാണ്’എന്നും കലിയുഗ ജ്യോതിഷി സന്തോഷ് നായർ പറയുന്നു.
അതിന്റെ ഭാഗമായാണ് ദിലീപ് ജയിലിൽ കിടന്നത്. ദിലീപ് എപ്പോൾ ജാമ്യത്തിൽ ഇറങ്ങുമെന്നും താൻ പറഞ്ഞിരുന്നു, താൻ പറഞ്ഞ സമയത്ത് തന്നെയാണ് ദിലീപിന് ജാമ്യവും കിട്ടിയതെന്നും കലിയുഗ ജ്യോതിഷി അവകാശപ്പെടുന്നു. ‘ഞാൻ ഇത് നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണ്. കാവ്യക്ക് ഇപ്പോൾ നല്ല സമയം ആണ്. 45 വയസ്സ് വരെ ദശാകാലത്തിലൂടെയാണ് കടന്നു പോകുന്നത് എങ്കിലും മോശമായ സമയം എന്ന് പറയാനാകില്ല. അതിനുശേഷം നല്ലകാലമായിരിക്കും,’
‘പക്ഷേ ദിലീപിന്റെ സമയം അത്ര നല്ലതല്ല, എന്നാൽ ഇരുവരുടെയും രാശികൾ തമ്മിൽ വച്ചുനോക്കുമ്പോൾ തരക്കേടില്ലാതെ മുൻപോട്ട് പോകും. ഒരു 50/50 റേഞ്ചിൽ ആണ് കാര്യങ്ങൾ ഇപ്പോൾ പോകുന്നത്. ഇരുവരുടെയും ജാതകം വച്ചുനോക്കുമ്പോൾ ജീവിതം അത്ര സന്തുഷ്ടകരമായിരിക്കില്ല. എടുത്തുചാടി പ്രയാസങ്ങൾ ഉണ്ടാക്കിവയ്ക്കും. ജാതകത്തിന്റെ വിപരീത ദിശയിലൂടെയാണ് ഇവർ കടന്നുപോകുന്നത്. അതാണ് ഏറ്റവും വലിയ പ്രശ്നം,’ എന്നും ജ്യോതിഷി സന്തോഷ് നായർ പറയുന്നു. ഓരോ വ്യക്തികൾക്കും ജാതകത്തിലെ ഒരു വഴിയുണ്ട്, അതിലൂടെയാണ് പോകുന്നതെങ്കിൽ അത് കറക്റ്റായിരിക്കും. അല്ലങ്കിൽ അവർ ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്നും കലിയുഗ ജ്യോതിഷി സന്തോഷ് നായർ വീഡിയോയിൽ പറയുന്നുണ്ട്.
1998 ലായിരുന്നു ദിലീപ് മഞ്ജു വാര്യരെ വിവാഹം കഴിക്കുന്നത്. ഇതോടെ അഭിനയത്തിൽ നിന്നും മഞ്ജു പിന്മാറിയിരുന്നു. പതിനാല് വർഷത്തിന് ശേഷം 2014 ൽ ഇരുവരും വിവാഹ മോചിതരാകുകയായിരുന്നു. ശേഷം 2016 ൽ ആണ് ദിലീപ് കാവ്യ മാധവനെ വിവാഹം കഴിക്കുന്നത്. തന്റെ പേരിൽ അപവാദം കേട്ട താരത്തെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് ദിലീപ് പറഞ്ഞത്.
2004 ൽ ഒരു മാഗസീന് നൽകിയ അഭിമുഖത്തിൽ മഞ്ജു വാര്യറുമായുള്ള വിവാഹത്തിന് ശേഷമാണ് തന്റെ ഭാഗ്യങ്ങളെല്ലാം ഉണ്ടായതെന്നായിരുന്നു ദിലീപ് പറഞ്ഞിരുന്നത്. ഞാൻ കല്യാണം കഴിക്കുന്ന സമയത്താണ് പഞ്ചാബ് ഹൗസ് റിലീസ് ചെയ്യുന്നത്. അത് ഹിറ്റായ സമയത്തായിരുന്നു എന്റെ കല്യാണം. അതുവരെ ഞാൻ സിനിമയെ വലിയ പ്രാധാന്യത്തോടെ കണ്ടിരുന്നില്ല. കല്യാണം കഴിഞ്ഞതോടെ ഞാൻ സീരിയസ് ആയി. അവൾ അത്ര നല്ല സ്ഥിതിയിൽ നിൽക്കുമ്പോഴാണ് എന്റെ കൂടെ വന്നത്. അവൾ തിരഞ്ഞെടുത്ത വഴി തെറ്റിയെന്ന് ആരെക്കൊണ്ടും പറയിപ്പിക്കരുത്.
അവൾ വലിയ നടിയാണ്. അവളുടെ ഭർത്താവ് മോശക്കാരനാണെന്ന് ആരെക്കൊണ്ടും പറയിക്കരുതെന്ന് എനിക്ക് വാശിയുണ്ടായിരുന്നുവെന്നും ദിലീപ് പഴയ അഭിമുഖത്തിൽ പറയുന്നു. കല്യാണം കഴിഞ്ഞ ശേഷം ഒഴുക്കിനെതിരെ നീന്തലായിരുന്നു. കാരണം എല്ലാവരും എനിയ്ക്കെതിരായിരുന്നു. പിന്നീടാണ് ഞാൻ അഭിനയത്തിന്റെ തന്ത്രം പഠിച്ചതെന്ന് പറയാമെന്നും ദിലീപ് പറയുന്നു. തലക്കനം കൂടിയുണ്ടോ എന്ന ചോദ്യത്തിന് അതിന് തലയിൽ എന്തെങ്കിലും വേണ്ടെ എന്നാണ് ദിലീപ് ഉത്തരം നൽകുന്നത്.
തലയിൽ എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ പടം നിർമ്മിക്കുമോ, കിട്ടുന്ന കാശ് ബാങ്കിലിട്ട് ഞാൻ വീട്ടിൽ പോകില്ലേ. മലയാള സിനിമയിലെ ഏറ്റവും ബുദ്ധിമാന്മാർ മമ്മൂക്കയും ജയറാമേട്ടനുമാണ്. കിട്ടുന്ന കാശ് മറ്റ് കാര്യങ്ങളിൽ നിക്ഷേപിച്ച് ഒരു ടെൻഷനും ഇല്ലാതെ സുന്ദരമായി അവർ ജീവിക്കുന്നു. ബുദ്ധിമതിയായ നടി മഞ്ജു വാര്യർ തന്നെയാണ്. അവർ എന്നെ കല്യാണം കഴിച്ച് പെട്ടെന്ന് തന്നെ സിനിമ വിട്ടില്ലേ. ബുദ്ധിയുള്ളതുകൊണ്ടല്ലേ സിനിമ വിട്ടതെന്നം ചിരിച്ചുകൊണ്ട് ദിലീപ് പറഞ്ഞിരുന്നു.
