Connect with us

കെട്ടാന്‍ പോകുന്ന പെണ്ണിനോട് ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ആ നടി പറഞ്ഞത് തന്റെ പേര്; അവന്‍ ശരിക്കും തകര്‍ന്ന് പോയെന്ന് ബാല

News

കെട്ടാന്‍ പോകുന്ന പെണ്ണിനോട് ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ആ നടി പറഞ്ഞത് തന്റെ പേര്; അവന്‍ ശരിക്കും തകര്‍ന്ന് പോയെന്ന് ബാല

കെട്ടാന്‍ പോകുന്ന പെണ്ണിനോട് ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ആ നടി പറഞ്ഞത് തന്റെ പേര്; അവന്‍ ശരിക്കും തകര്‍ന്ന് പോയെന്ന് ബാല

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ബാല. തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയത്. തുടര്‍ന്ന് 2006ല്‍ ആയിരുന്നു കളഭം എന്ന സിനിമയിലൂടെ ബാല മലയാളത്തിലേയ്ക്ക് എത്തുന്നത്. കൂടുതലായും വില്ലന്‍ റോളിലാണ് ബാല തിളങ്ങിയിട്ടുള്ളത്. ശാരീരിക അസ്വസാസ്ഥ്യങ്ങളെ തുടര്‍ന്ന് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നുള്ള വിവരങ്ങളാണ് അടുത്തിടെയായി പുറത്ത് വരുന്നത്.

കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഐ സി യുവിലാണ് ബാല കഴിയുന്നത് എന്നാണ് വിവരം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ബാലയെ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്നാണ് പുറത്ത് വരുന്ന വിവരം.

ഇതിനിടയില്‍ പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുത്ത ബാലയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറാലാവുന്നത്. ഗായകന്‍ എംജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന ഷോയില്‍ ജീവിതത്തില്‍ എത്ര ഗേള്‍ ഫ്രണ്ട്‌സ് ഉണ്ടെന്ന ചോദ്യത്തിന് എക്‌സ്, ഇസെഡ്, ഈ രണ്ട് അക്ഷരം ഒഴികെ എബിസിഡിയിലെ എല്ലാ അക്ഷരങ്ങളിലും പേര് തുടങ്ങുന്ന ഗേള്‍ഫ്രണ്ട്‌സ് തനിക്കുണ്ടെന്നാണ് ബാല പറയുന്നത്.

തമിഴ്‌നാട്ടിലെ നടിമാരുമായി ഇഷ്ടമില്ലായിരുന്നോ എന്ന ചോദ്യത്തിന് തന്റെ സുഹൃത്തിന്റെ പ്രണയകഥയാണ് ബാല പറഞ്ഞത്. ബാലയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു;

എന്റെ കൂട്ടുകാരന്‍ ഒരു ഹീറോയിനുമായി ഭയങ്കര പ്രണയത്തിലായിരുന്നു. എന്നും എന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്താണവന്‍. രണ്ട് പേരും പരസ്പരം നല്ല ഇഷ്ടത്തിലാണ്. ഒരു ദിവസം അവന്‍ കെട്ടാന്‍ പോകുന്ന പെണ്ണിനോട് സംസാരിച്ച് ഇരിക്കുകയാണ്. സംസാരത്തിനിടയില്‍ നീ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോന്ന് ചോദിച്ചു. ഉണ്ടെന്ന് നടി മറുപടി പറയുകയും ചെയ്തു. അതരാണെന്ന ചോദ്യത്തിന് ബാലയെ ആണെന്ന് പറഞ്ഞു. അവന്‍ ശരിക്കും തകര്‍ന്ന് പോയി.

ഇതേ പറ്റി അവന്‍ പറയുന്നത് കേട്ടിട്ട് എന്റെ ഹൃദയം കിടുകിടാ മിടിക്കുകയാണ് ചെയ്തതെന്നും ബാല പറഞ്ഞു. ഇതേ ചോദ്യം തിരിച്ച് ചോദിച്ചാല്‍ തനിക്ക് ഇഷ്ടം പോലെ സുഹൃത്തുക്കളുണ്ടായിരുന്നു. അത് പറയാന്‍ മടിയില്ലെന്നാണ് എംജി ശ്രീകുമാര്‍ പറയുന്നത്. ഇതൊക്കെ ഒരു സുഖമുള്ള കാര്യമാണ്. പുറകലേക്ക് നോക്കുമ്പോള്‍ ചെറിയ പ്രായത്തിലെ പ്രണയങ്ങളും പൊട്ടിത്തെറികളുമൊക്കെ മനോഹരമാണെന്നും എംജി കൂട്ടിച്ചേര്‍ത്തു.

അതേസമയം സ്വന്തം അച്ഛന്‍ തനിക്ക് തന്ന പണിയെ കുറിച്ചും ബാല പറഞ്ഞു. ‘അന്ന് ഞാനൊരു സിനിമയില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. അച്ഛന് പാലക്കാടേയ്ക്ക് പോകണം. അത് പറഞ്ഞ് എന്നെ വിളിച്ചെങ്കിലും തിരക്ക് കാരണം പറ്റില്ലെന്ന് പറഞ്ഞു. അതേ സിനിമയിലെ നായിക അച്ഛനോട് പാലക്കാടേക്ക് ഒരുമിച്ച് പോകാമെന്ന് പറഞ്ഞു. അങ്ങനെ അവരൊന്നിച്ച് പോയി. പോകുന്ന വഴിയിലെല്ലാം അച്ഛന്‍ എന്നെ കുറിച്ച് അവളോട് കുറ്റം പറഞ്ഞ് കൊടുത്തു.

‘ബാല എല്ലാവരെയും വിശ്വസിക്കും, ഒരു ഉത്തരവാദിത്തമില്ലാത്തവനാണ്’, എന്നൊക്കെ പറഞ്ഞു. ഇത് കേട്ടതോടെ ബാല ഇത്രയും ഇന്നസെന്റ് ആണോ അങ്കിള്‍ എന്നായിരുന്നു അവളുടെ മറുപടി. നീ അവന് ഇതൊക്കെ ഒന്ന് പറഞ്ഞ് കൊടുക്കണമെന്ന് അച്ഛന്‍ അവളെ പറഞ്ഞ് ഏല്‍പ്പിച്ചു. അച്ഛന്റെ നമ്പറൊക്കെ അവള്‍ വാങ്ങിക്കുകയും അവര്‍ സംസാരിക്കുകയും ചെയ്യാറുണ്ട്.

ഒരു ദിവസം നോക്കുമ്പോള്‍ അവളുടെ കോള്‍ വരുന്നു. ഇതെങ്ങനെയാണ് പരിചയമെന്ന് ചോദിച്ചപ്പോള്‍ പാലക്കാട് പോയപ്പെഴാണെന്ന് അച്ഛന്‍ പറഞ്ഞു. നിങ്ങള്‍ തമ്മില്‍ സംസാരിക്കാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഉണ്ടെന്നും അവള്‍ക്ക് നിന്നെ വിവാഹം കഴിക്കണമെന്നും പറഞ്ഞ് നടക്കുകയാണെന്നും അച്ഛന്‍ പറഞ്ഞു. എന്നാല്‍ എന്റെ അടുത്ത് അങ്ങനെ പറഞ്ഞിട്ടില്ലെന്നും ബാല പറയുന്നു.

ഈ വേളയില്‍ കേരളം ഉപേക്ഷിച്ച് ചെന്നൈയിലേക്ക് പോവുകയാണെന്ന് പറഞ്ഞത് ചതിക്കപ്പെട്ടത് കൊണ്ടാണെന്നും ബാല പറഞ്ഞു. ‘പച്ചയ്ക്ക് എന്റെ മുതുകില്‍ കുത്തി. ഒരു മനുഷ്യനെ ചതിക്കാന്‍ പാടില്ലാത്തത് പോലെയാണ് എന്നെ ചതിച്ചത്. പണത്തിന് പേരിലല്ല. ആളുടെ പേരൊന്നും ഇപ്പോള്‍ പറയാന്‍ പറ്റില്ല. എല്ലാവര്‍ക്കും അറിയാവുന്ന ആളാണ്.

എട്ട് മാസത്തോളം കൂടെ നിന്ന് അയാളുടെ ആവശ്യങ്ങളൊക്കെ എന്നെ കൊണ്ട് നടത്തിച്ചതിന് ശേഷമാണ് അദ്ദേഹം എന്നെ ചതിക്കുകയാണെന്ന് അറിഞ്ഞത്. നമുക്ക് ചതിക്കണമെങ്കില്‍ മുന്നിലൂടെയാവാം. പിന്നീലൂടെ ചെയ്യരുത്. അത് വിശ്വാസ വഞ്ചനയാണ്. ആരെ വിശ്വസിക്കണം, ആരെ വിശ്വസിക്കരുത് എന്ന് എനിക്ക് കണ്‍ഫ്യൂഷനായി പോയി. അതുകൊണ്ടാണ് ഞാന്‍ പോകാമെന്ന് വിചാരിച്ചത് എന്നും ബാല വ്യക്തമാക്കി.

അതേസമയം, ചെറിയൊരു ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമാവുകയായിരുന്നു ബാല. ഷെഫിക്കിന്റെ സന്തോഷം എന്ന സിനിമയിലാണ് നടന്‍ അവസാനമായി അഭിനയിച്ചത്. ഉണ്ണി മുകുന്ദന്‍ നിര്‍മ്മിച്ച ഈ സിനിമയുടെ പേരിലാണ് താരങ്ങള്‍ക്കിടയില്‍ വഴക്കുണ്ടാവുന്നത്. പ്രതിഫലത്തിന്റെ കാര്യത്തില്‍ താരങ്ങള്‍ തെറ്റിയെങ്കിലും പിന്നീട് ബാല ആശുപത്രിയിലായിരുന്നപ്പോള്‍ ഉണ്ണി മുകുന്ദന്‍ പോയി കണ്ടിരുന്നു.

Continue Reading
You may also like...

More in News

Trending

Recent

To Top