Malayalam
തമന്നയ്ക്കൊപ്പം ഡാന്‍സ് ചെയ്യാന്‍ പോകുന്നുവെന്ന് പറഞ്ഞപ്പോള്‍ മീനാക്ഷി പറഞ്ഞത്…അത് കേട്ടതും ഞാന്‍ ആകെ തകര്‍ന്നുപോയി; ദിലീപ്
തമന്നയ്ക്കൊപ്പം ഡാന്‍സ് ചെയ്യാന്‍ പോകുന്നുവെന്ന് പറഞ്ഞപ്പോള്‍ മീനാക്ഷി പറഞ്ഞത്…അത് കേട്ടതും ഞാന്‍ ആകെ തകര്‍ന്നുപോയി; ദിലീപ്
പ്രത്യേക പരിചയപെടുത്തല്‍ ആവശ്യമില്ലാത്ത താര പുത്രിമാരാണ് മീനാക്ഷി ദിലീപ്. മലയാള സിനിമ പ്രേമികളുടെ സ്വന്തം ദിലീപിന്റേയും മഞ്ജുവിന്റേയും മകള്‍ എന്ന രീതിയില്‍ എന്നെന്നും സ്പെഷ്യലാണ് മീനാക്ഷി ആരാധകര്‍ക്ക്. സോഷ്യല്‍ മീഡിയയില്‍ അധികം സജീവം അല്ലെങ്കില്‍ വിശേഷാല്‍ അവസരങ്ങളില്‍ പോസ്റ്റുകള്‍ പങ്കിട്ടുകൊണ്ട് മീനാക്ഷി എത്താറുണ്ട്. മീനാക്ഷിയെ വളരെ വിരളമായി മാത്രമാണ് പൊതുവേദികളില്‍ കാണാറുള്ളത്.
കാവ്യയെ വിവാഹം ചെയ്യാന്‍ ദിലീപ് തീരുമാനിച്ചപ്പോഴും പൂര്‍ണ്ണ പിന്തുണയുമായി മീനാക്ഷി ഒപ്പമുണ്ടായിരുന്നു. മകളുടെ സമ്മതപ്രകാരമാണ് താന്‍ രണ്ടാമതൊരു വിവാഹം എന്ന തീരുമാനത്തിലേക്ക് എത്തിയതെന്ന് ദിലീപ് പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ദിലീപും മഞ്ജു വാര്യരും പിരിഞ്ഞപ്പോള്‍ അച്ഛന് ദിലീപിനൊപ്പം പോകാമെന്നത് മീനാക്ഷിയുടെ തീരുമാനമായിരുന്നു.
ദിലീപിന്റെ പിറന്നാള്‍ ദിനങ്ങളില്‍ ഹൃദയഹാരിയായ കുറിപ്പുമായി മീനാക്ഷി എത്താറുണ്ട്. കാവ്യയില്‍ ദിലീപിന് ഒരു മകള്‍ക്കൂടിയുണ്ട്. മഹാലക്ഷ്മിയെന്നാണ് നാല് വയസുകാരി മകളുടെ പേര്. മഹാലക്ഷ്മിക്ക് ഏറ്റവും പ്രിയങ്കരി മീനാക്ഷി തന്നെയാണ്. മാമാട്ടിയെന്നാണ് മഹാലക്ഷ്മിയെ ഓമനിച്ച് വിളിക്കുന്നത്. മഹാലക്ഷ്മിക്കൊപ്പമുള്ള ചിത്രങ്ങള്‍ ഇടയ്ക്കിടെ മീനാക്ഷി പങ്കുവെക്കാറുണ്ട്.
അഭിമുഖങ്ങളിലെല്ലാം മീനാക്ഷിയെക്കുറിച്ച് ദിലീപ് വാചാലനാവാറുണ്ട്. ഇപ്പോഴിതാ തന്റെ ഡാന്‍സിനെക്കുറിച്ച് മകള്‍ പ്രതികരിച്ചതും, അത് കേട്ട് തകര്ന്നുപോയതിനെക്കുറിച്ചും പറഞ്ഞുള്ള വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. പുതിയ സിനിമയായ ബാന്ദ്രയുടെ പ്രമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് ദിലീപ്. തെന്നിന്ത്യന്‍ താരമായ തമന്നയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമയിലെ ഗാനരംഗം ചിത്രീകരിക്കുന്നതിനിടയിലുണ്ടായ രസകരമായ സംഭവത്തെക്കുറിച്ച് ദിലീപ് സംസാരിച്ചിരുന്നു.
ഇടയ്ക്കിടയ്ക്ക് സോഷ്യല്‍മീഡിയയിലൂടെയായി മീനാക്ഷി തന്റെ ഡാന്‍സ് വീഡിയോകള്‍ പങ്കിടാറുണ്ട്. അച്ഛന്റെ ഡാന്‍സില്‍ മകള്‍ക്ക് അത്ര കോണ്ഫിഡന്സില്ല. അതേക്കുറിച്ചായിരുന്നു ദിലീപ് വിശദീകരിച്ചത്. ബാന്ദ്രയിലെ ഗാനം ഷൂട്ട് ചെയ്യാന്‍ പോവുന്ന സമയത്ത് ഞാന്‍ മീനൂട്ടിയെ വിളിച്ചിരുന്നു. അച്ഛന് ഷൂട്ടിന് പോവുകയാണെന്ന് പറഞ്ഞപ്പോള്‍ ഇന്നെന്താണെന്നായിരുന്നു മീനാക്ഷിയുടെ ചോദ്യം. ഡാന്‍സാണെന്ന് പറഞ്ഞപ്പോള്‍ ആരൊക്കെയെന്നായിരുന്നു അവളുടെ ചോദ്യം.
തമന്ന ഭാട്യയ്ക്കൊപ്പം എന്ന് പറഞ്ഞപ്പോള്‍ അച്ഛാ, ആ പരിസരത്തൊന്നും പോവണ്ട കേട്ടോ, ദൂരെ മാറിനിന്ന് നടക്കുന്നതോ, എത്തിനില്‍ക്കുന്നതോ ആയ പരിപാടി വല്ലതും ചെയ്തോളൂട്ടോ. ഞാനൊക്കെ എവിടെയേലും ജീവിച്ചോട്ടെ എന്നായിരുന്നു മീനൂട്ടി പറഞ്ഞത്. അത് കേട്ടതും ഞാന്‍ ആകെ തകര്‍ന്നുപോയി. ലൊക്കേഷനിലെത്തിയ സമയത്ത് ഞാന്‍ തമന്നയോട് ഇതേക്കുറിച്ച് പറഞ്ഞിരുന്നു. എന്റെ എനര്‍ജിയെല്ലാം പോയി, തമന്ന വലിയ ഡാന്‍സറാണ്, ആ വഴിക്ക് പോയേക്കരുതെന്നാണ് മകള്‍ എന്നോട് പറഞ്ഞതെന്ന് ഞാന്‍ പറഞ്ഞു.
അങ്ങനെയൊന്നും പറയരുത്, എനിക്ക് ഡാന്‍സൊന്നും അറിയില്ലെന്നായിരുന്നു തമന്ന പറഞ്ഞത്. ഡാന്‍സ് പഠിക്കാതെ ഇത്രയും നന്നായി ഡാന്‍സ് ചെയ്യുന്നൊരാള്‍ അത് പഠിച്ചിരുന്നെങ്കിലോ എന്നായിരുന്നു ഞാന്‍ ആലോചിച്ചത്. ഒന്നിച്ചുള്ള ഡാന്‍സില്‍ ഞാന്‍ കംഫര്‍ട്ടായിരുന്നു. 7 വര്‍ഷത്തിന് ശേഷമാണ് ഞാന്‍ ഒരു ഹീറോയിനൊപ്പം ഡാന്‍സ് ചെയ്യുന്നത്. അത്രയും സപ്പോര്‍ട്ടീവായിരുന്നു.
ആദ്യ ദിനം മുതല്‍ വര്‍ഷങ്ങളായി പരിചയമുള്ളവരെപ്പോലെയാണ് തമന്ന പെരുമാറിയത്. ആ സ്ക്രീന്‍ കെമിസ്ട്രി സ്ക്രീനിലും വര്‍ക്കായിട്ടുണ്ട്. ഈ സിനിമ നമ്മളെ സംബന്ധിച്ച് ഏറ്റവും ആവശ്യമുള്ള ഒന്നാണ്. ഈ സിനിമയുടെ കഥ കേട്ടപ്പോള്‍ തമന്ന തന്നെ വേണമെന്ന് ഞാന്‍ പറഞ്ഞിരുന്നു. തമന്ന ഇല്ലെങ്കില്‍ ഈ ചിത്രം വേണ്ടെന്ന അവസ്ഥയിലായിരുന്നു.
അരുണ്‍ കഥ പറഞ്ഞതും തമന്നയെ കണ്ടതിനെക്കുറിച്ചുമൊക്കെ എന്നോട് പറഞ്ഞിരുന്നു. തമന്നയ്ക്കൊപ്പമുള്ള ഫോട്ടോ ഇട്ടപ്പോഴും ഞാന്‍ അത് വിശ്വസിച്ചിരുന്നില്ല. സിനിമയുടെ പൂജ സമയത്ത് തമന്നയെ കണ്ടപ്പോഴാണ് ഞാന്‍ വിശ്വസിച്ചതെന്നുമായിരുന്നു ദിലീപ് പറഞ്ഞത്. ഡ്രീം കം ട്രൂ മൊമന്‍സ് തുടങ്ങിയത് അങ്ങനെയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഡോണും അണ്ടര്വേള്ഡൊന്നുമല്ലാത്തൊരു ക്യാരക്ടറാണ് ചിത്രത്തിലേത്. എന്തായാലും ഈ സിനിമയും നിങ്ങള്‍ക്കിഷ്ടപ്പെടുമെന്നും ദിലീപ് പറയുന്നു.
അതേസമയം, ദിലീപും ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ് തങ്കമണി. 1986 കാലഘട്ടത്തില്‍ കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ ഇടുക്കിയിലെ തങ്കമണി സംഭവം വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുകയാണ്. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര് ബി ചൗധരി, ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിര എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് രതീഷ് രഘുനന്ദന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തെത്തിയിരുന്നു. ‘തങ്കമണി’ സംഭവം നടന്ന് 37 വര്‍ഷങ്ങള്‍ പൂര്‍ത്തിയായ വേളയിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തിയത്. വേറിട്ട ലുക്കിലാണ് ദിലീപ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
