Malayalam
സിനിമയുടെ പേരില്‍ തന്നെ കടിച്ച് കീറാൻ വന്നവർ അറിയാത്ത ഒരു കാര്യമുണ്ട്; ചിത്രത്തിലെ രാധാകൃഷ്ണന്‍ എന്ന കഥാപാത്രം!
സിനിമയുടെ പേരില്‍ തന്നെ കടിച്ച് കീറാൻ വന്നവർ അറിയാത്ത ഒരു കാര്യമുണ്ട്; ചിത്രത്തിലെ രാധാകൃഷ്ണന്‍ എന്ന കഥാപാത്രം!
ഏത് കഥാപാത്രവും തന്റെ കൈയ്യില്‍ ഭദ്രമെന്ന് തെളിയിച്ച നടനാണ് ദിലീപ് . നായകനായും കൊമേഡിയനായും താരം മിന്നും പ്രകടനമാണ് കാഴ്ചവയ്ക്കുന്നത് .ദിലീപ്-ലാല്‍ജോസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ശ്രദ്ധേയ സിനിമകളിലൊന്നാണ് ചാന്തുപൊട്ട്. രാധാകൃഷ്ണന്‍ എന്ന സ്ത്രൈണത നിറഞ്ഞ കഥാപാത്രമായി ദിലീപ് എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു തിയ്യേറ്ററുകളില്‍ ലഭിച്ചത്. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും ചിത്രം വിവാദങ്ങളിലേക്കു വലിച്ചിഴക്കപ്പെടുന്നു .ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചാന്തുപൊട്ടില്‍ മികച്ച പ്രകടനമായിരുന്നു ദിലീപ് കാഴ്ചവെച്ചിരുന്നത്. ദീലിപിന്റെ കരിയറിലും ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളിലൊന്നായിരുന്നു രാധാകൃഷ്ണന്‍ എന്നുതന്നെ പറയാം .ചിത്രത്തിലേത്. ഗോപികയായിരുന്നു നായികയായി എത്തിയത് . ചിത്രത്തില്‍ ലാല്‍, ബിജു മേനോന്‍, ഇന്ദ്രജിത്ത്, ഭാവന, ശോഭ മോഹന്‍, രാജന്‍ പി ദേവ് തുടങ്ങിയവരും മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്.
രാധാകൃഷ്ണന്‍ ആണ്‍കുട്ടിയാണ് . പക്ഷേ വളര്‍ത്തപ്പെട്ടത് പെണ്‍കുട്ടിയെപോലെയായിരുന്നു .തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം . അതേസമയം സിനിമ ഇറങ്ങിയ ശേഷം വലിയ രീതിയിലുളള വിമര്‍ശനങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടി വന്നിരുന്നു. ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തെ ഒന്നാകെ പരിഹസിക്കുന്ന ചിത്രമാണ് ചാന്തുപൊട്ട് എന്നായിരുന്നു ചില ആളുകള്‍ അഭിപ്രായപ്പെട്ടത്. അതേസമയം സിനിമയെ കടിച്ചുകീറാന്‍ വരുന്ന ആളുകളോട് സംവിധായകന്‍ ലാല്‍ജോസ് പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ചാന്ത്പൊട്ട് എന്ന സിനിമയുടെ പേരില്‍ തന്നെ കടിച്ചുകീറാന്‍ വന്ന ആളുകള്‍ക്ക് അറിയാത്ത കാര്യം അതിലെ രാധാകൃഷ്ണന്‍ എന്ന കഥാപാത്രം പുരുഷന്‍ തന്നെയാണെന്നായിരുന്നു
ദിലീപിന്റെ കഥാപാത്രം ഒരു പെണ്‍കുട്ടിയെയാണ് പ്രേമിക്കുന്നത്. അതില്‍ ഒരു കുഞ്ഞ് പിറക്കുന്നുണ്ട്. അവന് ആകെയുണ്ടായിരുന്നത് അവന്റെ പെരുമാറ്റത്തിലുളള സ്ത്രൈണത മാത്രമാണ്. അത് അവന്‍ വളര്‍ന്ന സാഹചര്യവുമായി ബന്ധപ്പെട്ടിട്ടുളളതാണ്. അവന്റെയൊപ്പമുളള പെണ്‍കുട്ടിയുമായി പ്രണയം ഉണ്ടാകുന്നുണ്ട്. അവന് സെക്സ് ഉണ്ടാകുന്നുണ്ട്. അതില്‍ കുഞ്ഞ് ഉണ്ടാകുന്നുണ്ട്. ചാന്തുപൊട്ട് ഒരു ട്രാന്‍സ്ജെന്‍ഡറിന്റെ കഥ ആണെന്നാണ് ഇപ്പോഴും ആളുകള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്.
അത് തന്റെ പരാജയമായിട്ടാണ് താന്‍ കാണുന്നത്. കാരണം ആ സിനിമ മുഴുവന്‍ കണ്ടിട്ട് അത് ട്രാന്‍സ്ജെന്‍ഡറുടെ കഥ ആണെന്ന് മനസിലാക്കുന്ന അവര്‍ക്ക് എന്തോ പ്രശ്നമുണ്ട്. അല്ലെങ്കില്‍ അത് കൃത്യമായി അവര്‍ക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ സാധിക്കാത്തതില്‍ എനിക്ക് എന്തോ പ്രശ്നമുണ്ട്. അങ്ങനെ മാത്രമേ ഞാന്‍ ആ വിവാദത്തെ എന്നും നോക്കി കാണുന്നുളളു. ലാല്‍ജോസ് പറഞ്ഞു
